ഞാൻ അവൾക്ക് മറുപടിയൊന്നും നൽകിയില്ല, ചുണ്ടിൽ ഒരു നേരിയ, തണുത്ത ചിരി മാത്രം വരുത്തിക്കൊണ്ട് ഞാൻ വാതിൽക്കലേക്ക് നടന്നു. താഴെ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ അവിടെ സച്ചിനും രാഹുലും ഇരിപ്പുണ്ടായിരുന്നു.
അവർക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല എന്ന് ആ വിളറിയ മുഖങ്ങൾ വിളിച്ചുപറയുന്നുണ്ട്.
ഭക്ഷണം കഴിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു… എന്നിലൊഴികെ!
പെട്ടെന്ന് ഹാളിലേക്ക് തക്ഷകൻ കടന്നുവന്നു. അവന്റെ കണ്ണുകളിൽ യുദ്ധത്തിന്റെ തീ പാറിനിൽപ്പുണ്ടായിരുന്നു. യാതൊരു മുഖവുരയുമില്ലാതെ അവൻ ഞങ്ങളെ നോക്കി ഗർജ്ജിച്ചു:
“സമയമായി… ആയുധങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടം അവസാനിക്കുന്നത് നിങ്ങളുടെയോ… അല്ലെങ്കിൽ എന്റെയോ ചോര ആ ചുവന്ന മണ്ണിൽ വീഴുമ്പോഴായിരിക്കും! വരിക!”
അവൻ തിരിഞ്ഞുനടന്നതും ഞങ്ങൾ അവന് പിന്നാലെ നടന്നു. എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഭയം കൊണ്ടല്ല… ആ കറുത്ത വാളൊന്ന് കയ്യിലെടുക്കാൻ, ആ രുധിരമണിയുടെ പ്രകാശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്റെ ശരീരം വെമ്പൽകൊള്ളുകയായിരുന്നു! ഇത്രയും ദിവസത്തെ പരിശീലനം ഇന്നത്തെ ഈ ഒരൊറ്റ പോരാട്ടത്തിന് വേണ്ടിയായിരുന്നു.
ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.
വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ഞാനെന്ന ആ കൊടുംരാക്ഷസനെ!
എഴുതി തുടങ്ങിയപ്പോൾ വിചാരിച്ചതിലും ലെങ്ത്തി ആയി…. സൊ ഈ കൂടുതൽ എഴുതി ബോർ ആക്കാതെ ഈ പാർട്ട് ഇവിടെ നിർത്തുന്നു….
തുടരും…….
Insta :- kaavalkkaran__
പിന്നേ ഇതൊരു ഫിക്ഷണൽ ഇറോട്ടിക് ലവ് സ്റ്റോറിയായാണ്. So വെറും കളി കളി എന്ന് പറഞ്ഞ് ആരും വരല്ലേ….. പുതിയൊരു എക്സ്പീരിയൻസ് അനുഭവിക്കാൻ താൽപ്പര്യംമുള്ളവർ വായിക്കുക….
