തറവാട്ടിലെ നിധി – 16 2അടിപൊളി  

“എല്ലാം ഉള്ളത് തന്നെ, എന്നും കരുതി നീ ഓടിച്ചെന്ന് അവളോട് അധികാരം കാണിക്കാൻ ഒന്നും നിൽക്കണ്ട, അവൾ പറയും വരെ കാത്തിരുന്നോ ചെക്കാ….”

അപ്പോഴേക്കും മീര വന്നു,

“ശ്രീ ഒരു പായസം വൈകിട്ടേ കിട്ടൂ… അത് വന്ന് വാങ്ങില്ലേ…”

“ആ ഞാൻ വന്നോളം, എന്നാ നമുക്ക് പോകാം, അങ്ങാടിയിൽ പോയി ഫോൺ വിളിച്ച് വീട്ടിൽ പോകണ്ടേ…”

………………………………………………………………………………….

അങ്ങാടിയിൽ എത്തുമ്പോൾ എനിക്ക് ചെറിയ പേടിയൊക്കെ വന്ന് തുടങ്ങി, ഇന്നും കൂടെ അടികൊണ്ട് നാറിയാൽ അതോടെ തീർന്നു…

ബൂത്തിൽ കയറി ഞാൻ വീട്ടിലേക്ക് വിളിച്ചു, മീനാക്ഷിയും മീരയും ഉഷമ്മയും മീരയും ഒരുപാട് സമയം സംസാരിച്ചു… മീരയുടെ കണ്ണൊക്കെ നിറയുന്നുണ്ട്…

ഞാൻ അപ്പോൾ ബൂത്തിലെ ചേട്ടനുമായി സംസാരിച്ചു, തറവാട്ടിലെ കണക്ഷൻ ഉണ്ടെങ്കിലും ആ ഫോൺ ഏതാണ്ട് ചത്ത മട്ടാണ്, ഞാൻ 2 ഫോൺ വാങ്ങാൻ ഉള്ള പ്ലാൻ ഇട്ടിരുന്നു, ഒന്ന് എൻ്റെ മുറിയിലേക്കും മറ്റേത് ഇപ്പോഴത്തെ ഫോൺ ഇരിക്കുന്ന അവിടെ വക്കാനും വേണ്ടി, അയാളുമായി സംസാരിച്ച് 2 ഫോൺ സംഘടിപ്പിക്കാൻ പറഞ്ഞു. ഒപ്പം ടെലിഫോൺ ഓഫീസിലെ നമ്പറും വാങ്ങിച്ചു… കണക്ഷൻ ശെരി ആക്കാൻ അവർ തന്നെ വരണം അല്ലോ ?

ഫോൺ വിളി കഴിഞ്ഞു അവർ ഇറങ്ങിയപ്പോൾ ഞാൻ പൈസയും കൊടുത്തു ഇറങ്ങി….

അവിടെ നിന്ന് ഇറങ്ങി വണ്ടിയിലേക്ക് കയറാൻ പോകുമ്പോൾ, പ്രതീക്ഷിച്ചത് പോലെ അവസാനം അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു. ഞഅങ്ങളുടെ കാറിന് മുന്നിൽ ആയി വന്നു നിന്ന ജീപ്പിൽ നിന്ന് അയ്യപ്പൻ ഇറങ്ങി പക്ഷെ ഇത്തവണ അയാളുടെ കൂടെ ഒന്ന് രണ്ട് പേര് കൂടെ ഉണ്ടായിരുന്നു…

അവർ നടന്ന.ഞങ്ങളുടെ മുന്നിലേക്ക് കയറി അവർ നിന്നപ്പോൾ ആണ് മീരയും ഉഷമ്മയും അവരെ കണ്ടുള്ളൂ, മീരയുടെയും മുഖത്ത് ഭയം ഞാൻ കണ്ടു…

“ഡാ… ചെക്കാ കാര്യം നേരെ അങ്ങ് പറയാം, ഇവളുടെ ചേച്ചിയെയും തള്ളയെയും നീ എൻ്റെ ശല്യം കാരണം എങ്ങോട്ടോ മാറ്റിയെന്ന് ഞാൻ അറിഞ്ഞു…. അവളെ

എന്തായാലും എനിക്കിനി വേണ്ട….”

ചേച്ചിയേക്കാൾ നല്ലത് അല്ലേലും അനിയത്തിയാ എന്ന് പണ്ടേ തോന്നിയിരുന്നു.. മുന്നിൽ കേറി നിന്നാൽ അന്നത്തെ പോലെ ആകില്ല, അടിച്ചു നശിപ്പിച്ച് കളയും, അതുകൊണ്ട് അങ്ങോട്ട് മാറി നിൽക്കുന്നത് ആണ് നിൻ്റെ തടിക്ക് നല്ലത്… ഡാ പിള്ളേരെ അവളെ അങ്ങ് ജീപ്പ്ലോട്ട് പിടിച്ചു കയറ്റിക്കൊ” അയ്യപ്പൻ്റെ ഭീഷണി വന്നു.

“രണ്ട് തടിമാടന്മാർ മുന്നോട്ട് കേറി വന്നു, മീരയുടെ കണ്ണുകളിൽ അന്നാദ്യമായി ഞാൻ ഭയം കണ്ടു, അവൾ ഉഷമ്മക്ക് പിറകിലായി ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി..”

………………………………………………………….

ഞാൻ അമ്മയെ മനസ്സിൽ ധ്യാനിച്ച് എൻ്റെ മുഴുവൻ ശക്തിയും എടുത്തു മുന്നിൽ വന്നവൻ്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി, എൻ്റെ ചവിട്ടിൻ്റെ ശക്തി കൊണ്ടോ അവനത് പ്രതീക്ഷിക്കാത്തത് കൊണ്ടാണോ അറിയില്ല അവൻ രണ്ടോ മൂന്നോ മീറ്റർ തെറിച്ചാണ് വീണത്…

അത് കണ്ട് അയ്യപ്പനും വായ് നോക്കി നിന്ന സകലരും ഒന്ന് ഞെട്ടി എന്നുറപ്പ്, എന്തിന് ഞാൻ പോലും ഞെട്ടി, ഉഷമ്മയും മീരയും അത്ഭുതത്തോട് എന്നെ നോക്കി…

ആദ്യത്തെ ഞെട്ടൽ മാറി അയ്യപ്പൻ മറ്റവനോട് കൈ കാണിച്ചു, അവൻ എനിക്ക് നേരെ തിരിഞ്ഞ്, എൻ്റെ മുഖത്തിന് നേരെ കൈ വീശി, ഞാൻ കഴുത്ത് വെട്ടിച്ച് മാറി രണ്ട് അടി പുറകോട്ട് വച്ച് കുനിഞ്ഞ് അവൻ്റെ അടിനാഭിയിലോട്ട് മുഷ്ടി ചുരുട്ടി ആഞ്ഞ് ഇടിച്ചു, അവൻ വയറു പൊത്തി നിലത്തിരുന്ന് പോയി, ഞാൻ വലത് കൈ വീശി അവൻ്റെ രണ്ട് കവിളിലും മാറി മാറി ഓരോന്ന് പൊട്ടിച്ചു,പിന്നെ കൈ ചുരുട്ടി അവൻ്റെ മൂക്കിൻ്റെ പാലത്ത് തന്നെ കുത്തി, മൂക്ക് പൊട്ടി ചോര ഒലിച്ച് അവൻ അവിടെ വീണു. ആദ്യത്തെ ചവിട്ട് കൊണ്ടവൻ എന്തോ കമ്പ് എടുത്തു എനിക്ക് നേരെ ഓടി വന്നു, കമ്പ് ആഞ്ഞ് വീശി, ഞാൻ അടി ഒഴിഞ്ഞ് അവൻ്റെ കമ്പ് പിടിച്ച കൈ ഇടതു കൈ കൊണ്ട് പിടിച്ച് വലതു കൈമുട്ട് കൊണ്ട് അവൻ്റെ കഴുത്തിൻ്റെ സൈഡിലോട്ട് കുത്തി അവനെ വിട്ടപ്പോൾ അവൻ കുറച്ചു ചെരിഞ്ഞു, അപ്പൊൾ തന്നെ ഞാൻ വലത് കാലു പൊക്കി അവൻ്റെ നെഞ്ചാൻകൂട് കലക്കി ഒരു ചവിട്ട് കൂടെ കൊടുത്തു. അവൻ്റെ കാര്യവും അതോടെ തീരുമാനമായി. പക്ഷേ എൻ്റെ പുറകിൽ നിന്ന് അയ്യപ്പൻ ആഞ്ഞു ചവിട്ടിയിരുന്നു, ഞാൻ മുന്നോട്ട് വീണു പക്ഷേ മുഖം അടിച്ചില്ല, കൈ രണ്ടും കുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *