“എന്റെ അമ്മയേടെ ഏട്ടത്തി….” ചേച്ചിപ്പിണക്കം ഒരു പ്രശ്നമാണേലും അതിനും വലുതായിരുന്നു അമ്മയോടുള്ള എന്റെ ആദി.എത്രയും പെട്ടന്ന് അമ്മ പെണ്ണിനെ കാണാനാ തോന്നിയെ .
പോയൊന്നു സംസാരിക്കണ്ടേ? തമ്പുരാട്ടിയെയോ അമ്മയെയോ മാത്രമമാണോ ഞാൻ ചീത്ത പറഞ്ഞത്. അല്ല! അനുഷേച്ചിയെ പോലെ എന്റെ എല്ലാമെല്ലാമാവാൻ പോവുന്ന മനസ്സും ശരീവുമുള്ള എന്റെമാത്രം പെണ്ണിനെ കൂടെയാ വേണ്ടാത്തത് പറഞ്ഞു വിഷമിപ്പിച്ചേ.
അതോണ്ട് ഒരു കുഞ്ഞി കരച്ചിൽ അതിന്റെ മുന്നിൽ നിന്ന് അത്യാവശ്യാ.
“ഇപ്പൊ കുളിക്കാൻ പോയതേയുള്ളു….നിന്നെ കുറേ കാത്തിരുന്നു പാവം…” നിരാശയായി! പെട്ടന്നെന്റെ മനസ് തുറന്നു കാണിക്കാനും തെറ്റ് പറയാനും പറ്റില്ലല്ലോ!
പക്ഷെ ഞാൻ വരുമെന്ന് ഫോൺ വിളിച്ചു ഉറപ്പായപ്പോ സമാധാനത്തോടെ ശ്രീദേവിയമ്മ
സുന്ദരി പെണ്ണാവാൻ കേറിയതാവും. ഇനി എന്നോട് സംസാരിക്കാൻ വരുമ്പോ എന്നെ കൊതിപ്പിക്കാൻ വേണ്ടി പിയേഴ്സ് സോപ്പിന്റെയോ ചന്ദന സോപ്പിന്റെയോ മണവുമായി നിൽക്കാലോ?
വശീകരിക്കാൻ അമ്മ കഴിഞ്ഞേ ലോകത്തു വേറെ പെണ്ണുള്ളൂന്ന് എനിക്ക് തോന്നുന്നുണ്ട്! ഹ്മ്മ് വേണേൽ നസീമതാത്തയെ കൂടെ അതില് കൂട്ടാം.
എന്നാ ആദ്യമെന്റെ അനുഷേച്ചിയുടെ വിഷമവും പരിഭവങ്ങളും തീർക്കാം.അപ്പോഴേക്ക് അമ്മപെണ്ണും എത്തിക്കോളും !
ഞാൻ മുകളിലേക്ക് നടന്നു. ഏട്ടത്തി അടുക്കളയിൽ ശരദാമ്മ പോവുന്നതിനു മുന്നേ വാവക്ക് ചോറ് കൊടുക്കാൻ കേറിയതാണ് .“വേഗം എന്റെ മോൻ പോയി ചേച്ചിയുടെ വിഷമം തീർക്കാൻ നോക്ക് ട്ടോ ഞാൻ വാവനെ കഴിപ്പിക്കട്ടെ..എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം….ഒക്കെയല്ലേ.“ ഏട്ടത്തി ഞാനൊരു കുഞ്ഞി കുട്ടിയാണെന്ന പോലെ കൊഞ്ചിച്ചെന്റെ
കവിൾ നുള്ളി വലിച്ചു, അതും പറഞ്ഞു പോയി.
അതോണ്ട് ഇത്തിരി നേരം ഏട്ടത്തിയുടെ ശല്യമില്ലാതെ ചേച്ചിയമ്മയുടെ കൂടെയിരിക്കാം. വേണേൽ ഇത്തിരി കുരുത്തക്കേട് കളിക്കാനൊക്കെ! സമയമുണ്ട്! !
കെട്ടിപ്പിടിച്ചു കീഴ്ച്ചുണ്ട് നീട്ടി എന്റെ കുഞ്ഞി സങ്കടം കാണിച്ചാ അനുഷേച്ചി ഫ്ലാറ്റാവേണ്ടതാണ്. ആ ഉള്ളിൽക്കിടക്കുന്ന പ്രശ്നം വലിയ ഗുരുതരമാണേൽ വേറെന്തെലും വഴിയെടുക്കേണ്ടി വരും!
നടന്നു ഞാൻ തുറന്നു ക്കിടക്കുന്ന വാതിലൂടെ അനുഷേച്ചിയുടെ റൂമിലേക്ക് തലയിട്ട് നോക്കി. മേശയുടെ മുകളിൽ ലാപ്പും വെച്ച് അതിന്റെ മുന്നിൽ വല്യേന്തോ ചെയ്യുന്നപോലെ ഇരിക്കാണ് കക്ഷി.
ഒരു ഏക്സെൽ ഫയൽ തുറന്നു വെച്ചിട്ടുണ്ട്. അതിലേക്കാണ് എന്നും ഇല്ലാത്തപോലത്തെ പണിത്തിരക്കുള്ള നോട്ടം.
മുറ്റത്തേക്ക് കാണാൻ പറ്റുന്ന ജനലത തുറന്നു കിടക്കുന്ന. അപ്പോഴെന്റെ പെണ്ണ് ഞാൻ വന്നതൊക്കെ കൃത്യ സമയത്ത് അറിഞ്ഞിട്ടുണ്ട്. ഇല്ലാത്ത പണിയുണ്ടെന്ന് ഇങ്ങനെ കാട്ടി, ലാപിന്റെ മുന്നിൽ മുഖം പൂഴ്ത്തിയിരുന്നാൽ എന്നെയങ്ങനെ ഫേസ്
ചെയ്യണ്ട ആവശ്യമില്ലല്ലോ.
പിണങ്ങിയിരിക്കാണെന്ന് എന്നെ അറിയക്കാതിരിക്കാനാനുള്ള എന്റെ ചേച്ചിയുടെ ഓരോ അടവുകളെ! കാണിച്ചു തരാം ഞാൻ.
പെട്ടന്ന് അനുഷേച്ചിയുടെ തല എന്റെ നേർക്ക് സംശയത്തോടെ വരുന്നത് കണ്ടു . സെക്കന്റ് കൊണ്ട് ഞാൻ തല മാറ്റി. ഹോ….ജസ്റ്റ് മിസ്സ്. എന്റെ കള്ളനോട്ടം ഇപ്പോ കയ്യോടെ പൊക്കിയേനെ..
ഇപ്പോ സംശയമെല്ലാം ക്ലിയറായി.എന്റെ ചേച്ചിക്കുട്ടിക്ക് ഞാൻ വീട്ടിൽ എത്തിയിട്ടുണ്ടെന്നും, സ്റ്റെപ്പ് കേറി മുകളിലേക്ക് വന്നിട്ടുണ്ടെന്നും. ഏത് നിമിഷവും ഞാൻ വാതിൽ കടന്നു അകത്തേക്ക് വരുമെന്നും എല്ലാമറിയാം! അതിന് വേണ്ടി കാത്തിരിക്കാണ് പിണക്കപെണ്ണ് .
ഞാൻ വീണ്ടും തലയിട്ട് അകത്തേക്ക് നോക്കി. വെറുതേ ലാപ്പിൽ തോണ്ടിക്കളിക്കാ, ബോറടിച്ചിരിക്കുന്ന പോലെ. ഞാനിപ്പോ അകത്തേക്ക് കേറിയാ അപ്പോക്കാണാം ,ഇന്ത്യൻ പ്രസിഡന്റിന്റെ സീരിയസ്സോടെ വർക്ക് പ്രഷറിൽ പിടഞ്ഞു ചേച്ചി പണിയെടുക്കുന്ന കള്ളത്തരകാഴ്ച!
ആ ഞെട്ടിപ്പിടയൽ കാണാൻ വേണ്ടി പെട്ടന്ന് ഞാൻ അകത്തേക്ക് കേറി. ചേച്ചി പിണക്കത്തിലാണെന്ന് എനിക്ക് അറിയപോലുമില്ലല്ലോ എന്ന പോലെ ,എന്നും കൊഞ്ചിയൊട്ടാൻ ഞാനീ റൂമിലേക്ക് കേറിചെല്ലുന്ന പോലെത്തന്നയാ ഇപ്പോഴും നടന്നത്.
