ലെമനേഡ്

അതും കൂടെ കേട്ടപ്പോൾ ദിയ എങ്ങനെയും വിക്രമിന്റെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു. പക്ഷെ മിക്കപ്പോഴും അത് നടക്കാറുമില്ല, എന്നുള്ളതാണ് സത്യം. കൃത്യം അവന്റെ മുന്നിൽ തന്നെ അവൾ ചെന്ന്
ചാടിക്കൊടുക്കുമായിരുന്നു. അവനാകട്ടെ ദിയയെ കാണുമ്പോൾ തന്നെ ഒരു മിനിറ്റ് എങ്കിലും പിടിച്ചു നിർത്തി സംസാരിക്കുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം നീന വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു.

“ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ…
സെക്കൻഡ് ഇയറിലെ കൊള്ളാവുന്ന മിക്ക പെണ്ണുങ്ങളെയും അവൻ കളിച്ചിട്ടുണ്ട് എന്നാണ് കേൾവി..”

“അതിനെന്താ കുറച്ചു Experienced ആയുള്ള ചെക്കന്‍മാര്‍ ആണ് പ്രേമിക്കാൻ മെച്ചം അല്ലേടി ദിയാ…” മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു.

“ഒന്ന് നിര്‍ത്തുന്നുണ്ടോ…” ദിയ കലി പൂണ്ട് എഴുനേറ്റു, ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു.

“കുറെ നാളായി ഞാൻ സഹിക്കുന്നു, രണ്ടും കൂടെ കേൾക്കാൻ പറയുവാ വിക്രം എന്റെ കാമുകനൊന്നും അല്ലാ!!!
ബാലു ആണ് എന്റെ ലൈന്‍….
ഇവിടെ വന്നപ്പോൾ റാഗിങ്ങ് പേടിച്ചിട്ട് എന്റെ ബാലുവിന് ഒരബദ്ധം പറ്റിയതാണ്… മഹാജനങ്ങളെ!!”

നീനയും മെര്‍ലിനും അതുകേട്ടു മൂക്കത്തു വിരല്‍ വച്ചുകൊണ്ട് ബെഡിൽ പയ്യെ ചാരിയിരുന്നു. “നമ്മുടെ ക്ലാസ്സിലെ നിന്റെ കസിൻ ബാലു ആണോ അപ്പൊ ……” മെർലിനും നീനയും മുഖത്തോടു മുഖം നോക്കി പൊട്ടി പൊട്ടി ചിരിച്ചു. അതുകണ്ടപ്പോൾ ദിയയുടെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു.

ചിരി കഴിഞ്ഞപ്പോൾ….. “മോളെ ദിയ…നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം. നിന്റെ ബാലുവിനേക്കാള്‍ എന്തുകൊണ്ടും ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെയാണ്…..നിന്റെ സ്‌ഥാനത്തു ഞാന്‍ ആണേല്‍ അപ്പോഴേ പുള്ളിടെ കൂടെ കൂടിയെനേം. ഒന്നുവില്ലേലും നമ്മുടെ കോളജില്‍ ഒരു പൂവാലനും പിന്നെ ശല്ല്യത്തിനു വരില്ലാലോ…പിന്നെ കാശിനു കാശ് മസിലിനു മസ്സില്‍ ..”

ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു. “ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ.” ദിയ പറഞ്ഞു.

“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ….നിനക്കിപ്പോ ഉള്ള വില ഞങ്ങളായിട്ട് കളയുന്നില്ല….ഹഹ!!”. മൂവ്വരും ആ ചർച്ച അവിടെ തീർത്തു.

മെർലിൻന്റെ കൂടെ കാന്റീനിലും ഇടക്ക് ഹോസ്റ്റലിനു മുൻപിലും രാകേഷ് മാന്യമായി പെരുമാറുന്നത് കൊണ്ട് അവനെയൊരു നല്ല സുഹൃത്ത്‌ ആയി തന്നെ ദിയയ്ക്ക് തോന്നി. വൈകുന്നേരം ദിയയുടെ റൂം‌മേറ്റ്സ്ഉം ബാലു, രാകേഷ് എല്ലാവരും കൂടി ചായ കുടിക്കാന്‍ പോകും ആ ഒത്തുചേരൽ കൊണ്ട് താമസിയാതെ തന്നെ എല്ലാരും നല്ല കൂട്ടുമായി.

കഫെയിലും പുറത്തുമൊക്കെ വിക്രം ദിയയെ കാണുമ്പോള്‍ എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി ദിയയുടെ അടുത്തേക്ക് വരും. പക്ഷെ ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു അവനെ ഒഴിവാക്കുകയും ചെയ്യും.
മിക്കപോഴും അവന്റെ കൂടെ വാല് പോലെ രാകേഷും കാണും. രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നല്ലോ. അതുകൊണ്ട് ദിയക്ക് രാകേഷിന്റെ ഒപ്പം വിക്രം വന്നു കഫെയിൽ ഒക്കെ ഒന്നിച്ചു ഇരുന്നാലും എണീറ്റ് പോകാൻ എത്ര എളുപ്പമായിരുന്നില്ല.

ഹോസ്റ്റലിൽ ആകട്ടെ രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രത്തിന്റെ സഹായം തേടുകയും ചെയ്തു. അങ്ങനെ അവര്‍ എല്ലാരും വിക്രത്തിന്റെ ഇഷ്ടപെട്ട കൂട്ടുമായി. ദിയ മാത്രം പക്ഷെ ഒരു ഗ്യാപ്പിട്ട് തന്നെ വിക്രവുമായി നിന്നു. അതുപോലെ വിക്രം വരുന്നുണ്ടെങ്കിൽ പല മീറ്റിംഗിലും അവൾ ഒഴിയുമായിരുന്നു.

അങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ദിയയുടെ ആ പേടി സ്വപ്നം യാഥാർഥ്യത്തിൽ തന്നെ സംഭവിച്ചു!!!.

ഫസ്റ്റ് സെമെസ്ടറിലെ ആദ്യത്തെ എക്സാം കഴിഞ്ഞു കോറിഡോറിലൂടെ ലൈബ്രറിയിലേക്ക് വരുക ആയിരുന്നു ദിയ. വിക്രം ഫ്രെണ്ട്സിന്റെ ഒപ്പം അവളെ കാറിന്റെ ഉള്ളിൽ നിന്നും നോക്കുന്നത് കണ്ടപ്പോൾ അവൾ നടത്തം ഒരല്പം വേഗതയിലാക്കി. ലൈബ്രറിയില്‍ കയറിയപ്പോൾ ദിയാക്കോരല്പം സമാധാനമായി, ഇല്ലെങ്കിൽ കാറിന്റെയടുത്തേക്ക് വിളിച്ചെങ്കിൽ പോവേണ്ടി വന്നേനെ. റെഫർ ചെയ്യാനുള്ള പുസ്തകം നോക്കുന്നതിനിടെ വിക്രം ലൈബ്രറിയിലേക്ക് കയറുന്നത് കണ്ടപ്പോൾ ദിയ ഒരു മൂലയിൽ ഉള്ള ടേബിളിൽ പമ്മിയിരുന്നു. ദിയയെ കാണാതെ കുറെ നേരം കറങ്ങിയതിനുശേഷം ഒടുവിൽ ആരോടോ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു. ദിയ ആ സമയം ഒന്ന് പമ്മി, പതിവുപോലെ വിക്രം കൊച്ചു വർത്തമാനവും ദിയയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും കഴിഞ്ഞപ്പോൾ അവൻ സധൈര്യം കാര്യത്തിലേക്ക് കടന്നു.

“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി. ബാലുവിനെക്കാള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ച് ഞാന്‍ തന്നെ ആണ്, പിന്നെ ഇവിടെ ഇതൊക്കെ സാധാരണമാണ്. ഇഷ്ടമുള്ള ആളിന്റെയൊപ്പം നടന്നാൽ ആരും ചോദിയ്ക്കാൻ ഒന്നും വരില്ല, നിന്റെ ബാലു പോലും വരില്ല !”
വിക്രം ഒരു നാണവും കൂടാതെ ദിയയുടെ കണ്ണിലേക്ക് പറഞ്ഞു.

ദിയക്കതുകേട്ടപ്പോൾ കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചങ്ങ് കയറി.എങ്കിലും ദേഷ്യമവൾ പുറത്തു കാട്ടിയില്ല.

“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട്. ഇപ്പോള്‍ എനിക്ക് അതാണ് പ്രധാനം.” ദിയ മുഖം നോക്കാതെ പറഞ്ഞൊപ്പിച്ചു, എന്നിട്ടവൾ അവനെ നോക്കാതെ അവിടെ നിന്നും എണീറ്റ് വേഗത്തില്‍ നടന്നു പോയി.

പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ എല്ലാരും കൂടെ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു . “രാകേഷേ ദയവു ചെയ്തു നിന്റെ കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ്‌ “

“എന്ത് പറ്റി ? ദിയ ….ഏതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”

“ഓ എന്താ ഒന്നും അറിയാത്ത പോലെ!!!
വിക്രം ചേട്ടന്റെ കാര്യം തന്നെ ആണ് ഞാൻ പറയുന്നത്!!
ബാലുവും ആയി ഞാന്‍ പ്രേമത്തിൽ ആണെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ രാകേഷ് ഇങ്ങനെയൊക്കെ…?”

രാകേഷ് അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ദിയ ..കാര്യം ബാലു എന്റെ കൂട്ടുകാരനാണ്, പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ…. ഇവിടെ എല്ലാ പെണ്ണുങ്ങളും വിക്രമിന്റെ പുറകെ നടക്കുന്നുണ്ട്, ദേ ഈ ഇരിക്കുന്ന മെർലിൻ പോലും, പക്ഷെ എന്ത് ചെയ്യാം അവനു നിന്നെ കണ്ടിട്ട് ഭ്രാന്ത് പിടിച്ചു നടക്കുകയാണ്. നിന്നെ ഒത്തിരിയിഷ്ടമാണെന്ന് അവൻ കാണുമ്പോഴൊക്കെ എന്നോട് നിങ്ങൾ വിചാരിക്കുമ്പോളുള്ള കാരക്ടർ ഒന്നുമല്ല അവന്റെ, അടുത്തറിഞ്ഞാലേ അത് മനസിലാകൂ”.

“മതി രാകേഷ്….ഇതോടെ നിര്‍ത്തിക്കോ നിന്റെ ഉപദേശം” ദിയ ചായ കുടിക്കാതെ ഹോസ്റ്റലിലേക്ക് തനിയെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *