അല്ലേൽ വിഷമം മറച്ചു വെക്കാൻ
ഹിബ അഭിനയിക്കാണ്. ഞാൻ വേഗം ആ കൈ പിടിച്ചു സീറ്റിൽ തന്നെയിരുത്തിച്ചു!
“ഒന്നും വേണ്ടാ…”ആ മുഖം വല്ലാതായി…“ന്നോട് ദേഷ്യണ്ടോ?..ഹിബേച്ചി…?”
“പോടാ..അന്നെ ഞാൻ കടിക്കും ട്ടോ..ക്കിന്തിന് അന്നോട് ദേഷ്യം! !എല്ലാം മറക്കാൻ ഞാൻ പറഞ്ഞതല്ലേ..ഞാനൊന്നും അങ്ങനെ പറഞ്ഞിട്ടില്ല !! മോനൂസിങ്ങനെയൊന്നും കേട്ടിട്ടില്ല…അയ്യോ!!….“ പഴയ കുറുമ്പിയായ പോലെ അഭിനയമിട്ടു ചിരിച്ചിട്ട്, ഹിബ പെട്ടന്ന് ഫോണിലേക്ക് നോക്കി.
”റബ്ബേ !! ഉമ്മായിപ്പോ അവിടെത്തും .സമയായി..മ്മക്ക് പോയാലോ…“ എന്റെയടുത്തു നിന്ന് ഓടിയൊളിക്കാൻ വെമ്പൽ കൊള്ളാവും ആ മനസ്സ്. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നാവും ആ മനസ്സ് നിറയെ ആഗ്രഹം.
കൂടുതൽ വിഷമങ്ങൾ ആളി കത്തിക്കാതിരിക്കാൻ ഞാൻ തലയാട്ടി കൊടുത്തു.
ഞങ്ങൾ എഴുനേറ്റു. റോഡ് സൈഡിൽ വെച്ച വണ്ടി വരെ നടന്നു. ഹിബയെന്നിട്ടും ഞാനിത്രം വിഷമിപ്പിച്ചിട്ടും എന്റെ കൈ മുറിക്കി പിടിച്ചാണ് അവിടെ വരെ വന്നത്.
വണ്ടി ഹിബ തന്നെയെടുത്തു. ഞാൻ ബാക്കിൽ ഒട്ടും തൊടാതെയിരുന്നു. ഇനിയാ കന്യക പെണ്ണിനെ ഒരു നോട്ടം കൊണ്ടും സ്പർശം കൊണ്ടും കളങ്കപ്പെടുത്തരുതെന്ന് തോന്നി.
ഇഷ്ടപ്പെട്ട ആൾക്ക് വേണ്ടി കരുതി വെച്ച ശരീരം ഞാൻ തൊട്ട് ആശുദ്ധമാക്കിക്കൂട. പോവുന്ന വഴി വീടെത്തുന്ന വരെ ഹിബയൊന്നും മിണ്ടീല്ല!
പെണ്ണിന്റെ വാ തോരാതെയുള്ള സംസാരവും,ചിരിയും കുറുമ്പും എല്ലാം എങ്ങോ പോയി മറഞ്ഞിട്ടുണ്ട്! ഹിബതന്നെയാണോ മുന്നിലെന്ന് സംശയം തോന്നിപ്പോവും! പാവം തോന്നി.
എന്നെ വീട്ടിലാക്കി തന്നു. റോഡിന്റെ സൈഡിൽ ഗേറ്റിന്റെ തൊട്ട് മുന്നിൽ. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ ഹിബക്ക് അരികിൽ നിന്നു. എന്തോ എന്നോട് പറയാനുണ്ടെന്ന് ആ മുഖത്തുണ്ടായിരുന്നു.
ഗേറ്റ് കടന്നു വീട്ടിലേക്കും റോഡിന്റെ രണ്ട് അറ്റത്തേക്കും താത്തയുടെ കണ്ണ് വേഗം
പോയി! ആരേലും കാണുമോ എന്നാവും.
“ഞാൻ ഇനി അന്നെ വിളിക്കോ സംസാരിക്കോ ഒന്നും ചെയ്യൂല്ല! കണ്ടാൽ മിണ്ടോ ചിരിക്കോ ഒന്നും ണ്ടാവൂല്ല! മോനൂസിനോട് ദേഷ്യള്ളോണ്ട് അല്ലട്ടോ..ന്റെ ഒരു സമാധാനത്തിനാ…പക്ഷെ മോനൂസിന് ന്തേലും പറയണന്ന് തോന്നിയാ ന്നെ ഒന്ന് വിളിച്ചാ മതി..ന്റെ നമ്പറില്ലേ?
ഹ്മ്മ്? ശെരി..ഞാനെന്നാ പോട്ടെ….“ കൈ ആക്സിലേറ്ററിൽ മുറുക്കി ഹിബ പറഞ്ഞു . വണ്ടി ഞെരുങ്ങുന്ന ഒച്ചയുമുണ്ടാക്കി.പക്ഷെ ഹിബ ബ്രേക്ക് വിട്ടില്ല. എന്റടുത്തുന്നു പോവാൻ ഹിബക്ക് പറ്റുന്നില്ലാന്ന് തോന്നുന്നു.
ആ കണ്ണ് ഒഴുകുന്നുണ്ട്! തൊണ്ടയിലൂടെ വിഷമ വേദന ഇറക്കുന്നുണ്ട്!
പെട്ടന്ന് ചുറ്റും ആരേലുമുണ്ടോന്ന് നോക്കി ഹിബതാത്തയുടെ കൈ എന്റെ നേർക്ക് പെട്ടന്ന് വന്നു. എന്നെ വാരിപ്പിടിച്ചു മുറിക്കി. വല്ലാത്ത ശക്തി, അതിന്റെ കൂടെ പെണ്ണ് നെഞ്ച് പൊട്ടി കരയുന്ന ശബ്ദവും .
എന്റെ നെഞ്ചങ്ങു ആളിപ്പോയി! അധികം അങ്ങനെ നിൽക്കാതെ വാരിപ്പിടിച്ച കൈ വലിച്ചു ഹിബ എന്റെ കവിളിൽ രണ്ടും ചുണ്ട് അമർത്തി ഉമ്മ തന്നു. അവസാനത്തെ സ്നേഹം കാണിക്കുന്ന പോലെ!
“ഞാൻ പോവാണേ….” ഒരു യാത്രയും പറഞ്ഞു ഹിബ പെട്ടന്ന് വണ്ടിയെടുത്തു. പെണ്ണ് പോവുന്നതും നോക്കി ഞങ്ങനെ നിന്നു പോയി! മനസിന് വല്ലാത്ത വേദന പോലെ!
ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ ഞാൻ വിഷമിപ്പിച്ചില്ലേ എന്നോർത്ത്.
പക്ഷെ എല്ലാരുടെയും സന്തോഷത്തിന് വേണ്ടയാണ് ഞാനിത് ചെയ്തത്.ഹിബയുടെ നല്ലതിനു വേണ്ടികൂടെയല്ലേ! കരയാനോ വിഷമിക്കാനോ നിൽക്കേണ്ട ആവശ്യമില്ല! ഞാൻ കലങ്ങിയ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
പോക്കറ്റിൽ നിന്ന് ഫോണടിയുന്നുണ്ട് . അടഞ്ഞ ഗേറ്റിലൂടെ വീട്ടിലേക്ക് നോക്കിയപ്പോ പുറത്തെ വെളിച്ചത്തിൽ കാറു കിടക്കുന്നുണ്ട്! എല്ലാരും തിരിച്ചു വന്നിട്ടുണ്ട്. അമ്മയെ വെറുതെ
ചീത്ത പറഞ്ഞ ഞാൻ എങ്ങനെ അവരെ ഫേസ് ചെയ്യും.എന്റെ ശ്രീദേവിയെ എങ്ങനെ ഞാൻ നേരെ നോക്കും.
എന്നോട് വല്ല്യ ദേഷ്യത്തിലായിരിക്കും! അങ്ങനെയല്ലേ ഞാനൊച്ചയിട്ടേ? ആ മനസ്സ് കാണാൻ എനിക്കദ്യം കഴിഞ്ഞില്ലല്ലോ?
