തമ്പുരാട്ടി – 11 2അടിപൊളി  

ആൾക്ക് ഈയിടയായി വല്ലാതെ ഭംഗി കൂടിയിട്ടുണ്ട്! ടീച്ചറെ പോലെയോ, ഉത്തരവാദിത്വമുള്ള ഒരു വല്യേച്ചിയെ പോലെയോ ഏട്ടത്തിയെ കണ്ടാൽ അപ്പോ തോന്നും! അങ്ങനെയായി പെണ്ണിപ്പോ.

എന്നേയും അനുഷേച്ചിയേയും ചീത്ത പറഞ്ഞു അടക്കി വളർത്തണ്ടേ? അതോണ്ട് അങ്ങനെയാവുന്നത് സ്വാഭാവികം!

കാർ എടുത്തില്ല. ഒരു പതിനഞ്ചു മിനുട്ട്

നടക്കാനേയുള്ളൂ! അങ്ങാടിയിലൂടെ പോയി ഇത്തിരി പലഹാരം വാങ്ങണമെന്ന് ഏട്ടത്തിക്കായിരുന്നു നിർബന്ധം.

“ഒരു വീട്ടിലേക്ക് കേറിചെല്ലുമ്പോ എന്നതേലും വാങ്ങിക്കേണ്ടേ?…” ഇടക്ക് പൊട്ടി വരുന്ന അച്ചായത്തി ഭാഷ വെച്ച് ഏട്ടത്തി എപ്പോഴോ മുന്നറിയിപ്പ് തന്നതാണ്. അതോണ്ട് വാവയെ തോളിൽ വെച്ചു ഞാനും, അനുഷേച്ചിയും ഏട്ടത്തിയും കൂടെ നേരെ അങ്ങാടിയിലേക്ക് നടന്നു.

സുഖമുള്ള അന്തരീക്ഷം, കണ്ണിലും മേലും കുത്താത്ത വെയിലും! അതോണ്ട് നടന്നു പോവാൻ നല്ല സുഖം.

വഴിയിൽ കണ്ടുമുട്ടുന്നവരെല്ലാം, ഞങ്ങളെ കാണുമ്പോ, ചിരിയോടെയും കൗതുകത്തോടെയും നോക്കിപ്പോവും!

വാവയാണേൽ ആരേലും കണ്ടാ എന്റെ തോളിൽ ഇരുന്ന് ചിരിച്ചു കൈ വീശിക്കാട്ടും! അപ്പോ വരുന്നവർക്കെല്ലാം വാത്സല്യം തുളുമ്പുന്ന ചിരിയാണ്. എന്നാലും തമ്പുരാട്ടിയുടെ മക്കളെ കാണുമ്പോ കാണിക്കുന്ന കുഞ്ഞി പേടിയും ബഹുമാനവും എല്ലാവർക്കുമുണ്ട്!

പ്രത്യേകിച്ച് അനുഷേച്ചിയെ കാണുമ്പോഴാ..ശ്രീദേവിയുടെ കണ്ണുകളും മുഖവും ആ സുന്ദര ചേലും ചേച്ചിക്ക് നല്ലപോലെ കിട്ടിയിട്ടുണ്ടല്ലോ? അത് കാണുമ്പോ തമ്പുരാട്ടിയാണെന്ന് നാട്ടുകാർക്ക് തോന്നുന്നുണ്ടാവും! ചെറിയ തമ്പുരാട്ടി!

അങ്ങനെ അങ്ങാടിയിൽ കുറേ ആളുകളെ നടുവിലേക്ക് ഞങ്ങളെത്തി. കടകളുടെ മുന്നിലും ബസ് സ്റ്റോപ്പിലും , ചായക്കടയുടെ മുന്നിലെ ബെഞ്ചിലും ഒക്കെ ആളുകളുണ്ട്.

പച്ചക്കറി വാങ്ങാൻ വന്ന ചേച്ചിയതാ ഞങ്ങളെ വരവ് കണ്ട് കൂടെയുള്ള വേറൊരു ചേച്ചിയോട് കുശു കുശുന്ന് പറയുന്ന. എല്ലാവർക്കും ഇന്നിനി ഇത് മതിയാവും പറഞ്ഞു നടക്കാൻ!

ആളുകളെ നടുവിൽ നാണം കെട്ടും അപമാനിതയായും പിന്നിക്കീറിയ ഡ്രെസ്സുമിട്ട് വാവയെയും പിടിച്ചു ഏട്ടത്തി കരഞ്ഞു നടന്ന സ്ഥലമാണ്. പെണ്ണിന്റെ ഇപ്പോഴത്തെ മുഖം കാണാൻ ഞാൻ വെറുതെ പുറകിലേക്ക് നോക്കി.

ഏട്ടത്തിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. അനുഷേച്ചിയോട് ആ കടയിൽ നിന്ന് വാങ്ങണോ ഇവിടുന്ന് വാങ്ങണോ

എന്നുള്ള സംശയം കൊണ്ട് നടക്കാണ് കക്ഷി.

പിന്നെ അറിയുന്നവരെ കാണുമ്പോ ചിരിക്കേം കൈ കൊണ്ട് കാണിക്കേം എല്ലാമുണ്ട്! ഒരു പിണക്കവും പരിഭവം ഇല്ലാത്ത പാവം!

ബേക്കറിയിൽ കേറി രണ്ട് മൂന്ന് ടൈപ്പ് പലഹാരം വാങ്ങി. പൈസ ജി പേ ചെയ്യാൻ ഫോൺ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുക്കുമ്പോ ഏടത്തിയതാ കയ്യിലുള്ള ഫോണിന്റെ ബാക്കിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്തു കടക്കാരന് നീട്ടുന്ന!

“അമ്മ പോവുന്ന മുന്നേ തന്നേച്ചും പോയതാ…പോവുമ്പോ എന്തേലും വാങ്ങിക്കോന്ന് പറഞ്ഞു…..” പൈസ കൊടുത്തു ഏട്ടത്തി പറഞ്ഞതാ .ശ്രീദേവി പോവുന്നതിനുമുന്നേ ഏട്ടത്തിയെ കാറിനു അടുത്തേക്ക് വിളിപ്പിച്ചതപ്പോ ഇതിനായിരുന്നു ല്ലേ?

പൈസയൊന്നും കയ്യിലില്ലാതെ ഞങ്ങളെ മുന്നിൽ ചെറുതായി പോണ്ടാ എന്നോർത്തു കൊടുത്തതാവും തമ്പുരാട്ടി നേരിട്ടാ കയ്യിൽ.

അതോണ്ടെന്തായി ഏട്ടത്തി നല്ല സന്തോഷത്തോടെയാ സാധനമെല്ലാം വാങ്ങിയത്. പിന്നെ എനിക്കും അനുഷേച്ചിക്കും വാവക്കും വേണ്ടി ഓരോ കോലു മിട്ടായി കൂടെ വാങ്ങി.

ഈ സമയം അപ്പുറത് ഏതോ വല്യമ്മയോട് കിന്നാരം പറഞ്ഞിരിക്കയിരുന്നു അനുഷേച്ചി. അമ്മയെ പോലെയല്ല! അറിയുന്നോരെ കണ്ടാ ഓരോന്ന് ചോദിച്ചും വിശേഷം പറഞ്ഞും അങ്ങനെ സമയം കളയും ചേച്ചി .

അതറിയാവുന്നോണ്ട് ഏട്ടത്തിയും ഞാനും കയ്യോടെ പോയി കൂട്ടിപോന്നു!

അങ്ങനെ പലഹാരം പൊതിയും പിടിച്ചു കോലുമുട്ടായിയും തിന്ന് ഞങ്ങൾ നസീമ താത്തയുടെ വീട്ടിലേക്ക് ഷോർട് വഴി കേറി നടന്നു.

കമല ടീച്ചറുടെ വീടിന് മുന്നിലൂടെയാണ് പോവേണ്ടത്. അവസാനം ഞാനാ വീട്ടിൽ പോയപ്പോ കിട്ടിയ എന്റെ ഫേവറേറ്റ് ടീച്ചറുടെ കാഴ്ച അങ്ങനെയൊന്നും മറക്കൻ എനിക്ക് കഴിയില്ല!

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *