കഫെയിലും പുറത്തുമൊക്കെ വിക്രം ദിയയെ കാണുമ്പോള്‍ എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി ദിയയുടെ അടുത്തേക്ക് വരും. പക്ഷെ ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു അവനെ ഒഴിവാക്കുകയും ചെയ്യും.
മിക്കപോഴും അവന്റെ കൂടെ വാല് പോലെ രാകേഷും കാണും. രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നല്ലോ. അതുകൊണ്ട് ദിയക്ക് രാകേഷിന്റെ ഒപ്പം വിക്രം വന്നു കഫെയിൽ ഒക്കെ ഒന്നിച്ചു ഇരുന്നാലും എണീറ്റ് പോകാൻ എത്ര എളുപ്പമായിരുന്നില്ല.
ഹോസ്റ്റലിൽ ആകട്ടെ രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രത്തിന്റെ സഹായം തേടുകയും ചെയ്തു. അങ്ങനെ അവര്‍ എല്ലാരും വിക്രത്തിന്റെ ഇഷ്ടപെട്ട കൂട്ടുമായി. ദിയ മാത്രം പക്ഷെ ഒരു ഗ്യാപ്പിട്ട് തന്നെ വിക്രവുമായി നിന്നു. അതുപോലെ വിക്രം വരുന്നുണ്ടെങ്കിൽ പല മീറ്റിംഗിലും അവൾ ഒഴിയുമായിരുന്നു.
അങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ദിയയുടെ ആ പേടി സ്വപ്നം യാഥാർഥ്യത്തിൽ തന്നെ സംഭവിച്ചു!!!.
ഫസ്റ്റ് സെമെസ്ടറിലെ ആദ്യത്തെ എക്സാം കഴിഞ്ഞു കോറിഡോറിലൂടെ ലൈബ്രറിയിലേക്ക് വരുക ആയിരുന്നു ദിയ. വിക്രം ഫ്രെണ്ട്സിന്റെ ഒപ്പം അവളെ കാറിന്റെ ഉള്ളിൽ നിന്നും നോക്കുന്നത് കണ്ടപ്പോൾ അവൾ നടത്തം ഒരല്പം വേഗതയിലാക്കി. ലൈബ്രറിയില്‍ കയറിയപ്പോൾ ദിയാക്കോരല്പം സമാധാനമായി, ഇല്ലെങ്കിൽ കാറിന്റെയടുത്തേക്ക് വിളിച്ചെങ്കിൽ പോവേണ്ടി വന്നേനെ. റെഫർ ചെയ്യാനുള്ള പുസ്തകം നോക്കുന്നതിനിടെ വിക്രം ലൈബ്രറിയിലേക്ക് കയറുന്നത് കണ്ടപ്പോൾ ദിയ ഒരു മൂലയിൽ ഉള്ള ടേബിളിൽ പമ്മിയിരുന്നു. ദിയയെ കാണാതെ കുറെ നേരം കറങ്ങിയതിനുശേഷം ഒടുവിൽ ആരോടോ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു. ദിയ ആ സമയം ഒന്ന് പമ്മി, പതിവുപോലെ വിക്രം കൊച്ചു വർത്തമാനവും ദിയയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും കഴിഞ്ഞപ്പോൾ അവൻ സധൈര്യം കാര്യത്തിലേക്ക് കടന്നു.
“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി. ബാലുവിനെക്കാള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ച് ഞാന്‍ തന്നെ ആണ്, പിന്നെ ഇവിടെ ഇതൊക്കെ സാധാരണമാണ്. ഇഷ്ടമുള്ള ആളിന്റെയൊപ്പം നടന്നാൽ ആരും ചോദിയ്ക്കാൻ ഒന്നും വരില്ല, നിന്റെ ബാലു പോലും വരില്ല !”
വിക്രം ഒരു നാണവും കൂടാതെ ദിയയുടെ കണ്ണിലേക്ക് പറഞ്ഞു.
ദിയക്കതുകേട്ടപ്പോൾ കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചങ്ങ് കയറി.എങ്കിലും ദേഷ്യമവൾ പുറത്തു കാട്ടിയില്ല.
“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട്. ഇപ്പോള്‍ എനിക്ക് അതാണ് പ്രധാനം.” ദിയ മുഖം നോക്കാതെ പറഞ്ഞൊപ്പിച്ചു, എന്നിട്ടവൾ അവനെ നോക്കാതെ അവിടെ നിന്നും എണീറ്റ് വേഗത്തില്‍ നടന്നു പോയി.
പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ എല്ലാരും കൂടെ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു . “രാകേഷേ ദയവു ചെയ്തു നിന്റെ കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ് “
“എന്ത് പറ്റി ? ദിയ ….ഏതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”
“ഓ എന്താ ഒന്നും അറിയാത്ത പോലെ!!!
വിക്രം ചേട്ടന്റെ കാര്യം തന്നെ ആണ് ഞാൻ പറയുന്നത്!!
ബാലുവും ആയി ഞാന്‍ പ്രേമത്തിൽ ആണെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ രാകേഷ് ഇങ്ങനെയൊക്കെ…?”
രാകേഷ് അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ദിയ ..കാര്യം ബാലു എന്റെ കൂട്ടുകാരനാണ്, പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ…. ഇവിടെ എല്ലാ പെണ്ണുങ്ങളും വിക്രമിന്റെ പുറകെ നടക്കുന്നുണ്ട്, ദേ ഈ ഇരിക്കുന്ന മെർലിൻ പോലും, പക്ഷെ എന്ത് ചെയ്യാം അവനു നിന്നെ കണ്ടിട്ട് ഭ്രാന്ത് പിടിച്ചു നടക്കുകയാണ്. നിന്നെ ഒത്തിരിയിഷ്ടമാണെന്ന് അവൻ കാണുമ്പോഴൊക്കെ എന്നോട് നിങ്ങൾ വിചാരിക്കുമ്പോളുള്ള കാരക്ടർ ഒന്നുമല്ല അവന്റെ, അടുത്തറിഞ്ഞാലേ അത് മനസിലാകൂ”.
“മതി രാകേഷ്….ഇതോടെ നിര്‍ത്തിക്കോ നിന്റെ ഉപദേശം” ദിയ ചായ കുടിക്കാതെ ഹോസ്റ്റലിലേക്ക് തനിയെ നടന്നു.
ഒരു ഉളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോടെ ദിയയ്ക്ക് രാകേഷിനോടും ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി. തത്കാലത്തേക്ക് ആ എക്സാം കഴിയും വരെ വിക്രമിന്റെ ശല്യം അവൾക്കുണ്ടായില്ല. അത് രാകേഷ് വിക്രമിനോട് പറഞ്ഞതിന്റെ ഫലമാണെന്ന് പോലും ദിയ മനസിലാക്കിയില്ല. പക്ഷെ പിന്നീട് വല്ലാതെ അതിരു കവിഞ്ഞപോലെയായി വിക്രത്തിന്റെ ഓരോ പെരുമാറ്റം. രണ്ടു തവണ സിം മാറ്റിയെങ്കിലും വിക്രം നമ്പർ ഒപ്പിച്ചുകൊണ്ട് മെസ്സജുകള്‍ അയക്കും. ദിയ ഒന്നിനും മറുപടി അയക്കില്ല. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു അവള്‍ അവനെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി. അങ്ങനെ ക്യാമ്പസ് ജീവിതത്തിന്റെ ഒരു വർഷം കഴിഞ്ഞു. എഴുതിയ എക്സാം എല്ലാം മോശമല്ലാത്ത രീതിയിൽ ദിയ പാസ്സായി. ബാലുവും അതുപോലെ തന്നെ, മെർലിനും നീനയും തട്ടി മുട്ടി പാസ്സായി എന്ന് മാത്രം. എല്ലാരും സെക്കൻഡ് ഇയറിലേക്ക് കടന്നു. വിക്രമിന്റെയും രാകേഷിന്റെയും ഫൈനൽ ഇയർ.
