നിധിയുടെ കാവൽക്കാരൻ – 22 13

 

കൃതികയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച എന്റെ സങ്കടത്തിന്റെ അണക്കെട്ട് പൊട്ടിപ്പോയി. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

 

“ഞാൻ… ഞാൻ അവരോട് യാതൊരു തെറ്റും ചെയ്തിട്ടില്ല… എനിക്കറിയില്ല അവരെന്താ പെട്ടെന്ന് ഇങ്ങനെ മാറിയതെന്ന്… അവരെന്നെ നോക്കുന്നതുപോലുമില്ല… എനിക്കിത് സഹിക്കാൻ കഴിയുന്നില്ല…”

 

കരച്ചിലിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയ ഞാൻ, എന്റെ രണ്ട് കൈകൾ കൊണ്ടും കൃതികയുടെ ഇടുപ്പിലൂടെ വരിഞ്ഞുമുറുക്കി അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു. ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയുന്ന എന്നെ, അവൾ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു. യാതൊന്നും പറയാതെ, വളരെ സ്നേഹത്തോടെ അവൾ എന്റെ തലമുടിയിലൂടെ അവളുടെ മൃദുവായ വിരലുകളോടിച്ച് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

 

അവളുടെ ആ സാമീപ്യം എന്റെ വല്ലാത്തൊരു വിങ്ങലിന് കുറച്ചൊരു ആശ്വാസം നൽകി. എന്റെ കണ്ണീർ അവളുടെ നെഞ്ചിലെ വസ്ത്രത്തെ നനയ്ക്കുന്നുണ്ടായിരുന്നു.

 

അപ്പോഴാണ്, യാതൊരു മുന്നറിയിപ്പുമില്ലാതെ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്!

 

ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഞെട്ടി വാതിൽക്കലേക്ക് നോക്കി. അവിടെ നിൽക്കുന്നത് കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന റോസാണ്! ഏറ്റവും വലിയ ഞെട്ടൽ അതല്ലായിരുന്നു, അവളുടെ ശരീരത്തിൽ ഒരു ഒരു നൂലിഴ പോലും ഉണ്ടായിരുന്നില്ല! പൂർണ്ണ നഗ്നയായി, കുളിയുടെ ഉന്മേഷത്തിൽ പുറത്തേക്ക് വന്ന അവൾ കണ്ടത്, കട്ടിലിലിരുന്ന് പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന എന്നെയും കൃതികയെയുമാണ്!

 

ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ റോസ് അവിടെത്തന്നെ തറഞ്ഞുനിന്നു. എന്നിട്ട്, എന്നെ നോക്കി യാതൊരു കൂസലുമില്ലാതെ വളരെ സ്വാഭാവികമായി ഒന്ന് ചിരിച്ചു!

 

പക്ഷേ, അടുത്ത നിമിഷം അവളുടെ തലച്ചോറിലേക്ക് കാര്യങ്ങൾ വന്ന് കയറി. താൻ പൂർണ്ണ നഗ്നയാണെന്നും, മുന്നിലിരിക്കുന്നത് ഞാനാണെന്നും തിരിച്ചറിഞ്ഞ ആ നിമിഷം…

 

“അയ്യോ…!” എന്നൊരു ചെറിയ അലർച്ചയോടെ റോസ് അവിടെനിന്നും ഒറ്റ ഓട്ടമായിരുന്നു!

 

മുറിയിൽ എവിടെയെങ്കിലും ഒരു തുണ്ട് തുണിക്കഷ്ണമോ ടവലോ ഉണ്ടോ എന്ന് പരതി, തന്റെ വലിയ മാറിടങ്ങൾ കുലുക്കി അവൾ ആ റൂം മുഴുവൻ ഒരു റൗണ്ട് ഓടി! പുതിയതായി കിട്ടിയ വേഗതയായതുകൊണ്ട് എല്ലാം ഒരു ഫ്ലാഷ് പോലെയാണ് എന്റെ കൺമുന്നിലൂടെ മിന്നിമറഞ്ഞത്. എവിടെയും ഒന്നും കാണാതെ അവസാനം അവൾ പാഞ്ഞുവന്നത് എന്റെ അടുത്തേക്കാണ്! എന്റെ തൊട്ടടുത്ത് കട്ടിലിൽ കിടന്നിരുന്ന വലിയൊരു പുതപ്പ് വലിച്ച് വാരിയെടുത്ത് അവൾ വേഗം തന്റെ ശരീരം മുഴുവൻ മറച്ചു.

 

ശേഷം ചുവന്നുതുടുത്ത മുഖത്തോടെ എന്നെ നോക്കി വല്ലാതെ പരുങ്ങി നിന്നു.

ഇത്രയും നേരം സങ്കടപ്പെട്ട്, കരഞ്ഞുകൊണ്ട് കൃതികയുടെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്ന എനിക്ക് ഈ കാഴ്ച കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. റോസിന്റെ ആ പരവേശവും ഓട്ടവും എന്നിൽ വലിയൊരു പൊട്ടിച്ചിരിയുണ്ടാക്കി. ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ, എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന കൃതികയുടെ മുഖത്തും വലിയൊരു ആശ്വാസവും സന്തോഷവും നിറഞ്ഞു. അവളും എന്നോടൊപ്പം ചിരിച്ചുപോയി.

 

എന്റെ മനസ്സിലെ ഭാരങ്ങളൊക്കെ ആ ഒരു നിമിഷം എങ്ങോട്ടോ പറന്നുപോയതുപോലെ തോന്നി. കണ്ണീരിന് പകരം അവിടെ വീണ്ടും ചിരി നിറഞ്ഞു. ആ വലിയ വീട്ടിലെ എല്ലുനുറുങ്ങുന്ന പരിശീലനങ്ങൾക്കും, ആമിയുടെയും നിധിയുടെയും അവഗണനകൾക്കും ഇടയിൽ, ഈ മുറിക്കുള്ളിലെ നിമിഷങ്ങൾ എനിക്ക് വല്ലാത്തൊരു ആശ്വാസമായി മാറുകയായിരുന്നു….

 

പുറത്തെ തണുപ്പ് ആ മുറിയിലേക്കും പതിയെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മൂന്നുപേരും ആ വലിയ കട്ടിലിലേക്ക് കിടന്നു. എന്റെ ഉള്ളിലെ സങ്കടങ്ങൾ പൂർണ്ണമായും മാറിയിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടാകാം, അവർ രണ്ടുപേരും എന്നെ തനിച്ചാക്കാൻ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *