അവൻ – 2 31അടിപൊളി 

അവൻ 2

Avan Part 2 | Author : TBS

[ Previous Part ] [ www.kambi.pw ]


 

ഹലോ ഫ്രണ്ട്സ്, ഗുഡ്മോർണിംഗ് എല്ലാവർക്കും സുഖം തന്നെയല്ലേ… എന്റെ സുഹൃത്തിന്റെ ജീവിതാനുഭവങ്ങൾ പറയുന്ന ഈ കഥയുടെ രണ്ടാം ഭാഗവുമായാണ് ഞാൻ വരുന്നത് കഥയുടെ ആദ്യഭാഗം കുറേപേർ വായിച്ചു ചിലരെല്ലാം കമന്റ് ചെയ്യുകയും,ലൈക്ക് ചെയ്യുക ഒക്കെ ചെയ്തിട്ടുണ്ട് എനിക്ക് നിങ്ങളോട് എല്ലാവരോടും പറയാനുള്ളത് ഒന്നു മാത്രമാണ് നിങ്ങൾ കഥ വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കണം.

അറിയിക്കാതിരിക്കരുത് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ വിലയേറിയ ലൈക്കും തരണം മുൻ ഭാഗത്തിന് എല്ലാ സപ്പോർട്ടും തന്നവർക്ക് എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.അങ്ങനെ കഥയുടെ പുതിയ ഭാഗവുമായി കുറച്ചു വൈകിയാണ് ഞാൻ വരുന്നത് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു. തുടർന്നും നിങ്ങൾ കൂടെ ഉണ്ടാകുമെന്ന് ഉറപ്പോടെ ഞാൻ രണ്ടാം ഭാഗം ഇവിടെ ആരംഭിക്കുന്നു……..

‘ ഓട്ടോ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഷമീർ വളരെ കൗതുകത്തോടെ ആദ്യമായി കാണുന്ന ആ ടൗണിലെ ഇരുവശത്തുമുള്ള കാഴ്ചകളെ നോക്കി അവിടത്തെ ഭംഗിയും, കെട്ടിടങ്ങളും എല്ലാം കണ്ട് വല്ലാത്ത ആശ്ചര്യത്തോടെ നോക്കിക്കാണുമ്പോൾ ‘

ജോയിച്ചൻ : നീ ആദ്യമായിട്ടാണല്ലേ ടൗണിൽ വരുന്നത്?

ഷമീർ : അതെ

ജോയിച്ചൻ : നിനക്ക് ടൗൺ ഇഷ്ടമായോ? കണ്ടിട്ട് എങ്ങനെയുണ്ട് ടൗൺ?

ഷമീർ : എനിക്ക് ടൗൺ കണ്ടിട്ട് ചെറിയ പേടി തോന്നുന്നു ജോയ് ഏട്ടാ

ജോയിച്ചൻ : ഹഹഹ പേടിയോ എന്തിന്?

ഷമീർ : അറിയില്ല, ആദ്യമായിട്ട് കാണുന്നതുകൊണ്ടാകും. എന്റെ ജീവിതത്തിൽ ഇത്രയും വീതിയുള്ള റോഡിലൂടെ ഞാൻ ആദ്യമായിട്ട് യാത്ര ചെയ്യുകയാണ്. പിന്നെ ഇങ്ങോട്ട് നോക്കിക്കേ റോഡിന്റെ ഇരു വശങ്ങളിലുമായി എന്തുമാത്രം കടകളാണ് ബിൽഡിങ്ങിനൊക്കെ നല്ല ഉയരം ഉണ്ട് ഇതെല്ലാം ജീവിതത്തിൽ ആദ്യമായിട്ട് കാണുമ്പോൾ പേടി ആവാതിരിക്കുമോ ജോയ് ഏട്ടാ

ജോയിച്ചൻ : നീ ഇതൊന്നും കണ്ട് കാര്യമില്ലാത്ത പേടിയൊന്നും മനസ്സിൽ കയറ്റേണ്ട ഇങ്ങനെയാണേൽ ഇനി നീ ജോലി ചെയ്യാൻ പോകുന്നു സ്കൂൾ കണ്ടാൽ എന്തു പറയും

