തറവാട്ടിലെ നിധി – 16 Likeഅടിപൊളി  

അയ്യപ്പൻ അപ്പൊൾ മീരയുടെ കൈ പിടിച്ചു വലിച്ചു എനിക്ക് നേരെ വരുന്നുണ്ടായിരുന്നു.

അവൻ എൻ്റെ നടുവിലോട്ട് ചവിട്ടാൻ വന്നപ്പോഴേക്കും ഞാൻ നിലത്ത് കൈ കുത്തി കാരണം മറിഞ്ഞു, ഒറ്റയടിക്ക് ചാടി അവൻ്റെ തലയുടെ ഇടതു സൈഡിൽ വലത്തെ കാലു കൊണ്ട് ആഞ്ഞു വെട്ടിയിരുന്നു, അവൻ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, അയ്യൻറെ അടി തെറ്റി…

മീരയുടെ കയ്യിലെ അവൻ്റെ പിടുത്തം വിട്ടു.. പിന്നെ എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല, ഞാൻ രണ്ട് കൈ ചുരുട്ടി അയ്യപ്പൻ്റെ നെഞ്ചിലോട്ടും വയറ്റിലോട്ടും മുഖത്തേക്കും എല്ലാം ആഞ്ഞു ആഞ്ഞു കുത്തി, അയ്യപ്പന് അടി തടുക്കാൻ ഉള്ള സമയം പോലും കിട്ടിയിരുന്നില്ല… എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണുന്നില്ലായിരുന്നു, എൻ്റെ കണ്ണിൽ ചുറ്റുപാട് ഉള്ളത് ഒന്നും കാണുന്നില്ലായിരുന്നു, ഞാൻ സ്വപ്നത്തിൽ കണ്ടപോലെ എൻ്റെ മുന്നിൽ കറുത്ത പുറം ചട്ട അണിഞ്ഞ് ഒരു പോരാളി ആയിരുന്നു, അയാളെ ആണ് ഞാൻ അടിച്ച് കൊണ്ടിരുന്നത്… മുന്നിലെ പോരാളി അടി കൊണ്ട് വീണപ്പോൾ ഞാൻ യാമിയുടെ നേരെ നടന്നു, അവളുടെ കയ്യിൽ പിടിച്ചു നോക്കാൻ തുടങ്ങി കൈ ചുവന്നിരുന്നു…അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു…

………………………………………………………………………………….

“ശ്രീ….. ശ്രീഹരി…..” ഉഷമ്മയുടെ ആ വിളി ആണ് എന്നെ ഉണർത്തിയത്. എൻ്റെ മുന്നിൽ മീരയുടെ കണ്ണുകൾ എന്നെ അദ്ഭുതത്തോട് നോക്കുന്നുണ്ടായിരുന്നു… അവളുടെ കണ്ണിൽ കണ്ണീർ നിന്നിരുന്നു, അവളുടെ പിന്നിൽ ഉഷമ്മയും എൻ്റെ മുഖത്തേക്ക് ആകാംഷയുടെ നോക്കിക്കൊണ്ടിരുന്നു…. ഞാൻ മീരയുടെ കൈ വിട്ടു..

“മോനെ ശ്രീ നിനക്കിത് എന്താ പറ്റിയത്…”

അപ്പോഴാണ് ഞാൻ പൂർണ്ണമായും സ്വഭോധത്തിലേക്ക് വരുന്നത്…

“ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് അടികൊണ്ട് കിടക്കുന്ന അയ്യപ്പനെയെയും മറ്റ് രണ്ട് പേരെയും ആണ്…അതിൽ അയ്യപ്പന് ബോധം പോലും ഇല്ലായിരുന്നു..

പെട്ടെന്നാണ് പോലീസ് ജീപ്പ് ഇരമ്പിയെത്തിയത്, ജീപ്പിൽ നിന്ന് SI യും രണ്ട് മൂന്ന് കോൺസ്റ്റബിൾ മാരും ഇറങ്ങി…

എനിക്ക് സി യുടെ മുഖം വ്യക്തമായി കാണുന്നില്ലായിരുന്നു, പുള്ളി സൈഡ് തിരിഞ്ഞാണ് നിൽക്കുന്നത്… എവിടെയോ കണ്ടപോലെ…

“ആ കിടക്കുന്നവന് ജീവൻ ഉണ്ടോ നോക്കിയേ രാഘവേട്ടാ….ഒരു സോഡ വാങ്ങി അവൻ്റെ മുഖത്തോട്ട് ഒഴി..” SI കുറച്ച് തലമൂത്ത കോൺസ്റ്റബിളിനോടായി പറഞ്ഞു…

“ഡേയ് മറ്റ് രണ്ടിനെയും പിടിച്ചു ജീപ്പിലോട്ടിട്… ആരൊക്കെയാടാ ഇത് മൂന്നിനേം അടിച്ചു ഈ പരുവം ആക്കിയത്… അതും പറഞ്ഞു SI തിരിഞ്ഞപ്പോൾ എനിക്ക് ആശ്വാസം തരുന്ന കാഴ്ചയായിരുന്നു അത്.. കൊച്ചിയിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാള് ആയിരുന്ന പീറ്ററിൻ്റെ മൂത്ത ജേഷ്ഠൻ ജോൺ ആയിരുന്നു.… അപ്പോളേക്കും ഒരാള് SI ക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു…

“മോനെ, അതാ അയാള് ഇങ്ങോട്ട് വരുന്നുണ്ട്, ഇനി എന്താ ചെയ്യാ…” ഉഷമ്മ എൻ്റെ കയ്യിൽ പിടിച്ചു കുലുക്കി ചോദിച്ചു..

“നിക്ക് വേണ്ടി എന്തിനാ ശ്രീ തല്ല് കൂടാൻ പോയേ….” മീരയുടെ ശബ്ദം ഇടറി…

“അപ്പോളേക്കും ജോൺ ചേട്ടൻ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു, പുള്ളി എന്നെ കണ്ട അദ്ഭുതത്തോടെ …

“ഹരി… എടാ നീയോ….. നീ ഇവിടെ ആണോ ഇപ്പൊ….. പീറ്ററിനെയും പിള്ളേരെയും എങ്കിലും ഒന്ന് വിളിച്ചൂടെടാ…” എന്നെകണ്ട ആകാംക്ഷയിൽ പുള്ളി വന്ന കാര്യം മറന്നു, ജോൺ ഏട്ടനെ

എന്നെ വലിയ കാര്യം ആയിരുന്നു, പീറ്ററിൻ്റെ അലമ്പ് കൂട്ടുകെട്ടുകൾ മാറി എൻ്റെയും സിദ്ധുവിൻ്റെയും അലൻ്റെയും കൂടെ കൂടിയാണ് അവൻ നേരെ ആയത് എന്നാണ് ജോൺ ചേട്ടനും ചേട്ടൻ്റെ ഭാര്യ മേരിചേച്ചിയും എപ്പോഴും പറയാറ്….

“ഏട്ടാ അതൊക്കെ നമുക്ക് വിശദമായി പിന്നെ സംസാരിക്കാം, പറയാൻ ആണേൽ കുറെ ഉണ്ട്… ഇപ്പൊ ഇത് എന്ത് ചെയ്യും, ആ കിടക്കുന്ന അയ്യപ്പൻ, ഇവളുടെ മരിച്ചു പോയ അച്ഛൻ്റെ ഒരു കൂട്ടുകാരൻ ആണെന്ന് പറയുന്നു, അയാൾക്ക് ഇവളെ കെട്ടണം എന്ന് പറഞ്ഞു ശല്യം ആണ്, കയ്യിൽ കേറി പിടിച്ചു… അപ്പൊ ഞാൻ ചെറുതായി…”

Leave a Reply

Your email address will not be published. Required fields are marked *