“ഇതുപോലത്തെ പത്തോ നൂറോ എണ്ണം ഇപ്പൊ വാങ്ങാൻ പറഞ്ഞാ…നിന്റമ്മക്ക് പുഷ്പം പോലെ വാങ്ങാന്ന് എനിക്കറിയാ? ..എന്നിട്ടാ ഈ ഒരു കാറ്….നീ ധൈര്യായിട്ട് കൊണ്ട് പോ….” കസേരയിൽ നീണ്ടിരുന്നു അവന് ചിരിച്ചു.
“ഒന്ന് പോയെടാ..ഇത്ര കാലായിട്ട്..വീട്ടിലൊരു സൈക്കിൾ പോലും വാങ്ങീട്ടില്ല! പിന്നെയാ ഒന്നര കോടിയുടെ കാറ് പുഷ്പം പോലെ വാങ്ങുന്നെ …..” ഇതെങ്ങാനും പറഞ്ഞു ചെന്ന തമ്പുരാട്ടി എന്റെ പുറത്തടിക്കും!
“അല്ലടാ മോനെ……” മുന്നിലെ ടേബിളിലേക്ക് കൈ രണ്ടും കുത്തി. എന്തോ സ്വാകാര്യം ചോദിക്കാൻ അവനെന്റെ നേരെ തല നീട്ടി. “അമ്മ മറ്റേ വീട് പോയവർക്ക് വീട് വെച്ചുകൊടുക്കുണ്ടോ…?അഞ്ചണ്ണം നിങ്ങളുടെ വകയാന്ന് നാട്ടുകാർ പറയുന്നുണ്ടല്ലോ!
അവിടെ പണിയൊക്കെ തുടങ്ങിയെന്നും കേട്ടല്ലോ..നേരാ. ..?…”സത്യമറിയാനുള്ള ത്വര അവന്റെ മുഖത്തുണ്ടായിരുന്നു. ഞാനന്തം വിട്ടു.
അന്ന് എം എൽ എ വന്നപ്പോ അഞ്ചെണ്ണം തരാമെന്ന് ഞാൻ ഡയലോഗ് അടിച്ചു പോന്നതല്ല? എന്തൊക്കെയായിരുന്നു അമ്മയുടെ ചോദ്യം! പൈസ നിന്റെ അച്ഛന് കൊടുക്കോ?
നീയാരാ അവർക്ക് വാക്ക് കൊടുക്കാൻ! എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ ഞാൻ കരുതി അമ്മയതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുമെന്ന്! ഇപ്പൊ അതാ അവിടെ വീടിന്റെ പണി തുടങ്ങീന്ന്. എന്റെ അമ്മപെണ്ണിന് നല്ല മനസ്സൊക്കെയുണ്ട്! സുന്ദരി!
ശെരിയാന്ന് ഞാൻ സെൻതിലിനോട് പറഞ്ഞു.അവന് അത്ഭുതം!!നല്ല കാര്യടാന്ന് അവന് പറയുമ്പോ കണ്ടു അവന്റെ മുഖത്തു അമ്മയോടുള്ള ഇത്തിരി അഭിമാനം!
വണ്ടിയുടെ കാര്യം ഞാൻ രാത്രി പറയാമെന്നു പറഞ്ഞു. മതിയെന്ന് സെന്തിൽ! അഥവാ നസീമത്തക്ക് എന്നെ കൊണ്ടു പോവാൻ കഴിയില്ലേ കാറ് നാളെ വേസ്റ്റാവും!
ചായ കുടിച്ചിറങ്ങി! പിന്നെ നേരെ പോയത് ജിമ്മിലേക്കാ..എന്നെ അവിടുന്നു ബൈക്കിൽ കേറ്റി, ഇവിടെ കൊണ്ട് വന്നു ചായ വാങ്ങി തന്നത് വരെ അവന്റെ ഉദ്ദേശം ഇത് മാത്രാമായിരുന്നു.
സ്വന്തം ചേർന്നാ പോരെ! ഏഹ് ഹേ..അവന് ഞാൻ കൂടെ ചേരണം!
ഞങ്ങൾക്ക് രണ്ടും അറിയുന്ന ഒരുത്തനാണ് ജിം മുതലാളി. വിഷ്ണു. ട്രൈനെർ കൂടെയാ! പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഉച്ചക്ക് ചോറ് കഴിക്കാതെ മീൻ പിടിക്കാൻ പോവുന്നത് ഞങ്ങൾ മൂന്നും കൂടെയായിരുന്നു.
അന്ന് മുതലേ പരിചയാ. സെന്തിലിന്റെ വെള്ള കമ്പനിയാണ്. അതോണ്ട് അവർ തമ്മിൽ കുറേ അടുപ്പം കൂടുതലുണ്ട്!
സെന്തിലിന്റെ നിർബന്ധം കൊണ്ട് ചേർന്നു. ജിം ഒക്കെയൊന്നു കണ്ടു! മൂന്ന് നാല് ട്രൈനെർ വേറെയുണ്ട്. അതോണ്ട് വിഷ്ണുവിന് പണിയില്ല. മുതലായിലായി നിന്നാ മതി.
പോവാൻ നിന്ന ഞങ്ങളെ വിഷ്ണു തടഞ്ഞു നിർത്തിയിട്ട്. സെൻതിലിനോട് കണ്ണു കൊണ്ട് ആഗ്യം കാണിക്കുന്നു! എന്തോ വശപ്പിശകാ ആദ്യമേ എനിക്ക് മനസ്സിലായി!
രണ്ടും കൂടെ എന്നേയും കൂട്ടി ബുള്ളറ്റിൽ നേരെ ബീവറേജിലേക്ക് വിട്ടു! കുപ്പി അവിടുന്നും. അച്ചാർ, ഗ്ലാസ്,കൊക്കക്കോള, വെള്ളം വരുന്ന കടയിൽ നിന്നും വാങ്ങി നേരെ വിഷ്ണുവിന്റെ വീടിനടുത്തുള്ള പാടത്തേക്ക്!
ഞാൻ കുടിക്കില്ലാന്ന് രണ്ടിനും അറിയാ! അപ്പോ കോക്കോകോള തന്ന് എന്നെ സമാധാനിപ്പിക്കാനുള്ള നീക്കമാണ്!
രണ്ടും നല്ല കുടി! പഴയ കഥകളും, ഒച്ചപ്പാടും, പാട്ട് വെച്ച് ഡാൻസും, തൊണ്ട പൊട്ടി പാട്ടും! എല്ലാം കൂടെ കഴിഞ്ഞപ്പോ സമയം എട്ടുമണി!
ഇതിനിടക്ക്
അനുഷേച്ചി രണ്ടു വട്ടം വിളിച്ചപ്പോ..ഫോൺ എടുക്കാതെ ഞാൻ വാട്സ്ആപ്പിൽ മെസേജിട്ടു .വേഗം വരാമെന്ന്!
ഫോൺ എടുത്ത രണ്ടിന്റെയും ബോധം പോയാ പാട്ടുകളും വാർത്താനോം അനുഷേച്ചി കേൾക്കും! ജിം ഷെയർ കൂടാമെന്ന് പറഞ്ഞു പറ്റിച്ച ഒരുത്തനെ വിഷ്ണു പച്ചത്തെറി വിളിക്കുന്നത്. എന്തിന് ഞാൻ ചേച്ചിയെ കേൾപ്പിക്കണം!
വിഷ്ണുവിന്റെ മോളുടെ ഒന്നാം പിറന്നാളാ..നാളെ രാത്രി ചെറിയ പരിവാടിയുണ്ട്. എന്തായാലും വരണമെന്ന് അവിടുന്ന് ഇറങ്ങുന്ന മുന്നേ അവന് പറഞ്ഞു!
ഭാഗ്യം! ഇതിന്റെ പേരു പറഞ്ഞു വീട്ടില് നിന്നിറങ്ങിയാ..എനിക്ക് നസീമ താത്തയുടെ വീട്ടിലും രാത്രി പോവാം! ആർക്കും സംശയവും ഉണ്ടാവില്ല! അതോണ്ട് എന്തായാലും വരുമെന്ന് ഞാൻ ഉറപ്പ് കൊടുത്തു .
