നിധിയുടെ കാവൽക്കാരൻ – 22 13

 

പക്ഷേ എന്റെ കണ്ണുകൾ ആ മുറിയിലാകെ മറ്റാരെയോ പരതുകയായിരുന്നു.

 

“ആമിയും നിധിയും ഇതുവരെ വന്നില്ലേ?”

 

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

 

“ഇല്ല, ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി. അവർ ഇതുവരെ ആ ട്രെയിനിങ് റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല…”

 

കൃതിക അല്പം ഗൗരവത്തോടെ മറുപടി പറഞ്ഞു.

 

അപ്പോഴേക്കും പതിവുപോലെ ആ വീട്ടിലെ ജോലിക്കാർ ഞങ്ങൾക്ക് കുടിക്കാനായുള്ള എന്തോ പാനീയങ്ങളുമായി അവിടേക്ക് വന്നു.

 

ഇന്നലെ തൊണ്ടയിൽ ഒഴിച്ചുതന്ന അതേ സാധനം തന്നെയാണോ എന്തോ! ഞങ്ങൾ യാതൊരു മടിയുമില്ലാതെ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു തീർത്തു. ആ പാനീയം കൂടി ഉള്ളിൽ ചെന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നി.

 

തുടർന്ന് ഞങ്ങൾ പരസ്പരം ഈ പുതിയ മാറ്റങ്ങളുടെ വിശേഷങ്ങളും ട്രെയിനിങ് റൂമിലെ അനുഭവങ്ങളും സംസാരിച്ചിരിക്കുമ്പോഴാണ് വാതിൽക്കൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടത്.

 

നോക്കുമ്പോൾ, അവിടെ വാതിൽക്കൽ പതുങ്ങി നിൽക്കുന്നുണ്ട് മീനാക്ഷിമോൾ! അവളുടെ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു.

 

​”എല്ലാരും വാങ്ങ… നമ്മ വിളയാടലാം!”

 

അവൾ അവളുടെ ആ കൊഞ്ചുന്ന തമിഴിൽ വളരെ സന്തോഷത്തോടെ ഞങ്ങളെ വിളിച്ചു.

 

​പുതിയ ശക്തികൾ കിട്ടിയതിന്റെ ആവേശത്തിൽ സച്ചിനും റോസുമൊക്കെ അവളുടെ കൂടെ പോകാൻ തയ്യാറായി എഴുന്നേറ്റു.

 

​”ദേവേട്ടാ… നീങ്ക വരലിയാ?”

 

മീനാക്ഷി എന്നെ നോക്കി അവളുടെ ആ നിഷ്കളങ്കമായ കണ്ണുകൾ ചിമ്മി ചോദിച്ചു.

 

​ഞാൻ ഇല്ലെന്നർത്ഥത്തിൽ പതുക്കെ തലയാട്ടി.

 

“നിങ്ങൾ പൊയ്ക്കോ… ഞാൻ കുറച്ചു കഴിഞ്ഞ് വരാം,” എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

 

​സത്യത്തിൽ എനിക്ക് കളിക്കാൻ പോകാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ ആമിയും നിധിയുമാണ്. അവർ ഏതു നിമിഷവും ആ വാതിൽ തുറന്ന് ഇവിടേക്ക് വരാം.

 

 

​”ശരി, ഞങ്ങൾ പോയിട്ട് വരാം…” എന്ന് പറഞ്ഞ് ബാക്കിയുള്ളവർ മീനാക്ഷിക്കൊപ്പം കളിക്കാനായി മുറിക്ക് പുറത്തേക്ക് പോയി.

 

​വലിയ ആ മുറിയിൽ ഞാൻ മാത്രം തനിച്ചായി.

 

അടഞ്ഞുകിടക്കുന്ന ആ വാതിലിലേക്ക് തന്നെ കണ്ണുംനട്ട്, ഏത് നിമിഷവും അവർ കടന്നുവരുമെന്ന പ്രതീക്ഷയോടെ ഞാൻ ആ കട്ടിലിൽ അങ്ങനെ കാത്തിരുന്നു……

 

അങ്ങനെ ഞാൻ വാതിലിലേക്ക് തന്നെ കണ്ണുംനട്ട് കാത്തിരിക്കുമ്പോഴാണ് വാതിൽ പതുക്കെ തുറന്നത്.

 

ആമിയും നിധിയുമായിരുന്നു അത്!

 

അവരെ കണ്ടയുടനെ എന്റെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞെങ്കിലും, എന്നെ കണ്ടതും അവർ രണ്ടുപേരും വല്ലാതെ പരുങ്ങുന്നതുപോലെ എനിക്ക് തോന്നി.

അവരുടെ മുഖത്ത് എന്തൊക്കെയോ മറച്ചുവെക്കുന്നതുപോലൊരു ഭാവം.

 

ഞാൻ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. ഒരു നിമിഷം പോലും വൈകാതെ ഞാൻ രണ്ടുപേരുടെയും ചുണ്ടുകളിൽ മാറിമാറി എന്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം നൽകി.

 

എന്നാൽ… ആ ചുംബനത്തിൽ എനിക്കൊരു വല്ലായ്മ തോന്നി. സാധാരണ ഞാൻ അങ്ങനെ ചെയ്യുമ്പോൾ, എന്റെ തലയിൽ മുറുകെ പിടിച്ച് അവരുടെ ചുണ്ടുകളിലേക്ക് കൂടുതൽ ആവേശത്തോടെ എന്നെ വലിച്ചടുപ്പിക്കാറുള്ളവരാണ് അവർ.

 

എന്റെ ചുണ്ടുകളെ വിഴുങ്ങാൻ കാത്തുനിൽക്കാറുള്ള ആ പഴയ ആവേശമൊന്നും ഇപ്പോൾ അവരിലില്ലായിരുന്നു. ഏതോ വലിയൊരു ഭാരം അവരെ ബാധിച്ചിരിക്കുന്നതുപോലെ, യാതൊരു വികാരവുമില്ലാതെ അവർ വെറുതെ നിന്നു തന്നു.

 

അവരുടെ ആ പെരുമാറ്റം എന്നിൽ വലിയൊരു ഞെട്ടലുണ്ടാക്കി. ഞാൻ കാര്യം ചോദിക്കാൻ വായ തുറന്നതാണെങ്കിലും, അവരുടെ ആ നിൽപ്പ് കണ്ട് എനിക്കതിന് കഴിഞ്ഞില്ല. ചോദിച്ചാലും അവർ എനിക്ക് ഉത്തരം നൽകാൻ പോകുന്നില്ല എന്ന് ആ മങ്ങിയ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.

 

“ഞാനൊന്ന് കുളിക്കട്ടെ…” എന്ന് വളരെ വരണ്ട സ്വരത്തിൽ പറഞ്ഞുകൊണ്ട് നിധി വേഗം ബാത്‌റൂമിലേക്ക് കയറിപ്പോയി.

 

അവൾ പോയതോടെ ഞാൻ ആമിയുടെ അടുത്തേക്ക് ചെന്നു. അവളെ പതുക്കെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് ആ കവിളിൽ മൃദുവായി ഒന്ന് ഉമ്മ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *