അതോണ്ട് നസീമ പെണ്ണിനെ സഹായിക്കാൻ എനിക്ക് ഒരു മടിയുമുണ്ടായില്ല!!
”ഒരുമ്മ തന്നാ ഞാൻ നല്ല കുട്ടിയാവും..“ ചിരിയോടെ ഞാൻ വെറുതെ പറഞ്ഞു. നസീമത്തയുടെ മുന്നിൽ കുറുമ്പനാവാൻ വേണ്ടി പറഞ്ഞതാ.
ആ മുഖം അത്
കേട്ടപ്പോ വല്ലാതെ തുടുത്തു. കാന്ത കണ്ണിൽ നല്ല തിളക്കം. ചുണ്ടിലാണെൽ എന്നെ ഉമ്മ വെച്ചു മൂടാനുള്ള കൊതിയും!
എല്ലായിടത്തും നോക്കി വാതിൽക്കലേക്ക് സൂക്ഷിച്ചു നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി. നസീമത്ത ഉമ്മാന്ന് മെല്ലെ പറഞ്ഞു എന്റെ കവിളിൽ മണത്തു നോക്കി ഉമ്മ വെച്ചു. ഹോ അത് മതിയായിരുന്നു…അത് മാത്രം മതിയായിരുന്നു…
“പോരേ….!…” ചോദ്യത്തിന് ഞാൻ നല്ലപോലെ ചിരിച്ചോണ്ട് തലയാട്ടി!നസീമത്തയുടെ കവിളിൽ ഒന്ന് തഴുകിയിട്ട്. .പറഞ്ഞ പണി ഞാനെടുത്തു.
കഴുകി വെച്ച ഗ്ലാസിൽ കലക്കി വെച്ച നാരങ്ങ വെള്ളം ഓരോന്നായി ഒഴിച്ച് നിറച്ചു. പാത്രം കഴുകി നസീമ താത്ത നീട്ടിയ ചില്ലു പ്ലേറ്റിൽ..സമൂസയും, മിക്സ്ചറും, മുറിച്ചു മുറിച്ചു അലുവയും പറഞ്ഞപോലെ നിരത്തി.ഒരു കുഞ്ഞി കഷ്ണം ആലുവ ഞാൻ ആ വായിൽ വെച്ച് കൊടുക്കേം ചെയ്തു.
എന്തോരും തിളക്കമാ ആ കണ്ണിലപ്പോ! ഞാൻ സ്നേഹം കാട്ടുന്നത് കൊണ്ടാവും!
പൊരിച്ച ചിക്കൻ പാത്രത്തിലേക്കാക്കി, ചമ്മന്തിയരക്കാനുള്ള ശ്രെമം ഉമ്മച്ചി നോക്കുമ്പോ ..ഞാൻ പലഹാരങ്ങൾ ഓരോന്നായി സംസാരിക്കുന്ന പെണ്ണിങ്ങളുടെ മുന്നിൽ നിർത്തി. എന്റെ വരവ് കണ്ട അവർക്ക് അത്ഭുതം.
“ആഹാ..നീയെപ്പോ ഈ വീട്ടുകാരനായി……”ഉത്തര വാദിത്വത്തോടെ പണി ചെയ്യുമ്പോഴാ അനുഷേച്ചിയുടെ കമെന്റ്. ഞാനത് മൈൻഡ് ചെയ്തില്ല . ഗ്ലാസ്സിൽ നിറച്ച നാരങ്ങ വെള്ളം ഒരു പാത്രത്തിലാക്കി അവരെ മുന്നിൽ വീണ്ടും പോയപ്പോ കുട്ടീടെ പേരെന്താന്നുള്ള കമെന്റ് ഏട്ടത്തിയുടെ വായിൽ നിന്നും.
“ശകുന്തള…..” ഞാൻ പുച്ഛത്തോടെ പറഞ്ഞു. എല്ലാരും ചിരിച്ചു. അടുക്കളയിലുള്ള നസീമത്ത വരെ. ഹിബക്ക് ചിരിക്കണമെന്നുണ്ടെകിലും. എന്നെ മൈൻഡ് ചെയ്യണ്ടാനുള്ള മനസ്സോണ്ട് ചിരിക്കാൻ പറ്റുന്നുണ്ടാവില്ല.
എന്നാലും ആ കണ്ണ് ഇടെക്കെല്ലാം എന്റെ മുഖത്തേക്ക് വന്നോണ്ടിരുന്നു.
നാരങ്ങാ
വെള്ളവും വെച്ച പലഹാരവും തിന്ന്, അനുഷേച്ചിയുടെ തള്ളലും കേട്ട് ചിരിച്ചു നിക്കുമ്പോഴേക്ക് പണിയെല്ലാം തീർത്തു നസീമത്തയും ഞങ്ങളുടെ കൂടെ കൂടി.
എന്റെ തൊട്ടടുത്തു വന്നിരുന്നു സംസാരിക്കുന്ന ഇടയിൽ ആരും കാണാതെ എന്റെ കൈ പിടിച്ചു സ്വന്തം കയ്യിലാക്കേം, ഒരു ചിരിയോടെ എന്റെ കയ്യിൽ നുള്ളേം ഒക്കെ ചെയ്യുമ്പോ, ആ ഉമ്മച്ചി മനസ്സിൽ ആരേലും കാണുമോന്ന പേടിയൊന്നുമില്ലേന്ന് തോന്നിപ്പോയി!
എന്തായാലും നസീമത്തയുടെ തലോടൽ എത്ര കിട്ടിയാലും മതിയാവാത്ത എനിക്ക് കൈമാറ്റിക്കാൻ തോന്നോ? ഞാൻ പെണ്ണിന് പൂർണ സ്വാതന്ത്ര്യം കൊടുത്തു.
ഒരുപാട് തമാശ പറഞ്ഞു ചിരിച്ചു, വിശേഷങ്ങളും ഇത്തിരി പരദൂഷണവും പെണ്ണുങ്ങൾ പറയുന്നത് ഞാൻ കേട്ടിരുന്നു. എത്രയായീറ്റും ഹിബയുടെ കുറുമ്പും കൊതിയുള്ള നോട്ടങ്ങളും, കളിയാക്കി എന്നെ വട്ടു പിടിപ്പിക്കുന്ന സംസാരവും ഞാൻ കുറേ മിസ്സ് ചെയ്തു.
എന്നോടാ പെണ്ണിന് അങ്ങനെയൊന്നും മിണ്ടാൻ കഴിയില്ലല്ലോ! എപ്പോഴേലും ആ കണ്ണ് എന്റെ മുഖത്തു തന്നെ നിൽക്കുന്നത് കാണാം. ഞാൻ നോക്കിയാ മാറ്റിക്കളയും. പെണ്ണിന് എന്നെ മറക്കാൻ പറ്റിന്നില്ലാന്ന് തോന്നുന്നു.
കുറച്ചു കഴിഞ്ഞു..ഉച്ചയായപ്പോ ഏട്ടത്തിയും ഹിബയും നസീമത്തയും കൂടെ പാത്രങ്ങളെല്ലാം മേശയിൽ നിരത്തി. നല്ല ചൂട് പാറുന്ന കോഴി ബിരിയാണി ധം പൊട്ടിച്ചു വലിയ പാത്രത്തിലാക്കി മുന്നിൽ വെച്ചപ്പോ മണം കേട്ട് മാത്രം കൊതിവെള്ളം എന്റെ നാവിൽ ഒഴുകി. അത്രക്ക് മണം!
കാരക്ക അച്ചാറും, സാലടും, പുതിന ചമ്മന്തിയും, കോഴി പൊരിച്ചതും…എല്ലാം മുന്നിൽ നിരത്തി.ഹിബയാണ് എനിക്ക് ബിരിയാണി വിളമ്പി തന്നത്. എന്റെ കൊതി അറിയുന്ന പോലെ വലിയ രണ്ട് പീസും, പാത്രം നിറയെ ചോറും,ഇത്തിരിമസാല പ്രത്യേകവും സുന്ദരി ഹിബ പരിഭവും പിണക്കവുമില്ലാതെ വെച്ചു തന്നു.
