തറവാട്ടിലെ നിധി – 16 Likeഅടിപൊളി  

സന്ധ്യ വല്ല്യമ്മ അച്ഛമ്മക്ക് എരി കയറ്റിക്കൊണ്ടിരുന്നു…..

…………………………………………………………………………………

അമ്പലത്തിലേക്ക് ഉള്ളവഴിയിൽ ഞാൻ അവരെ രണ്ടുപേരുടെയും മൂഡ് ശരിയാവാൻ ഓരോന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു, എൻ്റെ

പരിശ്രമത്തിന് ഒടുവിൽ അവർ രണ്ടുപേരുടെയും മുഖം തെളിഞ്ഞു..

ഞങ്ങൾ അമ്പലത്തിൽ എത്തി അകത്തോട്ട് കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവർ രണ്ട് പേരിലും ആയിരുന്നു, എനിക്ക് രണ്ട് സൈഡിലും ആയി അവർ രണ്ട് പേരും നടന്നു… അവധി ദിവസം ആയത് കൊണ്ട് അമ്പലത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു

അമ്പലത്തിലെ ആണുങ്ങളും എന്തിന് പെണ്ണുങ്ങളും വരെ അസൂയയോടെ എൻ്റെ കൂടെ ഉള്ള സുന്ദരികളെ നോക്കി കൊണ്ടിരുന്നു, എന്നാൽ കുറച്ചു കൗമാരക്കാരികളായ പെൺകുട്ടികളുടെ നോട്ടം എന്നെ ആയിരുന്നു, അത് പക്ഷേ ഞാൻ അറിയുന്നത് പിന്നെ ആണ്…

തൊഴുത് പ്രസാദം വാങ്ങി

വലം വയ്ക്കുമ്പോൾ മീരയാണ് സംസാരിച്ചു തുടങ്ങിയത്…

“എന്താല്ലേ അമ്മായി ഇവറ്റകൾ ഒക്കെ നമ്മളെ ഇങ്ങനെ നോക്കുന്നത്…”

“നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയെ ആളുകൾ നോക്കില്ലേ….”

“എന്നെ മാത്രം അല്ല, എന്നേക്കാൾ കൂടുതൽ അമ്മായിയെ ആണ് നോക്കുന്നത്, നോക്കി ചോര കുടിക്കുവാ… ഈ ശ്രീ ഉണ്ടായിട്ട് എന്താ കാര്യം…”

“അവനെന്ത് ചെയ്യാനാ മോളെ, ഒന്നാമത് ഇത് അമ്പലം ആണ്, രണ്ടാമത് ആരും മോശമായി ഒന്നും കാണിക്കുകയോ പറയുന്നതോ ഒന്നും ഇല്ലല്ലോ, നോക്കി എന്ന് പറഞ്ഞു എങ്ങനാ പ്രശ്നം ഉണ്ടാക്കുന്നത്… പിന്നെ ശ്രീയുടെ കാര്യം നിൻ്റെ പ്രായത്തിൽ ഉള്ള പെൺപിള്ളേർ നോക്കുന്നത് നിന്നെയോ എന്നെയോ ആണെന്ന് ആണോ നീ കരുതുന്നത്…”

ഉഷമ്മ അത് പറഞ്ഞപ്പോൾ ഞാനും മീരയും ഒരുപോലെ ഞെട്ടി, ഞാൻ തല വെട്ടിച്ചു പിന്നിലേക്കും മുന്നോട്ടും നോക്കിയപ്പോൾ ഉഷമ്മ പറഞ്ഞപോലെ പെൺകുട്ടികൾ എന്നെ നോക്കുന്നത് കണ്ടു… അവർ നാണത്തോടെ തലതാഴ്ത്തി… ഞാൻ പുഞ്ചിരിച്ചു… എന്നാൽ മീരയുടെ മുഖം ചെറുതായി ചുമന്നു, അതുവരെ എൻ്റെ പിറകിൽ നടന്ന അവൾ പെട്ടെന്ന് കയറി എൻ്റെ ഇടത് ചേർന്ന് നടക്കാൻ തുടങ്ങി, ഞങ്ങളുടെ മുന്നിലായി നടക്കുന്ന ഉഷമ്മ ഇത് കണ്ടു ചിരിച്ചു, എനിക്ക് ഒന്നും മനസ്സിലായില്ല… സർപ്പങ്ങളെ തൊഴുത് നടക്കാൻ തുടങ്ങുമ്പോൾ, മീര അടുത്ത പരിപാടി ചെയ്തു..

അവർ ചിരിച്ചു കൊണ്ട്, “ശ്രീ ചന്ദനം പരക്കുന്നുണ്ട് എന്നും പറഞ്ഞു, അവളുടെ ദാവണിയുടെ തുമ്പ് കൊണ്ട് തുടച്ചു, അവൾ എന്നോട് വല്ലാതെ ചേർന്ന് നിന്നിരുന്നു..

ഇവൾക്കിത് എന്ത് പറ്റി ഞാൻ ഓർത്തു.

പക്ഷേ ഇതോടെ ഒട്ടുമിക്ക പെൺകുട്ടികളും എന്നെ നോക്കുന്ന പരിപാടി അവസാനിപ്പിച്ചതായി എനിക്ക് തോന്നി…

വലം വച്ച് കഴിഞ്ഞു അവൾ പ്രസാദം ചീട്ടാക്കാൻ പോയപ്പോൾ, ആൽചുവട്ടിലിരുന്ന് ഉഷമ്മ പതിയെ പറഞ്ഞു..

“എടാ മണ്ടാ, അവൾ എന്താ നിൻ്റെ ഇടതു കയറി നടന്നതും നിൻ്റെ കുറി ശരിയാക്കാൻ നിന്നതും എന്ന് മനസ്സിലായോ നിനക്ക് !”

“എന്തിനാ, ബാക്കി പെൺപിള്ളർ നോക്കുന്നത് ഇല്ലാതാക്കാൻ ആകും…”

“ഹ…ഹ…. ഹ…. അവൾ ആദ്യം ചെയ്തത് അപ്പൊ നിനക്ക് മനസ്സിലായില്ല അല്ലേ, ഭാര്യയാണ് ഭർത്താവിൻ്റെ ഇടതു ചേർന്നു നടക്കേണ്ടത്, മറ്റ് പെൺകുട്ടികൾക്ക്

അവൾ ഒരു സൂചന കൊടുത്തതാ… നിന്നോട് ചേർന്ന് നിന്നതോടെ അത് മനസ്സിലാകാത്തവർക്ക് കൂടെ നീ അവളുടെ ആണെന്ന് അറിയിച്ചു കൊടുത്തു…”

“ആഹാ… മീരയല്ലേ… ചുമ്മാതെ ആണ്…”

“മീരയെ എനിക്ക് അറിയും പോലെ നിനക്ക് അറിയുമോ !.ഭയങ്കര വാശിക്കാരിയാണ് അവൾ,ചെറുപ്പത്തിൽ എന്തായിരുന്നെന്നോ ! വളർന്നപ്പോൾ തറവാട്ടിലെ സാഹചര്യം കൊണ്ട് ഒന്ന് ഒതുങ്ങിയത് ആണ് പാവം. പക്ഷേ അന്ന് അവളുടെ അമ്മയെ പറഞ്ഞപ്പോൾ അവൾ നിന്ന് കത്തിയത് ഓർമ്മ ഇല്ലേ, അവളുടെ ആണെന്ന് ഒരു തോന്നൽ ഉണ്ടായാൽ മതി പിന്നെ അവൾ ഇങ്ങനെ ഒക്കെയാ… എന്തായാലും നീ അവളെ കെട്ടുന്നതോടെ തറവാട്ടിലെ ബാക്കി ഉള്ളവരുടെ കാര്യം ഒരു തീരുമാനം ആകും…” ഉഷമ്മ ചിരിയോടെ പറഞ്ഞു നിർത്തി.

“ഉഷമ്മ ഈ പറയുന്നത് ഓകെ ഉള്ളതാണോ ?”

Leave a Reply

Your email address will not be published. Required fields are marked *