അവൻ – 2 31അടിപൊളി 

മദർ: ഞാനിവിടെ ജോയിച്ചനെ നോക്കി കുറച്ചുനേരം വെയിറ്റ് ചെയ്തിട്ടാ കോൺവെന്റിലോട്ട് പോയത്

ജോയിച്ചൻ: പതിവില്ലാതെ ടൗൺ വരെ ഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് കുറച്ചു വൈകി സോറി

മദർ: അതു സാരമില്ല. ആനി പറഞ്ഞിരുന്നു ജോയ് ഒരു പുതിയ കുട്ടിയുമായി ഹൈസ്കൂളിലോട്ട് ഒരു പുതിയ അഡ്മിഷൻ ആയിട്ട് കൊണ്ടുവന്നിട്ടുണ്ട് എന്ന് അത് ഈ കുട്ടി ആണല്ലേ?

( ജോയ് ഷമീറിനെ നോക്കിക്കൊണ്ട്)

ജോയിച്ചൻ : അയ്യോ മദറിനും, ആനി സിസ്റ്റർക്കും ഒക്കെ തെറ്റി. ഇവൻ ഹൈസ്കൂളിൽ ചേരാൻ വന്ന പുതിയ സ്റ്റുഡന്റ് ഒന്നുമല്ല. ഞാൻ പോകുമ്പോൾ എനിക്കു പകരം ഒരു പുതിയ ആളെ കൊണ്ടുവരാൻ ഞാൻ നോക്കാം എന്നു പറഞ്ഞിരുന്നില്ലേ…..

മദർ : ആ

ജോയിച്ചൻ : ആ എനിക്ക് പകരം പുതുതായി ഇനി ഇവിടെ നിൽക്കാൻ വന്ന ആളാ ഇത്

മദർ: ഈശോയെ,ജോയ് എന്നാ വിഡ്ഢിത്തരംമാ ഈ പറയുന്നത് ഈ പൊടി ചെക്കനെ ആണോ? ജോയിക്ക് പകരം സ്കൂളിലോട്ട് കണ്ടെത്തിയിട്ടുള്ളത്.

‘ ഇതു പറഞ്ഞുകൊണ്ട് കണ്ണടയൂരി ടേബിളിൽ മുകളിൽ വച്ച് മദർ വലതുകൈ ടേബിൾ മുകളിൽ കുത്തി വിരലുകൾ നെറ്റിയിൽ വെച്ചു ജോയിയെ നോക്കി’

( മദർ ഷമീറിനോട് )

മദർ: കുട്ടി കുറച്ചുനേരം ഒന്ന് പുറത്തു വെയിറ്റ് ചെയ്യുമോ? ഞാൻ ജോയിയുമായി കുറച്ചു നേരം ഒന്ന് തനിച്ച് സംസാരിക്കട്ടെ

‘ മദർ ഇങ്ങനെ പറഞ്ഞതും ഷമീർ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി പുറത്തു വാതിൽക്കൽ കാത്തു നിന്നു എന്നാൽ അകത്ത് മദറും, ജോയിയും സംസാരിക്കുന്നത് വാതിലിനു പുറത്തു നിൽക്കുന്ന ഷമീറിന് കൃത്യമായി കേൾക്കാമായിരുന്നു ‘

മദർ:: ജോയ് ഇവിടെയുള്ള ടീച്ചേഴ്സിനോടും, സിസ്റ്റേഴ്സിനോട് ഒക്കെ തമാശകൾ പറയുന്നത് ഞാൻ കേൾക്കാറുണ്ട് ചെറുതായിയൊക്കെ ഞാനും ആ ഫലിതങ്ങൾ ഇഷ്ടപ്പെട്ടിരുന്നു ഇപ്പോ ആരും ഇവിടെ ഇല്ലാത്തതുകൊണ്ട് എന്നോട് നേരിട്ട് ആയോ ജോയിയെ. ഞാൻ ഇവിടുത്തെ മദർ ആണെന്നൊക്കെ ഗൾഫിൽ പോകുന്നതുകൊണ്ട് മറന്നതാവും

ജോയിച്ചൻ: അയ്യോ എന്റെ മദറെ അങ്ങനെയൊന്നും വിചാരിക്കല്ലേ ഞാൻ എവിടെയും പോകുന്നതുകൊണ്ട് ഒന്നും മറക്കുന്ന ആളൊന്നുമല്ല ആ പയ്യന്റെ കാര്യം ഞാൻ തമാശ പറഞ്ഞതൊന്നും അല്ല മദറിന്റെ സ്ഥാനവും, പ്രായവും എല്ലാം മറന്ന് ഞാൻ മദറിനോട് പറഞ്ഞ സീരിയസായ ഒരു കാര്യത്തെക്കുറിച്ച് തമാശ പറയാൻ നിൽക്കുമോ?ഇത് ഞാൻ ശരിക്കും കാര്യമായിട്ട് തന്നെയാ പറഞ്ഞത്

മദർ: ജോയ് ആ കുട്ടിയെ കാണിച്ചു പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്കത് ജോയിയുടെ തമാശയായിട്ടാ തോന്നിയത്. എന്നാലും ജോയ്. ജോയ് ഒരാളെ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ജോയിയെ പോലെ മുതിർന്ന ഒരാളെ കൊണ്ടുവരുമെന്ന്. ഇത് എന്നോട് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന് പറയാതിരിക്കാൻ വേണ്ടി ഒരാളെ കൊണ്ടുവന്ന പോലെയുണ്ട്. ജോയിക്ക് ആളെ കിട്ടിയില്ലെങ്കിൽ വേണ്ട. ഇല്ല എന്ന് പറഞ്ഞാലും കുഴപ്പമില്ല ഞാൻ സമയമെടുത്ത് ജോയിക്ക് പകരം ഒരാളെ കണ്ടെത്തിക്കോളാം

ജോയിച്ചൻ : എന്നാ മദറെ ഈ പയ്യന് കുഴപ്പം?

മദർ: ജോയിയെ, ഇങ്ങനെ റപ്യൂട്ടഡ് ആയിട്ടുള്ള ഒരു സ്കൂളിൽ ജോയിയെപ്പോലെ നല്ല തഴക്കവും, പഴക്കവും ഉള്ള ഒരു അധ്യാപകന് പകരമാകുമോ?ഇങ്ങനെ പഠിക്കുന്ന പ്രായത്തിലുള്ള ഒരു കുട്ടിആ സ്കൂളിൽ.മാത്രവുമല്ല ഇവിടെ എന്തൊക്കെ കാര്യങ്ങൾ നോക്കാനുണ്ട്. ഇവിടെയുള്ള ഏക ഒരു മാഷ് ജോയിയാണ് ആ ജോയിക്ക് ഞാനത് പ്രത്യേകിച്ച് പറഞ്ഞുതരണമെന്നുണ്ടോ?

ജോയിച്ചൻ : മദർ, ഞാൻ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഈ സ്കൂളിന്റെ റെപ്യൂട്ടേഷൻ തകരുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ? എനിക്കെന്താ ഈ സ്കൂളിനോട് സ്നേഹമില്ലേ! അതൊന്ന് ആലോചിച്ചു നോക്കിക്കേ. ഫാദർ അവസാനം ഇറ്റലിക്ക് പോകും മുമ്പേ സ്കൂളിൽ വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു ജോയ് സ്കൂളിന്നു പോയാലും ക്ലാസ്സെടുക്കാനും സ്കൂളിലെ മറ്റുകാര്യങ്ങൾ നോക്കാനും എല്ലാം കൂടി ജോയി യെപ്പോലൊരാളെ കിട്ടാൻ ബുദ്ധിമുട്ടാണ്. ക്ലാസ്സെടുക്കാൻ ഒരു പുതിയ മാഷേ കണ്ടെത്താം ആ മാഷ് സ്കൂളിലെ കാര്യങ്ങൾ ജോയി നോക്കി നടത്തുന്നതുപോലെ നോക്കി നടത്തണമെന്നില്ല എവിടെയും കാര്യങ്ങൾ കൊണ്ട് നടക്കാൻ ഒരാളെ കിട്ടാനാണ് ബുദ്ധിമുട്ട്. ഇവിടെ ഫാദർ പറഞ്ഞതുപോലെ ക്വാളിഫൈഡ് ആയ ഒരു പുതിയ അധ്യാപകനെ സ്കൂളിന് പെട്ടെന്ന് കണ്ടെത്താം മാനേജ്മെന്റ് ശ്രമിച്ചാൽ അത് കിട്ടുകയും ചെയ്യും പക്ഷേ സ്കൂളിലെ കാര്യങ്ങൾ എല്ലാം അറിയുന്ന എനിക്ക് മാത്രമേ ഇവിടേക്ക് ഏത് തരത്തിലുള്ള ഒരാളെയാണ് ആവശ്യം എങ്ങനെയുള്ളവൻ വേണമെന്ന് എല്ലാം അറിയു അതിനു പറ്റിയ ഒരാളെ എന്റെ നാട്ടിൻ പുറത്തുനിന്നു തന്നെയെ കിട്ടു അങ്ങനെയുള്ള ഒരാളെയാ ഞാനിപ്പോൾ കൊണ്ടുവന്ന് പുറത്തു നിർത്തിയിരിക്കുന്നത്.. ഇതുവരെ എനിക്ക് ഉറപ്പില്ലാത്ത എന്തെങ്കിലും സ്കൂളിന്റെ കാര്യം ഞാൻ മദറിന്റെ മുമ്പിൽ കൊണ്ടുവന്നിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കിക്കേ? ഇല്ലല്ലോ! അതുപോലെ ഇവൻ നമ്മുടെ സ്കൂളിലെ എല്ലാ കാര്യങ്ങളും കൊണ്ട് നടക്കാൻ പറ്റുന്നവൻ ആണെന്ന് എനിക്ക് ഉത്തമ ബോധ്യപ്പെട്ടതുകൊണ്ടാണ് ഞാൻ അവനെ നാട്ടിൽ നിന്ന് കൂട്ടിയത്

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *