തറവാട്ടിലെ നിധി – 16 36

“ആഹ്.. ” ഞാൻ വളരെ ചെറുതായി ഒച്ചവച്ചു.. തിരിഞ്ഞപ്പോൾ ദേ നിൽക്കുന്നു നായിക. അവളുടെ മുഖം കറുത്തു, നല്ല ദേഷ്യത്തിൽ ആയിരുന്നു..

“താൻ അല്ലെ പറഞ്ഞേ, എൻ്റെ സമ്മതം ഇല്ലാതെ എന്നെ തൊടില്ല പറഞ്ഞത് എന്നിട്ട് ഇത് ഇപ്പൊ രണ്ടാമത്തെ തവണ ആണ്… ഇനി ഞാൻ അമ്മായിയോട് പറയും ശ്രീ…”

“എന്തിന് നിൻ്റെ കഴുത്തിൽ അറിയാതെ എൻ്റെ ചുണ്ട് ഒന്ന് തൊട്ടതാണോ… അത് ഇന്ന് നീയും ചെയ്തല്ലോ….”

“ഞാൻ പറഞ്ഞത് ഉമ്മയുടെ കാര്യം ആണ്, ഇതൊക്കെ അതിനെ എത്രയോ താഴെ ആണ്..”

“ആഹാ, ന്യായം പറയുവാണ് അല്ലേ, ഇതിലും ഭേദം ആ ഹരിച്ചേട്ടൻ ആണ് പുള്ളി അനാവശ്യം ആയി നോക്കുക പോലും ഇല്ല…”

“എങ്കിൽ നീ അവനെ പോയി കെട്ടെടി…” എനിക്കാകെ പൊളിഞ്ഞു.

“ആ ഇനി ഇപ്പൊ അയ്യപ്പൻ്റെ ശല്യം ഇല്ലല്ലോ ! അതിന് നിന്നോട് നന്ദി ഉണ്ട് ട്ടോ…. ഇനി ഇപ്പൊ കല്യാണം ഒക്കെ നോക്കണം… എത്രകാലമാ ഈ അടുക്കളയിൽ ഇങ്ങനെ നരകിക്കുക… ആ ചേട്ടൻ ആണേൽ നല്ല സുന്ദരനും ആണ്…” ചുമരിൽ ചാരി നിന്ന് അവൾ പറഞ്ഞു.

“അത്രയ്ക്കായോ… നിന്നെ ഞാൻ…” എനിക്ക് നല്ല രീതിക്ക് ചൊറിഞ്ഞു വന്നു.. ഞാൻ മുന്നോട്ട് രണ്ടടി വച്ചതും…

“എന്താ അവിടെ രണ്ടും കൂടെ തുടങ്ങിയോ…” ഉഷമ്മ ബാത്റൂം തുറന്ന് മുറിക്ക് അകത്തേക്ക് കയറി വന്നു..

“ഒന്നുമില്ല. ഉഷമ്മ”

എൻ്റെ ശബ്ദം ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“അതേയ് അമ്മായി ശ്രീ പറയുവായിരുന്നു, എനിക്ക് വേണേൽ അന്ന് വന്ന ഹരികൃഷ്ണൻ ചേട്ടനെ കല്യാണം ആലോചിക്കാം എന്ന്… അപ്പൊ ഞാൻ പറഞ്ഞു എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന്..”

“ഞാൻ പോകുന്നു ഉഷമ്മേ, കുറെ യാത്ര ചെയ്തത് കൊണ്ടാകും വല്ലാത്ത ക്ഷീണം..”

ഉഷമ്മ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ പെട്ടെന്ന് ഇറങ്ങി, എൻ്റെ കണ്ണ് നിറഞ്ഞത് അവർ രണ്ടിൽ ആര് കണ്ടാലും നാണക്കേട് ആണ്…

“എങ്കിൽ നമുക്ക് നാളെ സംസാരിക്കാം മോനെ, നീ പോയി കിടന്ന് ഉറങ്ങിക്കോ… ഞാൻ നടക്കുമ്പോൾ ഉഷമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

………………………………………………………………………………….

മുറി അടച്ചു കട്ടിലിൽ കിടക്കുമ്പോൾ ഞാൻ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വിറക്കുക ആയിരുന്നു.

‘അവളുടെ ഒരു കരിച്ചേട്ടൻ, അവൾക്ക് വേണ്ടി തല്ലുണ്ടാക്കാനും തല്ല് കൊണ്ട്

നാറാനും ഞാൻ, കെട്ടാൻ ഒരു കരി ചേട്ടൻ… അല്ലേലും മറ്റവളുടെ അനിയത്തി അല്ലെ, അത് അങ്ങനെ വരൂ… എനിക്ക് സങ്കടവും ദേഷ്യവും ഒക്കെക്കൂടെ വന്നു… ഒരു ഹരികൃഷ്ണൻ മൈരൻ, നീ കേട്ടെടാ ഇവളെ, നിൻ്റെ പെങ്ങളെ ഞാനും കേട്ടാ… ഇവൾ കാണണം എന്താണ് അവൾക്ക് നഷ്ടം ആയത് എന്ന്… അല്ലേലും എന്നേക്കാൾ സുന്ദരൻ അവൻ തന്നയാണ്, എന്നേക്കാൾ ഹൈറ്റ് ഉണ്ട് പേര് പോലും എൻ്റേത് അപ്ഗ്രേഡ് ചെയ്തത്… 3 ഗുണ്ടകളെ അടിച്ച് എന്നത് അല്ലാതെ അവൾ നോക്കുമ്പോൾ എനിക്ക് എന്ത് മേന്മ ആണ് ഉള്ളത്… അതും ആ പ്രേതത്തിൻ്റെ കരുണയിൽ ആണ് ഞാൻ ഒറ്റക്ക് നോക്കിയാൽ അന്നത്തെ പോലെ അടികൊണ്ട് മെഴുകിയേനെ…’

ഞാൻ ഒരേ സമയം എന്നെയും അവളെയും അവനെയും എല്ലാം കുറ്റം പറഞ്ഞും തെറി വിളിച്ചും കൊണ്ടിരുന്നു… ഇനി ഞാൻ എന്ത് ഊമ്പാൻ ആണ് ഈ നാട്ടിൽ നിക്കുന്നത്, മൈര് ഇനി പോകണം എങ്കിൽ ആ പ്രേതത്തെയും പേടിക്കണം….

കുറച്ചു സമയം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ പതിയെ ശാന്തനായി,

‘ഇനി അവൾ എന്നെ വട്ടാക്കാൻ പറഞ്ഞത് ആകുമോ, അന്ന് അമ്പലത്തിൽ വച്ച് ഉണ്ടായത് എല്ലാം… ഉഷമ്മ പറഞ്ഞത്… ചിലപ്പൊ ഞാൻ ഈ ഒലിപ്പിച്ചു നടക്കുന്നത് കൊണ്ടാകും, എനിക്കൊരു വില ഇല്ലാത്തത്… ഇനി അന്നത്തെപ്പോലെ വെയിറ്റ് ഇടാം, ഞാൻ എല്ലാം വേണ്ട എന്ന് വച്ചാ കാശിയിൽ നിന്ന് വന്നത്, മീനാക്ഷിയുടെ ഗർഭം പിടിച്ചത് ആണ് എല്ലാം കുളം ആക്കിയത്. ഇനി എനിക്ക് എൻ്റെ വഴി. എല്ലാം എൻ്റെ ഇഷ്ടം. മീര ഇനി എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം ആണെന്ന് പറയട്ടെ… ഞാൻ എന്തിനാ താഴ്ന്നു കൊടുക്കുന്നത്… അവൾ ഇല്ലായിരുന്നേൽ എനിക്ക് എന്നും ഉഷയുടെ കൂടെ സുഖായി കിടക്കാനായിരുന്നു…’

അങ്ങനെ ഓരോന്ന് ആലോചിച്ചു തീരുമാനിച്ചു ഞാൻ ഉറങ്ങി…

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *