തമ്പുരാട്ടി – 11 4അടിപൊളി  

സെന്തിൽ ഉള്ള ബോധം വെച്ചു എന്നെ വീട്ടിലാക്കി.

രാത്രിയായിരുന്നു! വാതിലിനു രണ്ടു മുട്ട് മുട്ടിയപ്പോ വാതിലു തുറന്നത് ഏട്ടത്തിയാണ്! ഒരു കൂർപ്പിച്ച നോട്ടം പെണ്ണിന്. പിന്നെയുണ്ട് സംശയം പോലെ ആ മുഖം എന്റെ മുഖത്തേക്ക് അടുപ്പിക്കുന്നു.

“കുടിച്ചിട്ടുണ്ടോ നീ……” ഈശ്വരാ…ഞെട്ടി ഞാൻ വായപൊത്തി. ബോധ്മില്ലാത്ത സെൻന്തിലെന്റെ ഷർട്ടിൽ എവിടെയോ പിടിച്ചു കാണും! മണക്കുന്നുണ്ടോ ഈശ്വരാ! ഏട്ടത്തി വീണ്ടുമെന്റെ മുഖം മണപ്പിച്ചു!

കഴുത്തും തോളും ഷർട്ടും ഒരോന്നോരോന്നായി ആ മൂക്ക് വന്നു.

“എടാ കള്ള് കുടിയാ…കൊടുക്ക് ഏട്ടത്തി അവന്റെ ചന്തിക്കൊന്ന്…..” ഉള്ളിൽ ഏട്ടത്തിയുടെ ഇടയിലൂടെ നോക്കിയപ്പോ. സോഫയിൽ ചുരുണ്ടു കിടന്നു ഫോൺ നോക്കി നിൽക്കുന്ന അനുഷേച്ചി എനിക്ക് തല്ലു വാങ്ങിത്തരാൻ എരു കേറ്റി.

“ഒന്ന് പോയെ അനുഷേച്ചി..ഞാൻ കുടിച്ചിട്ടൊന്നുമില്ല!…” ചേച്ചിക്ക് നേരെ നോക്കി ആർത്തിട്ട്..ഞാൻ വാതിൽക്കൽ തടഞ്ഞു നിർത്തിയ ഏട്ടത്തിയെ സ്നേഹത്തോടെ നോക്കി.

“ഏട്ടത്തിക്ക് അറിയില്ലേ ഞാൻ നല്ല കുട്ടിയാന്ന്..എന്നിട്ട് ഞാൻ കള്ള്

കുടിക്കോ…?…” ഏട്ടത്തിക്ക് ചിരിപ്പൊട്ടി. നിഷ്കളങ്കതകൊണ്ട് അമ്മനമാടിയത് കൊണ്ട് നിരപരാധിത്വം മനസ്സിലാക്കി എന്റെ അരയിലൂടെ കൈയ്യിട്ട് ഏട്ടത്തി അകത്തേക്ക് നടത്തി.

നേരെ ചെന്നു നിന്നത് റീൽ കാണുന്ന അനുഷേച്ചിയുടെ മുന്നിൽ. എന്നെ കള്ള് കുടിയനാക്കാൻ എന്തായിരുന്നു പെണ്ണിന്റെ തിടുക്കം! ഒറ്റ ചവിട്ട് ഞാൻ കാലു മടക്കി കിടക്കുന്ന പെണ്ണിന്റെ ചന്തിക്ക് കൊടുത്തു. വേദനയാക്കാനല്ല. വെറുതെ ഒന്ന് തല്ലു കൂടാൻ.

“ഡാ……” പെണ്ണൊറ്റയാർക്കൽ! കുറുമ്പ് നിറഞ്ഞ മുഖം കാട്ടി,എന്നെ പിടിച്ചു വെച്ച് കടിക്കാനുള്ള പുറപ്പാടാന്ന് എനിക്കപ്പോഴേ മനസ്സിലായി. സോഫയിൽ നിന്ന് അനുഷേച്ചി ചാടി എഴുനേറ്റപ്പോഴേ ഞാൻ ഏട്ടത്തിയുടെ മറവിൽ നിന്നു!

എന്നെ പ്പിടിക്കാൻ കുറേ നോക്കി. ഏട്ടത്തിയെ മുന്നിൽ നിർത്തി തടഞ്ഞത് കൊണ്ട് രക്ഷപെട്ടു. അവസാനം ഏട്ടത്തി എന്നെപ്പിടിച്ചു ചേച്ചിക്ക് കൊടുക്കുമെന്ന അവസ്ഥ വന്നപ്പോ ഞാനോടി സ്റ്റെപ്പ് കേറി.

അനുഷേച്ചി പുറകെ വന്നില്ല! കാണിച്ചു തരാമെടാന്നുള്ള ഭീഷണയും പറഞ്ഞു തിരികെ സോഫയിലേക്ക് കിടക്കാൻ പോയി.

ഞാൻ മുകളിൽ പോയി കുളിച്ചു. ഡ്രെസ്സെല്ലാം മാറി. റൂമിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോ? ജനലിലൂടെ പുറത്തു ആരെയോ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോ നിലാവുള്ള മുറ്റത്തു ബാക്കിൽ കൈ കെട്ടി തമ്പുരാട്ടി മെല്ലെ നടക്കാ!

ഈ ഒൻപതു മണിക്ക് അമ്മപെണ്ണിന് പുറത്തെന്താ പണി?

മെല്ലെ നടന്നു മുറ്റത്തുള്ള മുല്ല ചെടിയുടെ അടുത്തു നിൽക്കുന്നതാ! അതില് പൂവുണ്ടെന്ന് തോന്നുന്നു.. മണത്തു നോക്കുന്നുണ്ട്! പിന്നെ ഒരു പൂവ് കയ്യിൽ വെച്ചു അമ്മായതാ ചിരിക്കുന്ന! ഈശ്വരാ തമ്പുരാട്ടി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ!

ആകാശത്തേക്ക് നോക്കി അമ്പിളി മാമനെ കുഞ്ഞായിരിക്കുമ്പോ കൗതുകത്തോടെ നോക്കുന്ന പോലെ നോക്കുന്നതും കൂടെ കണ്ടപ്പോൾ ആ അടുത്തു

ചെല്ലാൻ കൊതിയായി.!!

ഓടി ഞാൻ സ്റ്റെപ്പിറങ്ങി.ലിവിങ് റൂമിലൂടെ ദൃതിയിൽ നടന്നു പോവാനുള്ള എന്റെ പ്ലാൻ പക്ഷെ അനുഷേച്ചിയും ഏട്ടത്തിയും കൂടെ ഇല്ലാതാക്കി! എന്നെ ഒന്ന് വിടാൻ പോലും സമ്മതിക്കാതെ നടുക്ക് പിടിച്ചു ഇരുത്തിച്ചു രണ്ടും!

എന്നിട്ട് കുറേ ഡ്രെസ്സിന്റെ ഫോട്ടോ കാട്ടി.ഏതാ നല്ലാതെന്ന് കുറേ ചോദ്യം!! എനിക്കമ്മയെ കാണാൻ പോണമെന്നു പറയാൻ പറ്റോ? അതോണ്ട് ഞാൻ സഹിച്ചവിടെ നിന്നു.

അപ്പോഴതാ അമ്മപ്പെണ്ണ്.ഞങ്ങളെ മുന്നിലൂടെ അകത്തേക്ക് കേറിപ്പോവുന്ന! പെണ്ണിനോട് മിണ്ടാനും രണ്ടു വാക്ക് പറയാനും കൊതിച്ച എനിക്ക് വിഷമായി.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോ, നസീമത്ത തന്ന ബിരിയാണി കഴിക്കാൻ ഞാനും അനുഷേച്ചിയും ഏട്ടത്തിയും കൂടെ അടുക്കളയിലേക്ക് പോയി.

ചായ വെക്കാനും, ബിരിയാണി ഇനി വേണ്ടാത്ത അനുഷേച്ചിക്ക് ചോറിനു കറി ചൂടാക്കാനും, ചേച്ചിയും ഏട്ടത്തിയും കൂടെ അടുക്കളയിൽ നിക്കുന്ന സമയം., നസീമത്ത നാളെത്തെ കാര്യം പറയാൻ വിളിക്കുമെന്നുള്ളത് കൊണ്ട് ഫോൺ താഴെ വെക്കാതെ ഞാൻ കളിച്ചങ്ങനെ ഊണ് മേശയുടെ അടുത്തിരുന്നു പോയി.

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *