ഒരു പ്രണയകഥ 5

ദേ ഞാൻ വീണ്ടും വന്നു.. തട്ടിക്കൂട്ടിയ ഒരു കഥയാണ് ഇത്. പല പോരായ്മകളും ഉണ്ടാകും.. എന്നാലും ക്ഷമിക്കണം… പ്രണയം, ജീവിതം മാത്രമേ ഉള്ളു.. (കമ്പി ഇല്ല)

ഒരു താളത്തിൽ വായിച്ചു പോകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

സ്നേഹത്തോടെ…

ഒരു പ്രണയകഥ..

****

രാവിലെ 8 മണി ആയിട്ടും കിടന്നു ഉറങ്ങുക ആയിരുന്നു ഞാൻ..

ഞായർ ആണ്. ഇന്ന് പണി ഒന്നും ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു ദിനം ആണ്..

നല്ല പുട്ടും കടലയും വേകുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോൾ എനിക്ക് കിടക്കാൻ പറ്റിയില്ല. ഞാൻ എണീറ്റ് മുണ്ടു മുറുക്കി ഉടുത്ത ശേഷം അടുക്കളയിലേക്ക് നടന്നു..

അമ്മ സാരിതുമ്പ് എടുത്തു കുത്തി നിന്ന് പണിയിൽ ആണ്

“സുന്ദരീ? പുട്ട് ആണോ ഇന്ന്?”

അത് കേട്ടു അമ്മ തിരിഞ്ഞു.. എന്തൊരു അഴക് ആണ് എന്റെ അമ്മ…

പേര് പോലെ സുന്ദരി. സരസ്വതി. 45 വയസ് ആകുന്നു. എന്നാൽ കണ്ടാൽ ഒരു 32 ഒക്കെയേ തോന്നുള്ളു.. നീണ്ട കറുത്ത കണ്ണുകളും തെളിഞ്ഞ കളറും ഒതുങ്ങിയ ശരീരവും കറുത്ത തിങ്ങിയ കാർകൂന്തലും അമ്മയുടെ പ്രേതെകത ആണ്… എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ദേവി..

“ആഹാ നീ എണീറ്റോ? കുറച്ചു കൂടി കിടന്നുണ്ടായിരുന്നോ ചെക്കാ നിനക്ക്?”

അമ്മ സ്നേഹത്തോടെ വന്നു മുഖത്തു തഴുകി..

“പുട്ടും കടലയും ഉണ്ടാക്കി എന്നെ കൊതിപ്പിച്ചതും പോരാ… എന്നിട്ടു ഇനിയും ഉറങ്ങിക്കൂടായിരുന്നോ എന്നോ?”

അമ്മ ചിരിച്ചു..

രണ്ടു കൈകൾ എന്നെ ചുറ്റി വരിഞ്ഞു..

“എന്താടീ?”

അനിയത്തികുട്ടി ആണ്. സിതാര.. അവൾ ഇംഗ്ലീഷ് സാഹിത്യം ആദ്യ വർഷം പഠിക്കുന്നു.

“ഏട്ടനെ ഇങ്ങനെ കാണാൻ കിട്ടില്ലല്ലോ? “

“ജീവിക്കണ്ടേ മോളെ?”

“മ്മ്മ്.. എന്റെ ഏട്ടൻ എത്ര കഷ്ടപ്പെടുന്നു അല്ലെ അമ്മെ?”

അമ്മയുടെ മുഖം ഒരു നിമിഷം മ്ലാനം ആയി..

“അതെ.. ഇന്ന് ഒരുമിച്ചു സന്തോഷിക്കേണ്ട ദിവസം ആണ്.. ചുമ്മാ സെന്റി അടുപ്പിക്കല്ലേ?”

ഞാൻ അവളെ പിടിച്ചു മുൻപോട്ടു വലിച്ചു. കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു… അമ്മയുടെ അതെ സൗന്ദര്യം ഉണ്ട് അവൾക്ക്..

“എന്ത് കഷ്ടപ്പാട് മോളെ? എല്ലാ ദിവസവും ഒരുപോലെ അല്ലല്ലോ…മാറ്റം വരും..”

ഞാൻ അവളുടെ കണ്ണ് തുടച്ചു..

“മ്മ്മ്.. നീ പോയി പല്ലു തേച്ചു വാ…”

അമ്മ പറഞ്ഞു..

“ശരി…”

ഞാൻ പുറത്തേക്കു നടന്നു. ബാത്രൂം പുറത്തു ആണ്. പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോൾ അപ്പുറത്തെ രണ്ടു നില വീടിന്റെ ബാൽക്കണിയിൽ അങ്ങേരുടെ ഭാര്യാ നിൽക്കുന്നു..

35 വയസ് ഉണ്ടാകും. ഞാൻ അവരെ നോക്കി ചിരിച്ചു. അവരും.

അവർക്കു എന്നോട് ഒരു ചാഞ്ചാട്ടം ഉണ്ട് എന്നെനിക്കറിയാം..

പിന്നെ എന്റെ അമ്മ സരസ്വതി ദേവിയുടെ കയ്യിൽ നിന്നും പെട കിട്ടും എന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഡീസന്റ് ആയി നിൽക്കുന്നു..

ഈ പണക്കാരും ആയിട്ടുള്ള ഇടപാടുകൾ വേണ്ട എന്ന അഭിപ്രായം ആണ് എന്റെ…

പല്ലു തേച്ചു ഫ്രഷ് ആയി ഒരു ബനിയനും എടുത്തിട്ട് ഞാൻ നാടുമുറിയിലേക്കു ചെന്നു.. രണ്ടു ബെഡ് റൂമും ഒരു കൊച്ചു ഹാളും നടുക്കൊരു ചെറിയ റൂമും അടുക്കളയും ഉള്ളൊരു കൊച്ചു വീടാണ് ഞാനാളുടേത്..

അമ്മ ഡൈനിങ്ങ് ടേബിളിൽ എല്ലാം നിരത്തി വെച്ചിട്ടുണ്ടായിരുന്നു.

ആവി പറക്കുന്ന പുട്ടും കടലക്കറിയും നല്ല കടുപ്പമുള്ള avt ചായയും..

ഞങ്ങൾ സംസാരിച്ചു സന്തോഷത്തോടെ അത് കഴിച്ചു..

“എന്റെ സുന്ദരീ എന്തൊരു രുചി ആണ്…”

“എടാ നീ എന്നും ഇത് പറയുമല്ലോ?”

“പിന്നെ എന്റെ അമ്മയെ അല്ലാതെ അടുത്ത വീട്ടിലെ ഡെയ്‌സി ചേച്ചിയെ പറയണോ?”

“ആഹ്ഹ ഡാ കിട്ടും നിനക്ക്…!”

കണ്ടില്ലേ പറഞ്ഞെ ഉള്ളു..

“അല്ലെങ്കിലും ആ ചേച്ചിക്ക് ഏട്ടനെ നല്ല നോട്ടം ഉണ്ട്…”

അനിയത്തിയുടെ വക..

“ചിഞ്ചു കിട്ടും നിനക്ക്…”

ഞാൻ അവളെ നോക്കി കണ്ണുരുട്ടി..

“ഓ ഇപ്പൊ എനിക്കയോ കുറ്റം? രാവിലെ ഷർട് ഇടാതെ ജിം ബോഡിയും കാണിച്ചു അവിടെ പോയി നിൽക്കുന്നത് അവരെ കാണിക്കാൻ അല്ലെ ഏട്ടാ?”

അവൾ കുസൃതിയോടെ ചോദിച്ചു..

“ഈ കുരിപ്പിനെ കൊണ്ട് തോറ്റല്ലോ അമ്മെ?”

“അവൾ പറഞ്ഞതിലും കാര്യം ഇല്ലെടാ? കൊല്ലും ഞാൻ…”

ഇതിങ്ങനെ പോയാൽ പണി കിട്ടുമല്ലോ എന്ന് ആലോചിച്ചു ഞാൻ ഒരു കഷണം പുട്ടു കൂടി എടുത്തു കടല ഒഴിച്ച് കുഴച്ചു വായിലേക്ക് വച്ചു..

Leave a Reply

Your email address will not be published. Required fields are marked *