ഷമീർ : അത് കണ്ട ശേഷം പറയാം. എന്തിനാ ഇത്ര വീതിയുള്ള റോഡും ഇത്രയേറെ കടമുറികളും, ഉയരമുള്ള ബിൽഡിങ്ങുകളും ഒക്കെ

ജോയിച്ചൻ : എടാ ഇത് ടൗൺ ആണ് ഒരുപാട് ആളുകൾ വന്നു പോകുന്ന ഇടം.നമ്മളുടെ ഗ്രാമവും നാട്ടിൻപുറവും ഒന്നുമല്ല അവിടെയൊക്കെ ആ ചെറിയ റോഡും കവലയിലെ ആ ഒന്ന് രണ്ട് കടമുറികളും മതി. ഇവിടെ അത് പറ്റില്ല ജീവിതത്തിൽ അതുമാത്രം കണ്ട് ശീലിച്ചിട്ടുള്ള നിനക്ക് അതിന്റെ മുകളിലോട്ടുള്ള ഇത്തരം സൗകര്യങ്ങളെല്ലാം പെട്ടെന്ന് കണ്ടപ്പോൾ ഉള്ള അന്തം വിടലിൽ നിന്നുണ്ടായ പേടിയാ നിനക്ക് ഇപ്പോൾ മനസ്സിൽ. എടാ മോനെ ഗ്രാമത്തിൽ കണ്ടത് മാത്രമല്ല ജീവിതത്തിലെ സൗകര്യങ്ങൾ അതിനു മുകളിലും വലിയ വലിയ സൗകര്യങ്ങൾ ഉണ്ട്. അതെല്ലാം നിനക്ക് ഇനി നേരിട്ട് കണ്ട് അനുഭവിച്ച് മനസ്സിലാക്കാം ഇവിടെ ജീവിക്കുമ്പോൾ അപ്പൊ ഈ പേടി ഒക്കെ അങ്ങ് പോകും

‘ അങ്ങനെ ഓരോന്ന് സംസാരിച്ചു സംസാരിച്ചു ഓട്ടോ നേരെ ഒരു വീടിനു മുന്നിൽ ചെന്ന് നിർത്തി ഇരുവരും അവിടെ ഇറങ്ങി വീടിനകത്തോട്ട് കയറി’

ജോയിച്ചൻ : നിനക്ക് വീട് ഇഷ്ടമായോ? എങ്ങനെയുണ്ട് കാണാൻ

ഷമീർ : കൊള്ളാം, നല്ല ഭംഗിയുണ്ട് നല്ല സൗകര്യമുള്ള വീട്. ജോയേട്ടൻ ഇവിടെയാണോ താമസിക്കുന്നത് ഇത് ജോയിയേട്ടന്റെ സ്വന്തം വീട് ആണോ

ജോയിച്ചൻ : എന്റെ സ്വന്തം വീട് അല്ല ഞാനിവിടെ വാടകയ്ക്ക് താമസിക്കുന്നത്

ഷമീർ : എനിക്കും ഇവിടെ താമസിക്കാൻ പറ്റുമോ?

ജോയിച്ചൻ :ഞാൻ സ്കൂളിൽ നിന്ന് രാജിവച്ചു പോകും വരയ്ക്കും നിനക്ക് ഇവിടെ വരാം താമസിക്കാം. ഞാൻ പോകുമ്പോൾ ഈ വീട് ഹൗസ് ഓണർക്ക് തിരികെ നൽകിയിട്ട് പോകും

ഷമീർ : അപ്പോൾ എന്റെ താമസം എവിടെയാ? ജോയിയേട്ടന്റെ കൂടെ ആകുമ്പോൾ എനിക്ക് ഒരു ധൈര്യമാണ്

ജോയിച്ചൻ : നിന്റെ താമസം ഒക്കെ ഞാൻ കാണിച്ചു തരാം നിനക്ക് സ്കൂളും എല്ലാവരെയും പരിചയപ്പെടുത്തി തന്നതിന് ശേഷം മാത്രമേ ഞാൻ ഇവിടുന്ന് പോകുന്നുള്ളൂ. ആദ്യം നീ പോയി ഒന്ന് കുളിച്ചിട്ടു വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *