തമ്പുരാട്ടി – 11 4അടിപൊളി  

എന്റെ മുന്നിൽ പെണ്ണുങ്ങളെല്ലാം എത്ര പെട്ടന്നാ വയസ്സും പ്രായവും മറന്നു കുറുമ്പികളായി മാറുന്നേ? തമാശക്ക്

കൈ പൊക്കി തല്ലു താരാൻ നസീമത്ത കാണിച്ചപ്പോഴേക്ക് അയ്യോ..ന്ന് പറഞ്ഞു. ..ഞാനോടി വരാന്തായിലേക്ക് പോന്നു.

ഞങ്ങൾക്ക് പോവാണെന്ന് പറഞ്ഞിറങ്ങി. ഹിബയോട് ഒരു നോട്ടം കൊണ്ട് മാത്രമാണേൽ, നസീമതാത്തയോട് കണ്ണോണ്ട് കഥ പറയാൻ എനിക്ക് കുറേ ഉണ്ടായിരുന്നു.

ഇടവഴിയിലൂടെ താഴെക്കിറങ്ങി! അമ്മക്ക് കൊടുക്കാൻ ഞാൻ പ്രത്യേകത്തെ വാങ്ങിയ ബിരിയാണി പാത്രം ആരെ കയ്യിലും കൊടുക്കാതെ ഞാനെന്റെ കയിൽ ഭദ്രമാക്കി വെച്ചു നടന്നു.

ബാക്കിൽ ഏട്ടത്തിയും അതിനു ബാക്കിൽ അനുഷേച്ചിയും വാവയും.

വന്ന വഴിയല്ല. അതോണ്ട് ടീച്ചറുടെ ശല്യമില്ല! നടവഴി കഴിഞ്ഞു റോട്ടിലേക്ക് കേറി. വാവക്ക് ഏതോ പൂവ്വ് പറിച്ചു കൊടുക്കാൻ അനുഷേച്ചി ഏതോ പറമ്പിലേക്ക് കേറിയതാ.

അതോണ്ട് റോട്ടിൽ ഞാനും ഏട്ടത്തിയും അവരെ കാത്തു നിന്നു.

പെട്ടന്നുണ്ട് ബുള്ളറ്റിന്റെ ശബ്ദം. കുടു കുടു ന്ന് വന്നത് നിന്നത് ഞങ്ങളുടെ അടുത്തു. നോക്കുമ്പോ ചിരിച്ചു നിൽക്കുന്ന സെന്തിൽ.

“വന്നേ നീ വന്നേ..നമുക്ക് ഒരിടം വരെ പോവാനുണ്ട്…വണ്ടിയിൽ കേറെടാ…” ഏട്ടത്തിയോടും എന്നോടും എവിടെപ്പോയെന്നൊക്കെയുള്ള വിശേഷങ്ങൾ കേട്ടു കഴിഞ്ഞപ്പോ അവന്റെ തോന്ന്യാസം. ഞാൻ എന്റെ ബിരിയാണി പത്രത്തിൽ അമർത്തി പിടിച്ചു.

വീട്ടിൽ ചെന്നിട്ട് ശ്രീദേവി പെണ്ണിന്റെ കയ്യിൽ! ഈ പാത്രം കൊടുത്തു. ഞാൻ അമ്മക്ക് കൊണ്ട്വന്നേതാന്ന് പറയാൻ കൊതിച്ചിരിക്കുന്ന എന്നോട് കൂടെ ചെല്ലാനോ. നോ വേ!!

“ഞാനില്ല….!! നീയൊന്ന് പോയെ….” ബാക്കിലേക്ക് നിൽക്കാൻ നോക്കിയ എന്റെ കയ്യിൽ അവൻ വേഗം പിടിച്ചു. ബിരിയാണി പാത്രമിപ്പോ വീണു പോവും.

“ഏട്ടത്തി ഒന്ന് പറാ….ഞാനിവനെ ഇരുട്ടുന്നതിന് മുന്നേ എത്തിച്ചോളാം…”

“പോയേച്ചും വാടാ….” സെന്തിലിന്റെ സെന്റിയിൽ ഏട്ടത്തിയും വീണു.

അപ്പോഴതാ കുഞ്ഞി കുഞ്ഞി മഞ്ഞ പൂവുകൾ കയ്യിലാക്കിയ

വായയെ ഒക്കത്തിട്ട് അനുഷേച്ചി വരുന്ന. സെന്തിൽ വേഗമെന്റെ കൈ വിട്ടു.

“അയ്യോ അനുഷേച്ചി….” അവനാകെ പരവേശമായി. ചേച്ചിയെ അവന് നല്ല പേടിയാ! തമ്പുരാട്ടിയ പോലെ തോന്നുമെന്നാ അവന് പറയൽ! ഓടണോ വേണ്ടേന്നുള്ള അവസ്ഥയായി തോന്നുന്നു അവന്!

അനുഷേച്ചി എന്താന്ന് ചോദിച്ചപ്പോഴേക്ക് അവന് മണി മണി പോലെ കാര്യം പറഞ്ഞു. എന്നെയൊന്നു കൂടെ വീടൊന്നു അവന് താഴ്മായി ചോദിച്ചു. പൊയ്ക്കൊന്നു അനുഷേച്ചിയും പറഞ്ഞു!

അവന്റെ ശല്യം കാരണം. ബിരിയാണി പാത്രം ഞാൻ വിഷമത്തോടെ ഏട്ടത്തിയുടെ കയ്യിൽ കൊടുത്തു. അമ്മക്ക് കൊടുക്കണേന്ന് പ്രത്യേകം പറഞ്ഞു.

ബുള്ളറ്റിന്റെ ബാക്കിൽ കേറി! ഞാൻ അവന്റെ പുറകെ പോയി. നന്നായി! ! നാളെ നസീമത്തയുടെ കൂടെ പോവാണേൽ ഒരു മോശമല്ലാത്ത കാറിലാ പെണ്ണുങ്ങളെ കൂട്ടി പോണം!

ഇവനല്ലാതെ വേറെ ആർക്കാ അത് തരാൻ കഴിയാ! !

റോഡ് അരികിലെ ചായ സ്പോട്ടിൽ നിന്ന് ചായ കുടിയ്ക്കുമ്പോ ഞാൻ കാര്യം പറഞ്ഞു. കല്യാണത്തിന് പോവാൻ കാറ് വേണം!

അവന്റെ ഫോർട്ട്യുണർ എടുത്തോന്ന് പറഞ്ഞെങ്കിലും ഞാനത് ഇത്തിരി വലുതാക്കി. അതിനും വലിയ കാറുവേണം! കാരണം നസീമത്തയുടെ അനിയത്തിയുടെ കയ്യിൽ ഒരു ക്രിസ്റ്റയെങ്കിലും ഉണ്ടാവാൻ വഴിയുണ്ട്.

അപ്പോ ഒരു ഇനിയും ഒരു ടോയോട്ട കൊണ്ടുപോണോ?

ബി എം ഓ ബെൻസോ ഏതേലുമൊന്നു മതി.

ചെങ്ങായി രണ്ട് ഫോൺ വിളിച്ചു. വാട്സാപ്പിൽ രണ്ടു കുത്തു കുത്തി. രണ്ട് മിനുട്ട് കഴിഞ്ഞപ്പോ മൂന്ന് നാല് ഫോട്ടോ അവൻ കാണിച്ചു!

ബി എം ന്റെ എക്സ് ഫൈവ് ഹൌ!! ഏതാ സാധനം! കറു കറുത്തൊരു കുട്ടി കുറുമ്പനെ പോലെ..സംഭവം എനിക്ക് പിടിച്ചേലും ഇതെങ്ങാനും

ഞാൻ കൊണ്ട് കുത്തി ചാമ്പലാക്കിയാലോ?

“ഒന്നര കോടി മതിയാവും….” സെന്തിൽ സിംപിളായി പറഞ്ഞു.

“ഒന്നര കോടിയോ….” എന്റെ വായ തള്ളി!!

“മോനേ…നിന്റെ അമ്മയുടെ എടുത്തു എത്ര പൈസയുണ്ടെന്നാ?…..” എനിക്കറിത്ത കാര്യം അവന് പറയുന്ന പോലെയാ അവന്റെ മോന്ത നിന്നത്!

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *