“അതു എന്ത് മത്സരം..ഐസ്ക്രീം തീറ്റ ആണോ അതോ ചോക്ലേറ്റ് ..അത് രണ്ടുമാ ഇവളുടെ ഫെവറിറ്റ്!!” നീന ചിരിച്ചു കൊണ്ട് ചോദിച്ചു.
“രണ്ടു അല്ല..മിസ്സ് യൂണിവേഴ്സിറ്റി ബ്യൂടി കോണ്ടെസ്റ്റ്!!”
“ഒന്ന് പോയെ വെറുതെ കിടന്നു പൊക്കാതെ” ദിയ ചിണുങ്ങി
“ഞാന്‍ കാര്യം ആയി പറഞ്ഞതാ എന്റെ കുട്ടി…”
“ഒന്ന് പോണുണ്ടോ വിക്രം ..”
“ദിയക്ക് അറിയാന്‍ വയ്യാഞ്ഞിട്ടാ കഴിഞ്ഞ തവണത്തെ ആ ഹിന്ദി കാരി പൂജയെ നീ കണ്ടിട്ടില്ലേ. ഇവള് മാരൊക്കെ ഇത്രയും Make up ഇട്ടാൽ മാത്രമേ സുന്ദരിയായി തോന്നു, എന്റെ ദിയ… അതൊന്നുമില്ലാതെ തന്നെ നീ മോഹിനിയെപോലുണ്ട്!!” നീന പിന്താങ്ങി.
“വെറുതെ മത്സരിച്ചോ..ഇത്തവണ നീ ആയിരിക്കും മിസ്സ് യൂണിവേഴ്സിറ്റി” വിക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒന്ന് പോകുന്നുണ്ടോ വിക്രം” വിക്രമിന്റെ നോക്കി അവൾ ചിണുങ്ങി.
“ശരി ബെറ്റ് വക്കുന്നോ..”
“ശരി ബെറ്റ് !!“
“പക്ഷെ വെറുതെ പോയി മത്സരിക്കാന്‍ അല്ല, ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം ദിയ ….“
“ശരി ബോസ്സ് ..പക്ഷെ എന്താണ് ആണ് ബെറ്റ് ഞാൻ ജയിക്കുമ്പോള്‍ വിക്രമെനിക്ക് തരിക??”
“എന്റെ ഇത് പോലെത്തെ ഒരു കാർ ഞാന്‍ നിനക്ക് മേടിച്ചു തരും”
“അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു
“അല്ല ബെറ്റ് ഞാൻ ജയിച്ചാലോ!?? എനിക്കെന്തു തരും ?” വിക്രം ചോദിച്ചു
“അതിപ്പം ഞാൻ ജയിക്കെല്ലെന്നു ഉറപ്പ് അല്ലെ …..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യമേയില്ല!!”
“എന്നാലും അങ്ങനെ അല്ലല്ലോ!! പിന്നെ ജയിച്ചാൽ വാക്ക് മാറല്ലേ ദിയ”
“ദിയ വാക്ക് ഒന്നും മാറില്ലാ……ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍ മതി. നീന സാക്ഷി!!”
ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു.
ആർട്സ് ഉം സ്പോർട്സും ഗംഭീരമായി നടന്നുകൊണ്ടിരുന്നു, ഒത്തിരി കുട്ടികൾ പല കോളേജിൽ നിന്നും ഉണ്ടായിരുന്നു. പ്രോഗ്രാംസിൽ ബോക്സിങ് തന്നെയാണ് മെയിൻ അട്രാക്ഷൻ!. എല്ലാരേയും പോലെ വിക്രമിന്റെ ബോക്സിംഗ് കാണാന്‍ ദിയയും പോയിരുന്നു. മെര്‍ലിനും നീനയും രാകേഷും കൂടെ ഉണ്ടായിരുന്നു. വിക്രം അനായാസമായാണ് എതിരാളികളെ വീഴ്ത്തുന്നത്. അവന്റെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു. കാണികൾ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ദിയ അത്ഭുദത്തോടെ കണ്ടു. ദിയയെ വിക്രം ഇടിക്കുന്നതിന്റെ ഇടയിൽ കാണികളുടെ കൂട്ടത്തിൽ നിന്നും കണ്ടപ്പോൾ അവനു ആവേശം കൂടി. മത്സരം വിജയിച്ചശേഷം വിക്രം ദിയക്ക് ഫ്ലയിംഗ് കിസ്സ് കൊടുത്തു, ദിയ അത് കണ്ടു ഗാലറിയിൽ നിന്നും കൈ കൊണ്ട് ആംഗ്യം കാട്ടി.
ഓട്ടോയിൽ തിരികെ തിരിച്ചു പോകാന്‍ നേരം വിക്രമിനെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴുവന്‍. എല്ലാം കേട്ട് നീന പറഞ്ഞു. “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭിനയം തന്നെ അല്ലേ.!!?”
“ഒന്ന് പോടീ…”
ദിയ കളിയാക്കിയെങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു. പിറ്റേന്ന് കോളജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ വിക്രമിന്റെ കാര്‍ ഹോസ്റ്റലിന്റെ മുന്നിൽ കിടക്കുന്നത് കണ്ടു ദിയ താഴേക്ക് ചെന്നു” ഇന്നെന്താ പെട്ടെന്ന് പറയാതെ?”
“അല്ല ..നാളെയാണ് മത്സരം “
“എന്ത് “
“അല്ലാ അപ്പം മറന്നോ….
കോളേജ് ബ്യുട്ടി കോണ്ടെസ്റ്റ്”
“അപ്പൊ, അതു കാര്യമായി പറഞ്ഞതാണോ”
“നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറെന്റ പെണ്ണെ…”
“ഒരു മിനുട്ട് ഞാന്‍ മെര്‍ലിനെ കൂടി വിളിക്കാം” പക്ഷെ വിക്രം എന്തേലും പറയും മുൻപവള്‍ മെര്‍ലിനെ നീനയും വിളിച്ചു.
“എല്ലാത്തിനു നിനക്ക് ഇവര് കൂട്ട് വേണോ”. താഴേക്ക് വരുന്ന അവരെ ചൂണ്ടി അവന്‍ അല്പം നീരസ്സത്തില്‍ ചോദിച്ചു. അവളെ ഒന്നും മര്യാദക്ക് തൊടാന്‍ പോലും പറ്റാത്തതില്‍ ഉള്ള വീര്‍പ്പു മുട്ടല്‍ അവന്റെ ചോദ്യത്തില്‍ തന്നെ ദിയക്കും തോന്നി. വിക്രം കാര്‍ സിറ്റിയിലെ ഏറ്റവും കിടിലൻ ബ്യൂട്ടി പാർലരിലെക്ക് ലക്ഷ്യമായി ഡ്രൈവ് ചെയ്തു.
ദിയ വൈറ്റ് ലെഗ്ഗിന്സും ബ്ലാക്ക് ഫ്ലവർസ് ഉള്ള ടോപ്പും ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുടി വിരിച്ചിട്ടിരുന്നു. വിക്രം അറിയാത്ത ഭാവത്തില്‍ കയ്യ് എടുത്തു അവളുടെ തുടകളില്‍ പയ്യെ വിരലോടിച്ചു. ദിയ നോക്കിയപ്പോള്‍ ഒരു കള്ള ചിരിയോടെ മെര്‍ലിന്‍ അത് ശ്രദ്ധിക്കുന്നത് കണ്ടു.
