“ഹ്മം എന്റെ പരിചയ സമ്പന്നത ദിയ കാണാന്‍ പോകുന്നതെ ഉള്ളൂ ..” വിക്രം ചിരിച്ചു കൊണ്ട് പറഞ്ഞു. അവര്‍ ഒരു അരുവിയുടെ അരികില്‍ നിര്‍ത്തി. ഒരു പുല്‍മേട് അതിനു അടുത്തായിട്ടുണ്ട്. മനോഹരമായ
ഭൂപ്രകൃതി, അതസാദിച്ചുകൊണ്ട് വിക്രവും താനും മാത്രം .. തണുത്ത കാറ്റ് പയ്യെ അടിക്കുന്നുണ്ട്. അവൻ എങ്ങനെ പെരുമാറുമോ എന്ന് ദിയയ്ക്ക് ചെറിയ ഭയം ഉള്ളിൽ ഉണ്ടായിരുന്നു.
“അവര്‍ ഇങ്ങോട്ട് വരുമോ” ദിയ ചോദിച്ചു .
“..നമ്മള്‍ തനിച്ചു ഇരിക്കുന്നത് അല്ലെ രസം” വിക്രം ബൈക്ക് ഓഫ് ചെയ്തു ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതെ അതെ” ദിയ ചിരിക്കാന്‍ ശ്രമിച്ചു. അവളുടെ നാണിച്ചു ഉള്ള നില്‍പ്പ് കണ്ടപ്പോള്‍, നിന്ന നില്‍പ്പില്‍ എന്തേലും ചെയ്യാന്‍ ആണ് അവനു തോന്നിയത്. രണ്ടു വർഷം കാത്തിരുന്നു മടുത്തു!!.
ഇനി രണ്ടോ മൂന്നു മണിക്കൂര്‍ കൊണ്ട് പെണ്ണിനെ ഒന്ന് അവളെ തയാറെടുപ്പിക്കാം ശ്രമിക്കാം വിക്രം മനസ്സില്‍ കരുതി.
“ദിയക്ക് ഒരു നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു…. ഇപ്പോള്‍ ഞാന്‍ എത്തിയപ്പോള്‍ അതിന്റെ മാറ്റം ഉണ്ട്” വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.
ദിയ മരത്തില്‍ ചാരി നിന്ന് അവനെ ചോദ്യ ഭാവത്തില്‍ നോക്കി.
“ശരിയല്ലേ…. ദിയ”
“ഹേയ്യ്……അല്ല..ബാലു മോശം കാമുകന്‍ ഒന്നും അല്ല!!!”
ദിയയുടെ ശബ്ദത്തില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു.
വിക്രം ഉറക്കെ ചിരിച്ചു….. “ബാലുവോ, അവന്‍ ഒരു പാവം ചെക്കന്‍ പഠിപ്പിസ്റ്റ് !! അവനെ ദിയയുടെ പഴയ കാമുകന്‍ ആയിട്ട് പോലും ഞാന്‍ കൂട്ടിയിട്ടില്ല.!!!”
“പിന്നെ ?” ദിയ ദേഷ്യത്തിൽ വിക്രമിനെ നോക്കി .
വിക്രം പ്രകൃതിയെ നോക്കി പറയുന്നത് തുടര്‍ന്നു …….
“ബാലു ഒരു നല്ല മനസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും…..
അങ്ങനെ ആക്കാൻ കൊള്ളാം !!
പിന്നെ നിങ്ങൾ തമ്മിൽ പ്രണയമൊന്നും ഇല്ല !!
എല്ലാം നിങ്ങടെ രണ്ടാളുടെ തോന്നല്‍ ആയിരുന്നു.
അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിർത്തേനെ…!!
നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെയെല്ലാം കൊണ്ട് പോണമെന്നു അവനു തോന്നതെന്താ …..നിന്നെ ഇറുകെ പുണർന്നുകൊണ്ട് ചുണ്ടിൽ ചുടു ചുംബനങ്ങളും കഴുത്തിൽ മൃദുവായി ചുണ്ടു കൊണ്ട് ഉരയ്ക്കാനും തോന്നാത്തതെന്താ ??
ശെരി നിനക്ക് അവനോടു സ്നേഹം ഉണ്ട്!!.
നിനക്ക് അവനോടു കടപ്പാട് ഉണ്ട്!!.
അവന്റെ പഠിക്കാന്‍ ഉള്ള കഴിവിനോട് ആരാധന ഉണ്ട്!! സമ്മതിച്ചു!!
പക്ഷെ പ്രേമം എന്നാല്‍ അത് ഒന്നുമല്ല!!”
വിക്രമിന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി. വിക്രം പറയുന്നത് നൂറുശതമാനം ശരി ആണെന്ന് അവള്‍ക്ക് തോന്നി.
പലപ്പോഴും ഒപ്പം നടന്നിട്ടും ബാലുവിനോട് തോന്നാഞ്ഞ ഒരു ഫീല്‍ ബൈക്കില്‍ ഇരിക്കുമ്പോൾ ചെറുതായി ഒന്ന് വിക്രത്തെ സ്പര്‍ശിച്ചപ്പോള്‍ പോലുമത് സ്‌പെഷ്യൽ ആയിട്ട് തോന്നിയോ ?!! ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത്!!. വിക്രം പറഞ്ഞതുപോലെ അവനെ ഇറുകെ പുണരാനും ചുണ്ടുകൾ തമ്മിൽ കടിച്ചു നുണയാനും ഇപ്പൊ തോന്നുന്നുണ്ട് !!
“സംശയം ഉണ്ടോ ..?”
വിക്രം ബൈക്കില്‍ നിന്ന് എഴുനേറ്റ് മെല്ലെ ദിയയുടെ അടുത്തേക്ക് വന്നു. അവന്റെ ശരീര ഗന്ധം പോലും വ്യത്യാസം ആണ്.
ഒരു പുരുഷ ഗന്ധം…….ബാലുവില്‍ അതില്ല!!!!
വിക്രത്തിന്റെ അടുത്ത് നില്കുമ്പോ ദിയയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു. വിക്രം അവളുടെ കണ്ണുകളില്‍ നോക്കി.
“ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ്………
നിന്റെ ജ്വലിക്കുന്ന കണ്ണോളം പ്രഭയുള്ള മറ്റൊന്നുമീ ലോകത്തില്ല !!!” വിക്രം അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു.
“Please show me your hands…….” ദിയ അറിയാതെ കൈ നീട്ടിയപ്പോൾ വിക്രം മെല്ലെ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് അവന്റെ കയ്യുകളില്‍ അവളുടെ വിരലുകളില്‍ തൊട്ടു.
ദിയയുടെ ഹൃദയമിടിപ്പ് അവള്‍ക്ക് കേള്‍ക്കാം.
