അവരെല്ലാം ഭക്ഷണം കഴിക്കാൻ ആയി ചെന്നു, മെർലിനും ഗാങ്ങും ഡിന്നർ കഴിച്ചു കഴിഞ്ഞപ്പോൾ വിക്രമവന്റെ കാറിൽ ദിയയെ ഫ്രണ്ട് സീറ്റിൽ ഇരുത്തി, മെർലിനും നീനയും പിറകിലും.
രാകേഷ് ബാലുവിനെ കൊണ്ട് ബൈക്കിൽ യാത്ര ചെയ്യുമ്പോ, ബാലു കരയാൻ തുടങ്ങി!!!
“ശെയ് എന്താ ബാലു ഇത്”
“എനിക്ക് സഹിക്കാൻ പറ്റുന്നില്ല രാകേഷ്”
“ശേ ഇതൊരുമാതിരി പിള്ളേർ പോലെ.
എടാ നീ കണ്ടതല്ലേ ഞാനും നീനയും കിസ് ചെയ്തത് അപ്പൊ മെർലിനോ ആദർശിനോ എന്തേലും കുഴപ്പമുണ്ടോ?!!
It’s just a game ഡാ, പാൽക്കുപ്പി”
“എന്നാലും ദിയ എന്താണ്, അവനെ എതിർക്കാഞ്ഞത്!!, 5 മിനിറ്റ് കഴിഞ്ഞും
നിർത്താഞ്ഞത്?!!”
“അതെനിക്കറിയില്ല, വിക്രം ഈ കാര്യത്തിൽ അടിപൊളിയാണ്. അത് ഉറപ്പാണ്..”
“നമ്മൾ ഓർഡർ ചെയ്ത ലെമനേഡ് മറ്റൊരാൾ കുടിക്കേണ്ടി വരിക എന്ന് പറഞ്ഞാൽ അത് വിഷമം തന്നെയാണ്!
പക്ഷെ നിന്റെ ടേബിൾ വെച്ചപ്പോൾ നീ കുടിച്ചില്ല!! അത് നിന്റെ തെറ്റ് കൂടെയല്ലേ?! അതെന്തേ ബാലു നീ മനസിലാക്കാഞ്ഞേ??!”
രാകേഷ് കൂട്ടിച്ചേർത്തു!!
ദിയയെ ഹോസ്റ്റലിലേക്ക് ഡ്രോപ്പ് ചെയ്യുമ്പോ ആ ഇരുട്ടിൽ. ഇരുവരും കൈ പിടിച്ചുകൊണ്ട് ഒത്തിരി നേരം നിന്നു.നീനയും മെർലിനും റൂമിൽ ആയിരുന്നു ദിയ തിരികെ എത്താഞ്ഞിട്ട് അവൾ വിൻഡോ തുറന്നു താഴേക്ക് നോക്കുമ്പോ. കാറിന്റെ ഉള്ളിൽ ദിയയും വിക്രമും ആവേശത്തോടെ ചുംബിക്കുന്നതാണ് അവൾ കണ്ടത്.
അവൾ പൂർണ്ണമായും വിക്രമിന് സമർപ്പിക്കപ്പെടുമെന്ന പേടികൊണ്ട്,
ചുണ്ടു മോചിപ്പിച്ചു. സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നെതെന്ന് ദിയക്ക് മനസിലായില്ല. ഇതൊക്കെ അഭിനയമാണെന്ന് എത്ര തന്നെ മനസ്സിൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവൾ ഓരോ നിമിഷവും പരാജയപെട്ടു പോകുന്നപോലെ. ഷവറിൽ നനയുമ്പോൾ അവൾ ബാലുവിനെകുറിച്ചോർത്തു. അവനു വേണ്ടി തുടങ്ങിയ ഈ നാടകം കളിയിപ്പോൾ കൈവിട്ടു പോയികൊണ്ടിരിക്കുകയാണ്. തന്നിൽ ഇപ്പൊ നിയന്ത്രണം മുഴുവനും വിക്രം ആണ്. എന്നും ഇപ്പോഴും അവന്റെ മുഖം മാത്രം. ആ പേര് മാത്രം..!!!
അന്ന് രാത്രി ബെഡ് ലാമ്പിന്റെ വെളിച്ചതിൽ കിടക്കുമ്പോ അവളുടെ മനസ് മുഴുവൻ ചുംബിച്ചു മതിവരാഞ്ഞ ആ നിമിഷങ്ങൾ ആയിരുന്നു. അപ്പോഴൊക്കെ വിക്രമിന്റെ നാവു തന്റെ നാവുമായി കോർത്തുകൊണ്ടുള്ള ചുണ്ടുകളെ നുകരുമ്പോ പ്രണയത്തിന്റെ മാജിക് ആണവൾ തിരിച്ചറിഞ്ഞത്. താൻ തന്നെയാണോയിതെന്ന് അവളോർത്തു നാണിച്ചു. അവളുടെ മനസ്സിൽ അഭിനയമാണെന്നു ഇനി സ്വയം വിശ്വസിപ്പിക്കേണ്ട എന്ന് പൂർണ്ണമായും അവൾ തിരിച്ചറിഞ്ഞു. വിക്രം സ്വപ്നങ്ങളിലെ നായകൻ തന്നെയാണെന്ന് മനസിലാകുമ്പോ അവളുടെ മനസ് ചിറകടിച്ചു പറന്നു. ഹൃദയത്തിലെ വസന്ത കാലത്തിനു മുന്നോടിയായി കറുത്ത മേഘം ഉരുണ്ടുകൂടി മനസ്സിൽ പ്രണയമഴപോലെ വിക്രം പെയ്തിറങ്ങുന്നത് അവളാ 4 ചുവരുകൾക്കുള്ളിൽ അനുഭവിച്ചു. അവളുടെ ഹൃദയമിടിപ്പ് അവൾ സസൂക്ഷ്മം ശ്രദ്ധിക്കുമ്പോ വിക്രമിനെ മുൻപ് ഇഗ്നോർ ചെയ്തതൊക്കെ നേർത്ത വിങ്ങലായി അവൾക്കനുഭവപ്പെട്ടു. അവൾ തലയിണ നെഞ്ചിൽ ചേർത്തുകൊണ്ട് മനസ്സിൽ ഉരുവിട്ടു …….
“സോറി വിക്രം !!!…..And I love you more than anything……”
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ പിന്നെ കോളജ് ലീവ് ആണ് തുടർന്ന് അഞ്ചു ദിവസത്തേക്ക്. നാട്ടില്‍ പോകാന്‍ ഉള്ള സമയം ഒട്ടുമില്ല. എന്ത് ചെയ്യണം എന്ന് ഓര്‍ത്തു ഇരിക്കെ മെര്‍ലിന്‍ കയറി വരുന്നത്.
“ഡീ ലീവിന് എന്താ പ്രോഗ്രാംസ്!!”
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “
“എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ”
ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്റെ കാമുകന്‍ പറഞ്ഞില്ലേ”
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയ്”
“എന്റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത്. നീയും വിക്രമും ഗെയിം ന്റെ ഇടയിൽ ചുംബിച്ചത് പോട്ടെന്നു വക്കാം…പക്ഷെ.. കാറിന്റെ ഉള്ളിൽ രണ്ടാളും എന്താണ് ചെയ്തത്…..?!!! ഞങ്ങളൊന്നും അറിയുന്നില്ലെന്നു വിചാരിക്കണ്ട..”
