“നീ ആദ്യം അകത്തു കയറു….” നീന കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു.
“Yes” ……ദിയ മുറിക്കകത്തേക്ക് കയറി അല്പം ചമ്മലോടു പറഞ്ഞു.
“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍…..എന്ന് ഞാൻ പേടിച്ചിരിക്കുകയാണ്” നീന അവളുടെ കവിളത്തൊരുമ്മ കൊടുത്തു.
“ബാലുവിനോട് നീ വിവരം പറഞ്ഞോ ?” മെര്‍ലിന്‍ ആകാംഷയോടെ ചോദിച്ചു.
“ഇല്ലാ…മെർലി, അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ. ഞാന്‍ സമയം പോലെ പിന്നെ പറഞ്ഞു മനസിലാക്കാം”.
“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്റെ മുന്നിൽ ഒക്കെ അഭിനയിക്കുന്നത്.” ദിയ മെര്‍ലിനെ നോക്കി ചോദിച്ചു.
“ഓഹോ….ഇത്ര നാള്‍ ബാലുവിന്റെയൊപ്പം ആത്മാർത്ഥ പ്രണയം ആണെന്ന് പറഞ്ഞിട്ട് ഇതൊന്നും അറിയില്ലേ .. പേടിക്കണ്ടാ ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം.” നീനയാണ് അതിനു മറുപടി പറഞ്ഞത്.
ദിയ അല്പം മടിയോടെ തുടര്‍ന്നു… “അത് അഭിനയം അല്ലായിരുന്നല്ലോ ..പിന്നെ വിക്രം ചേട്ടൻ ഇത്തിരി പിശകാ ..ഞാനിഷ്ടമാണെന്നു പറഞ്ഞിട്ട് എന്നെ എന്തേലും ചെയ്യാന്‍ ഒരുങ്ങിയാലോ…”
“എന്റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാടാണല്ലോ, ഡീ വിക്രം ചേട്ടൻ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ റേപ്പ് ചെയ്യുന്ന ആള്‍ ഒന്നും അല്ല. പിന്നെ നിന്റെ ബാലുവിനെ പോലെ പെണ്ണിന്റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല….ഒരു കാര്യം ഉറപ്പ് തരാം …..നിന്റെ ഒരു സമ്മതം ഇല്ലാതെ വിക്രം ചേട്ടന് നിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലാ”.
മെര്‍ലിന്‍ കസ്സേരയില്‍ നിന്ന് എഴുനേറ്റു അവളുടെ അടുത്ത് വന്നു നിന്ന് പറഞ്ഞു. ഇത് കേട്ട് നിന്ന നീന മുഖത്തൊരു ചെറിയ കള്ള ചിരിയോടുകൂടി മെർലിനെ
പിന്താങ്ങി.
“അതെ ..ഇനി നിങ്ങള്‍ രണ്ടാളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍ ഒന്നും നില്‍ക്കത്തും ഇല്ലാ..”
“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല”. ദിയ അല്‍പ്പം നീരസത്തില്‍ പറഞ്ഞു.
“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ…പ്രലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാനൊരു വാര്‍ണിംഗ് തന്നതാ..” നീന വീണ്ടും കൊട്ടി.
“ഇത്ര നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്റെ ഒപ്പം നടന്നിട്ട് ഒന്നും ആയില്ല…പിന്നെയാ ഈ അഭിനയം” ദിയ പറഞ്ഞു.
“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്റെ ആലയില്‍ വരുമ്പോളാണ് മൂര്‍ച്ചയുള്ള കത്തി ആകുന്നത്…” നീന ദിയയെ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു.
“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു Yes എന്നൊക്ക പറഞ്ഞാല്‍ വിക്രം ചേട്ടന് അതിൽ സംശയമൊന്നും തോന്നില്ലേ”. ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു.
“നിനക്ക് ആണ്പിള്ളേരേ പറ്റിയൊരു ചുക്കും അറിയാഞ്ഞിട്ടാ.. ഇവന്മാർക്ക് ഒരുപെണ്ണിനെ ഇഷ്ടപെട്ട് പോയാൽ….പിന്നെ പെണ്ണ് എപ്പോള്‍ OK പറഞ്ഞാലും മുന്നം പിന്നുമൊന്നും ആലോചിക്കില്ലാ. മാത്രമല്ല പെണ്ണിന് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും…”
“അത് ശരിയാ…” നീനയും മെർലിൻ പറഞ്ഞതിനോട് യോജിച്ചു.
“എന്നാൽ ഒക്കെ ശരി..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷ് വഴി ഒരു സൂചന കൊടുക്കും. എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം. പിന്നെ ഒക്കെ നിന്റെ മിടുക്ക്….കേട്ടല്ലോ”
“അയ്യോ ….ഇത്ര പെട്ടന്ന് ..വേണോ …” ദിയ വീണ്ടും ചിണുങ്ങി …
“വേണ്ട …വിക്രം ചേട്ടൻ ബാലുവിനെ കുറെ ഇടിച്ചിട്ട് മതി .. ”
“ശെരിയാടി …നീ പറഞ്ഞോ …ബാലുവിനെ എനിക്ക് വേണ്ടി ബുദ്ധിമുട്ടിക്കാൻ വയ്യ ….പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി, ക്ലാസിലും കോളേജിലുമൊന്നും അറിയാൻ പാടില്ല. കാമുകന്മാരോട് നിങ്ങൾ എല്ലാം പറയുമ്പോ അത് പ്രത്യേകം പറയണം കേട്ടല്ലോ…”
മെർലിനും നീനയും അത് സമ്മതിച്ചു തലയാട്ടി. മെർലിൻ അപ്പോൾ തന്നെ വിളിച്ചു രാകേഷിനെ വിവരം പറഞ്ഞു . ഇടയ്ക്ക് എന്തായി എന്നറിയാൻ മെർലിൻ രാകേഷിനെ വിളിച്ചെങ്കിലും വിക്രം ഫോൺ എടുക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി …
