ജോയിച്ചൻ : ഇതിനിടക്ക് ഇങ്ങനെയൊക്കെ ഇവിടെ സംഭവിച്ചോ? ശരിയാക്കാം ഇനി ഇവിടെയുള്ള ആർക്കും എങ്ങോട്ട് പോവാനും ബുദ്ധിമുട്ടുണ്ടാവില്ല.
( ജോയിച്ചൻ ഷമീറിനോട് )
ജോയിച്ചൻ : നിനക്ക് ഇവരെ മനസ്സിലായോ? ഇതാണ് സിസ്റ്റർ എമിലി തൊട്ടടുത്തു നിൽക്കുന്നത് റോസിലി സിസ്റ്റർ. ആനി സിസ്റ്ററെ നീ അവിടുന്ന് പരിചയപ്പെട്ടില്ലേ അപ്പോൾ ഞാൻ നിന്നോട് പറഞ്ഞ ആ രണ്ട് സിസ്റ്റേഴ്സ് ആണ് ഇത്.
‘ റോസിലി സിസ്റ്ററെ കാണാൻ നമ്മുടെ പഴയ സിനിമ നടി ചാന്ദിനിയെ പോലെ ഉണ്ടാകും’
( ജോയിച്ചൻ എമിലി സിസ്റ്ററോടും, റോസിലി സിസ്റ്ററും )
ജോയിച്ചൻ: ഇതാണ് ഷമീർ നാട്ടിൽ എല്ലാവരും കുഞ്ഞു എന്ന് വിളിക്കും. എന്റെ നാട്ടിലുള്ളവനാണ്. ഞാൻ പോകുമ്പോൾ എനിക്ക് പകരമായി ഇവിടെ നിൽക്കാൻ വേണ്ടി ഞാൻ കൊണ്ടുവന്ന പുതിയ ആളാ. ഞങ്ങൾ ഇപ്പോൾ മദറിനെ കണ്ട് എല്ലാം സംസാരിച്ചു വരികയാ
( ഇരു സിസ്റ്റർമാരും ജോയിച്ചൻ പറഞ്ഞതെല്ലാം കേട്ട്. ഷമീറിനെ കണ്ട് വിശ്വാസം വരാതെ തങ്ങളെ തമാശ പറഞ്ഞു പറ്റിക്കുകയാണ് എന്ന മുഖഭാവത്തിൽ പരസ്പരം നോക്കി )
എമിലി സിസ്റ്റർ: റോസിലി സിസ്റ്ററെ നമ്മുടെ പുതിയ മാഷിന് കുറച്ചു പ്രായ കൂടുതൽ ഉണ്ടല്ലേ
റോസിലി സിസ്റ്റർ : അതെ അതെ എന്താ ജോയിച്ചാ കുറച്ചു പ്രായം കുറഞ്ഞ ഒരാളെ കിട്ടിയില്ലേ
ജോയിച്ചൻ :മം മതി മതി സിസ്റ്റേഴ്സിന്റെ പരസ്പരമുള്ള നോട്ടം കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. ഇവനെ കണ്ടിട്ട് ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ആവുന്നില്ലലേ. മദറിനും, ആനി സിസ്റ്റർക്കും ഒക്കെ ഇവന്റെ പ്രായം കണ്ടിട്ട് ഞാൻ സ്കൂളിലെ ജോലിക്കായി കൊണ്ടുവന്ന ആൾ ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനാവാതെ ഇതുപോലെ തന്നെയായിരുന്നു. ഇവന്റെ ഈ ചെറുപ്രായം നോക്കണ്ട സ്കൂളിൽ ചെയ്യേണ്ട എല്ലാ പണികളും ഇവൻ നല്ല വൃത്തിയായി തന്നെ ചെയ്യും. ഇപ്പോൾ തന്നെ ഇവനിവിടെ ഉണ്ടായിരുന്നുവെങ്കിൽ വണ്ടി ഡ്രൈവ് ചെയ്യാൻ മദറിന് ഒരിക്കലും രജനിയുടെ ഭർത്താവിനെ വിളിക്കേണ്ടി വരില്ലായിരുന്നു. നിങ്ങൾ നോക്കിക്കോ എന്റെ പയ്യൻ ഇവിടെ ജോയിൻ ചെയ്തു കഴിഞ്ഞാൽ എല്ലാവർക്കും അവനെ കുറിച്ചുള്ള ധാരണകളെല്ലാം മാറി അവൻ നിങ്ങളെ എല്ലാവരും അത്ഭുതപ്പെടുത്തും അല്ലേടാ?
( സിസ്റ്റേഴ്സ് പരസ്പരം നോക്കി പിന്നെ ഷമീറിനെ നോക്കി ഒന്നു പുഞ്ചിരിച്ചു )
റോസിലി സിസ്റ്റർ: ജോയിച്ചാ സ്കൂൾ തുറക്കാൻ ഇനി കുറച്ചു നാളും കൂടി ബാക്കിയുള്ളൂ എന്നുമുതലാ സ്കൂളിലെ പെയിന്റിങ് പണി ആരംഭിക്കുന്നത് അവരാരും ഇതുവരെ വന്നു കണ്ടില്ല
ജോയിച്ചൻ : ഞാൻ പണിക്കാരെ വിളിച്ചിരുന്നു ഇവിടെ ഒരാഴ്ചത്തെ പണിയെ ഉള്ളൂ അതുകൊണ്ട് ഈ മാസത്തെ അവസാനത്തെ ആഴ്ച വരുമെന്നു പറഞ്ഞിട്ടുണ്ട് അവർ വരുമ്പോൾ ഞാനും ഷമീറും ഉണ്ടാകും സ്കൂളിൽ. ഇനിയും സംസാരിച്ചു നിന്ന് നേരം കളയുന്നില്ല എന്നാൽ ഞങ്ങൾ പോട്ടെ.
( സിസ്റ്റർമാരോട് യാത്ര പറഞ്ഞു ജോയിച്ചൻ ഷമീറിനോട് ബൈക്കിൽ കയറാൻ പറഞ്ഞു)
ഷമീർ : ജോയിച്ചാ, ഈ മതിലിന്റെ ഇടത്തെ അറ്റത്ത് കാണുന്ന ഇപ്പോൾ സിസ്റ്റേഴ്സ് കയറിവന്ന ചെറിയ ഗേറ്റ് താഴെയുള്ള കൃഷിസ്ഥലത്തോട്ട് പോകാൻ മാത്രമാണോ?
ജോയിച്ചൻ : അതെ
ഷമീർ : നേരത്തെ ജോയിച്ചൻ എനിക്ക് ഈ മതില് ചൂണ്ടി കാണിച്ചു തന്നപ്പോൾ ഞാൻ അറ്റത്തുള്ള ചെറിയ ഗേറ്റ് ശ്രദ്ധിച്ചില്ല നമ്മൾ കയറിവന്ന മതിലിന്റെ വലതുഭാഗത്തുള്ള ഈ എൽപി കെട്ടിടത്തിലോട്ടുള്ള വലിയ ഗേറ്റ് മാത്രമേ ശ്രദ്ധിച്ചോളൂ
ജോയിച്ചൻ : ശരി വാ നീ വണ്ടിയിൽ കയറ്
( അങ്ങനെ ഷമീർ വന്ന് ബൈക്കിൽ കയറി ജോയിച്ചൻ നേരെ വണ്ടി മെയിൻ ഗേറ്റിലൂടെ പുറത്തു എടുത്ത് മെയിൻ ഗേറ്റിന്റെ മുന്നിലുള്ള റോഡിലൂടെ മുന്നോട്ടു ഓടിക്കുമ്പോൾ)
ഷമീർ: ജോയിച്ചാ, നമ്മൾ ഇപ്പോൾ പോകുന്ന ഈ റോഡ് ചെന്ന് അവസാനിക്കുന്നത് എൽ.പി സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ മുന്നിലല്ലേ
ജോയി : അതെ
ഷമീർ : അപ്പോൾ ഈ റോഡ് സ്കൂളിന്റെ മാത്രമാണോ?
( ജോയിച്ചൻ ബൈക്ക് അവിടെ നിർത്തി. സ്കൂൾ ഗേറ്റിന്റെ മുന്നിൽ നിന്ന് ഒരു 100 മീറ്റർ മുന്നോട്ടു വന്നിട്ടുണ്ട്)

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും