തറവാട്ടിലെ നിധി – 16 36

“എടാ ശ്രീ എത്രകാലം ആയേടാ കണ്ടിട്ട്, ചേട്ടൻ പറഞ്ഞു, നീ വലിയ ആളായ കാര്യം… നിന്നെ എവിടെയൊക്കെ തപ്പി അറിയോ അതിൻ്റെ ഇടക്കാ ട്രാൻസ്ഫർ ആയത്….”

“നിർത്തി നിർത്തി പറയെടീ, ഒന്ന് ശ്വാസം എടുക്കു, ജോണേട്ടൻ ചേച്ചിയെ കളിയാക്കി…”

“നിന്നോട് ഞാൻ വിളിച്ചിട്ട് വരാൻ അല്ലടാ പറഞ്ഞേ… കേറി വാ രണ്ടാളും..”

ഞങ്ങൾ അകത്ത് കയറി എല്ലാവരും കഴിക്കാൻ

ഇരുന്നു. ഞാൻ ചേച്ചിയുടെ അപ്പനെയും അമ്മയെയും പരിചയപ്പെട്ടു…

“അല്ല ചേട്ടാ പിള്ളേരെന്തിയെ, ഞാൻ തിരക്കി….” അവർക്ക് 2 കുട്ടികൾ കൂടെ ഉണ്ട് ഒരാണും ഒരു പെണ്ണും, ഇത് മൂന്നാമത്തെ ആണ്..

“അവരങ്ങ് നാട്ടിൽ പെങ്ങടെ കൂടെയാ, ഇവൾ ഇപ്പൊ ഇങ്ങ് വന്നതല്ലേ… അടുത്ത കൊല്ലം തിരിച്ച് പ്രൊമോഷൻ ആയി ട്രാൻസ്ഫർ ആകുമെന്ന കരുതുന്നത്.. അല്ലേൽ പിള്ളേരെ ഇങ്ങ് കൊണ്ട് വരണം… വെറുതെ സ്കൂൾ മാറ്റാണ്ടല്ലോ, പ്രസവം കഴിഞ്ഞാൽ ഇവരങ്ങ് തിരിച്ചു പോകും… ഇത് പ്രസവം അടുത്തപ്പോൾ ഇവൾക്ക് നിർബന്ധം ഞാൻ അടുത്ത് വേണം എന്ന്… ഇവളെ ഇപ്പോ ഇങ്ങ് കൊണ്ടുവരാൻ ഉള്ള പരിപാടി എനിക്ക് ഇല്ലായിരുന്നു…”

“ഓ… ചുമ്മാ പറയുവാടാ…. ഇതിയാനാണ്… ഇവിടുത്തെ ഡോക്ടർ വല്ല്യ ആരോ ആണ്… നിനക്ക് 40 അടുത്തില്ലേ എന്നൊക്കെ പറഞ്ഞു എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്… എന്നിട്ട് ഇപ്പൊ ഞാൻ വാശി പിടിച്ചത്രേ….” മേരിച്ചേചി ജോൺ ഏട്ടനെ ശരിക്കും വാരി…

ഞങ്ങൾ എല്ലാവരും ചിരിച്ചു…

കഴിച്ചു കളഞ്ഞ് കുറച്ചു നേരം എല്ലാവരോടും സംസാരിച്ചു… സിദ്ധു ഇറങ്ങുക ആണെന്ന് പറഞ്ഞപ്പോൾ ജോൺ ഏട്ടൻ പറഞ്ഞു..

“എന്നാൽ നീ വിട്ടോടാ, ഇവനോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… അതുകഴിഞ്ഞ് ഞാൻ ആക്കിക്കോളം ഇവനെ…”

സിദ്ധു ഇറങ്ങിയപ്പോൾ, ഞാനും ചേട്ടനും പുറത്തേക്ക് ഇറങ്ങി. ചേച്ചിയും അപ്പനും അമ്മയും എല്ലാം ഉച്ച ഉറക്കത്തിന് പോയി.. ഞാൻ അവരോട് യാത്ര പറഞ്ഞു, വൈകീട്ട് പോകാം എന്ന് പറഞ്ഞെങ്കിലും എനിക്ക് നാട്ടിൽ പോകേണ്ടതിനാൽ അത് ഞാൻ സ്നേഹത്തോടെ നിരസിച്ചു…

ഞാനും ജോണേട്ടനും മാത്രം ആയപ്പോൾ ഞാൻ കര്യങ്ങൾ എല്ലാം പള്ളിയോട് പറഞ്ഞു, സിദ്ദുവിനോട് പറഞ്ഞത് പോലെ തന്നെ, പറയാൻ പാടില്ലാത്തത് പറഞ്ഞില്ല…

“എന്നാലും നീ ഈ കളരി ഒക്കെ ഇത്ര പെട്ടെന്ന് പഠിച്ചല്ലോ, കോളേജിൽ പോലും ഒരു അടിയുണ്ടാക്കാത്ത നീ 3 എണ്ണത്തിനെ അടിച്ചു ഇഞ്ചപരുവത്തിൽ ആക്കിയത് എനിക്ക് ഇപ്പോളും വിശ്വാസം ആയിട്ടില്ല… എന്തായാലും നിൻ്റെ ശരീരം നല്ലപോലെ ഉറച്ചിട്ടുണ്ട്..”

‘ജോണേട്ടൻ അത് പറയുമ്പോൾ ആണ് എൻ്റെ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് ഞാനും ബോധവാൻ ആകുന്നത്, ഇന്നലെ കെട്ടിപ്പിടിക്കുമ്പോൾ ഉഷമ്മ ഇത് പറഞ്ഞിരുന്നു… ഞാൻ എൻ്റെ കൈയിലേക്ക് നോക്കി, പേശി ഒക്കെ ഉറച്ചിട്ടുണ്ട്… സ്വതവേ കണ്ണാടിയിൽ ഒന്നും ഞാൻ നോക്കാറില്ല. ഇന്ന് വീട്ടിൽ പോയി മൊത്തത്തിൽ എന്നെ എനിക്കൊന്ന് കാണണം…’ ഞാൻ ഓരോന്നോർത്തു

“നീ എൻ്റെ ആലോചിച്ചു നിക്കുവാ… എന്നിട്ട് എന്താ നിൻ്റെ പ്ലാൻ, അവിടങ്ങനെ കൂടാൻ ആണോ !”

“തത്കാലം ഒന്നും തീരുമാനിച്ചിട്ടില്ല, അച്ഛൻ്റെ പുറപ്പെട്ട് പോക്ക് ആണ് പ്രശ്നം… പുള്ളി തിരിച്ചു വരുന്നത് വരെ അവിടെ പിടിച്ചു നിന്നെ പറ്റൂ….”

“മനസ്സിലായി….നീ കയറ് നമുക്ക് ബാക്കി പോകുന്ന വഴി സംസാരിക്കാം..”

“ചേടത്തി ആ താക്കോൽ

ഇങ്ങെടുക്ക് ഞാൻ ഇറങ്ങുവാ… മൂപ്പർ പണിക്കാരിയോട് പറഞ്ഞു…” പുള്ളിക്കാരി താക്കോൽ കൊണ്ട് കൊടുത്തു തിരിച്ചു പോയി… പുള്ളിക്കാരി 2 താക്കോൽ കൊണ്ട് കൊടുത്തിരുന്നു…

“ഇവരുടെ കാര്യം ഈ ബുള്ളറ്റിൻ്റെ താക്കോൽ എനിക്ക് എന്തിനാ,….. അല്ല എടാ നിൻ്റെകയ്യിൽ വണ്ടി ഇല്ലല്ലോ തത്കാലം നീ ഇത് വച്ചോ ! ഇത് പീറ്ററിൻ്റെയാ… നിനക്കറിയാലോ, അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ ഇത് എന്നെ തൊടീക്കില്ല, സിദ്ധു ആണ് അവൻ്റെ വണ്ടി ഇവിടെ ഇട്ട് പിന്നെ ഇത് കൊണ്ട്പോകും… നാട്ടിൽ വച്ചിട്ട് പോരാൻ തോന്നിയില്ല, അവൻ്റെ വണ്ടി ആയത് കൊണ്ട് വിൽക്കാനും മനസ്സ് വരുന്നില്ല, ഞാൻ അവനോട് ബോംബെക്കെ ട്രെയിൻ കയറ്റി വിടാം പറഞ്ഞതാ, അപ്പൊ അളിയൻ പറഞ്ഞു വേണ്ടാന്ന്, അവിടെ മൂപ്പരുടെ വണ്ടി ഇവൻ ചെന്നിട്ട് ആണ് ഒന്ന് എടുക്കാൻ തുടങ്ങിയത് അത്രേ…”

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *