തറവാട്ടിലെ നിധി – 16 Likeഅടിപൊളി  

“ഞങ്ങളും ഇറങ്ങുക ആണ് അരവിന്ദേട്ടാ, അമ്മു നമുക്ക് പോകാം…” അമ്മു തലയാട്ടി..

ഞങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ ഞാൻ ഉത്തമനോട് കൈ വീശി കാണിച്ചു…

അരവിന്ദൻ തൻ്റെ ബുള്ളറ്റിലും ഞാനും അമ്മുവും കാറിലും യാത്ര തിരിച്ചു…

‘രണ്ട് ദിവസം കൊണ്ട് മില്ലിൽ ഞാൻ അധികാരം ഉറപ്പിച്ചെങ്കിലും, രാജനും ബാലനും അയ്യപ്പനുമായി ചേർന്ന് എന്നെ എന്താ ചെയ്യാൻ പോകുന്നത് എന്ന് ഒരു ഐഡിയയും ഇല്ല. നാളെ ഉഷമ്മയുടെ പിറന്നാൾ ആണ്, മീരയെയും ഉഷമ്മയെയും കൂട്ടി അമ്പലത്തിൽ പോകുമ്പോൾ, കഴിഞ്ഞ തവണത്തെ പോലെ ആകുമോ എന്തോ ! യാമിയുമായി ഗുസ്തി പിടിച്ചത് വെറുതെ ആകാതെ ഇരുന്നാൽ മതി…’ വണ്ടി ഓടിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു…

……………………………………………………..………………………….

രാത്രി ഞാൻ ഉഷമ്മയുടെ മുറിയിലേക്ക് ചെന്നു, മീര അവിടെ നിൽപ്പുണ്ടായിരുന്നു, കിടക്ക വിരിക്കുക ആണ്… ഉഷമ്മ ബാത്ത്റൂമിൽ ആണെന്ന് തോന്നുന്നു, മീര എന്നെ കണ്ടില്ല, എനിക്ക് ഒരു കുസൃതി തോന്നി, ഞാൻ പതിയെ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു…

“അയ്യോ…! നാശം കറൻ്റ് പോയെന്ന് തോനുന്നു, ഈ അമ്മായി എന്താ വരാത്തത് ഈശ്വരാ…” ആദ്യം ഒന്ന് ഞെട്ടി പിന്നെ അവൾ പിറുപിറുത്തു…

ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അവളുടെ പിറകിലേക്ക് നടന്നു, ഇരുട്ട് ആണെങ്കിലും എനിക്ക് ഏകദേശം അവളെ കാണാമായിരുന്നു,

അവൾ തിരിഞ്ഞാൽ അവൾക്കും എൻ്റെ ഒരു നിഴൽരൂപം കാണാം, ഞാൻ അവളുടെ അരികിൽ ചെന്ന് പിൻകഴുത്തിലേക്ക്, ഊതി… എന്നിട്ട് പെട്ടെന്ന് സൈഡിലോട്ട് മാറി നിന്ന്….

അവൾ വിറച്ചു കൊണ്ട് കഴുത്തിൻ്റെ പിന്നിൽ തൊട്ട് നോക്കി, ഞാൻ നിലത്ത് ഇരുന്നു, അവൾ ചുറ്റും നോക്കി, പേടിയോടെ…

“അമ്മായീ… നിക്ക് പേടി ആകുന്നു, പെട്ടെന്ന് വരാമോ !” അവളുടെ ശബ്ദം പക്ഷേ പുറത്തോട്ട് വരുന്നില്ല. അതുകൊണ്ട് മുറിക്ക് പുറത്തെ ബാത്ത്റൂമിൽ ഉള്ള ഉഷമ്മ അത് കേൾക്കാനും പോകുന്നില്ല…

അവൾ തിരിഞ്ഞപ്പോൾ ഞാൻ പയ്യെ എഴുന്നേറ്റ്, ഇപ്രാവശ്യം അവളുടെ പിൻകഴുത്തിൽ പതിയെ ചുണ്ട് ചേർത്തു….

അവൾ പെട്ടെന്ന് കുതറി എന്തോ വച്ചു ആഞ്ഞു വീശി… അത് ഞാൻ പ്രതീക്ഷിച്ചില്ല, പെട്ടെന്ന് മാറി.എങ്കിലും ഞാൻ പിന്നിലേക്ക് വീണു….

അവളുടെ കയ്യിൽ വേറെ ഒന്നും അല്ല, ഒരു തലവണ ആയിരുന്നു, ഞാൻ ചുമ്മാ പേടിച്ചു… അവൾ താഴോട്ട് നോക്കാതെ നേരെ നോക്കി, വീശിക്കൊണ്ടിരുന്നു…

പെട്ടെന്ന് റൂമിൽ വെട്ടം വന്നു, ഉഷമ്മ സ്വിച്ച് ഇട്ടതായിരുന്നു… വെളിച്ചത്തിൽ ഞാൻ. കണ്ടു, കണ്ണ് ഇറുക്കി പിടിച്ചു മീര തലവണ വീശിക്കൊണ്ട് ഇരിക്കുക ആണ്, ആഹാ അതാണ് അവൾ ഇതുവരെ എന്നെ കാണാത്തത്… അവൾ വിറക്കുന്നുണ്ട് ഒപ്പം കണ്ണിൽ നിന്ന് കണ്ണീരും വരുന്നുണ്ട്….

“എന്താടാ നീ എൻ്റെ കൊച്ചിനെ ചെയ്തത്, പാവം പേടിച്ചു പോയല്ലോ !!” നിലത്ത് കിടന്ന് മീരയെ നോക്കി അടക്കി ചിരിക്കുന്ന എന്നെ നോക്കി ഉഷമ്മ ചിരിയോടെ ചോദിച്ചു.

ഉഷമ്മ യുടെ ശബ്ദം കേട്ട് കണ്ണ് തുറന്ന മീര കാണുന്നത്.നിലത്ത് കിടന്ന് ചിരിക്കുന്ന എന്നെയും, സ്വിച്ച് ഓൺ.ചെയ്ത് അവിടെ നിക്കുന്ന ഉഷമ്മയെയും ആയിരുന്നു….അവളുടെ കണ്ണ് ചുവന്നു.. നല്ല ദേഷ്യം വരുന്നുണ്ട് അവൾക്ക്

“ശ്രീ നിനക്ക് കുറച്ച് കൂടുന്നുണ്ട്, അമ്മായിയുടെ മോൻ എന്താ ചെയ്തേ അറിയോ…”

അവൾ വല്ലതും പറഞാൽ നാളത്തെ പ്ലാൻ എല്ലാം കുളം ആകും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം ഇടക്ക് കയറി…

“നീ വല്ല്യ ധൈര്യം ഉള്ള ആളല്ലേ, ഞാൻ ഒന്ന് ഊതിയപ്പോഴേക്കും പേടിച്ചോ… നീ അല്ലെ അയ്യപ്പൻ്റെ കാര്യം പറഞ്ഞു എന്നെ ആദ്യം ചൊറിഞ്ഞത്, അപ്പൊ ഒന്ന് പേടിപ്പിച്ചു അത്രേ ഉള്ളൂ…”

“അതിന്, നീ എൻ്റെ…”

അവളെ പറയാൻ സമ്മതിക്കാതെ ഞാൻ തുടർന്നു.

“എൻ്റെ പൊന്ന് ഉഷാമ്മേ നാളെ ഉഷമ്മ യുടെ പിറന്നാൽ അല്ലെ, നമുക്ക് മൂന്നാൾക്കും കൂടെ രാവിലെ അമ്പലത്തിൽ പോകാം എന്ന് പറയാൻ വന്നതാ ഞാൻ, ഇവളെ ഒറ്റക്ക് കണ്ടപ്പോൾ ചുമ്മാ ഒന്ന് പേടിപ്പിച്ചു അത്രേ ഉള്ളൂ…”

അത് കേട്ടപ്പോൾ ഉഷമ്മക്ക് സന്തോഷം ആയി, അവരുടെ കണ്ണ് നിറഞ്ഞു, അത് കണ്ടത് കൊണ്ട് മീര അവളുടെ ദേഷ്യം കടിച്ചമർത്തി ഒന്നും മിണ്ടാതെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *