അവൻ – 2 31അടിപൊളി 

ഷമീർ : ജോയ് ഏട്ടാ ഈ ചെരുപ്പുകൾ

ജോയിച്ചൻ : അത് ലേഡീസ് ചെരുപ്പുകൾ

 

ഷമീർ : അത് എനിക്കും അറിയാം ഇതെന്താ ഇവിടെ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്

ജോയിച്ചൻ : എടാ അത് ഇവിടെ താമസിക്കുന്ന ടീച്ചേഴ്സിന്‍റെ ആണ്. ഒഴിവാക്കിയതോ അല്ലെങ്കിൽ കേടുവന്നിട്ട് അവിടെ ഇട്ടിട്ട് പോയതോ ആവും

ഷമീർ : എല്ലാം നല്ല വിലകൂടിയ ചെരുപ്പുകൾ ആണ് തുന്നി നന്നാക്കാൻ പറ്റുന്ന ചെറിയ കേടുകളെ ഉള്ളൂ കണ്ടിട്ട്. നാട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ ഇങ്ങനെയൊന്നും കളയില്ല

ജോയിച്ചൻ : നീ അതൊന്നും നോക്കി നിൽക്കാതെ വാ

‘ ഇങ്ങനെ പറഞ്ഞുകൊണ്ട് ജോയിച്ചൻ ഷമീറിനെയും കൂട്ടി നാലാമത്തെ വാതിലിലൂടെ പുറത്തിറങ്ങി ആ വരാന്തയിലൂടെ കുറച്ചു മുന്നോട്ടു നടന്നു.അവിടെ വലതുവശത്ത് ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു മുറി ഉണ്ടായിരുന്നു ജോയിച്ചൻ അത് തുറന്നു. അതിനകത്ത് ഒരു ബെഞ്ചും, ഡെസ്കും രണ്ട് കസേരകളും ഒന്ന് രണ്ട് പഴയ പത്രങ്ങളും ഉണ്ട്. പിന്നെ ഒരു കോർണറിൽ ചെറിയ ടേബിളും അതിൽ ചായ ഉണ്ടാക്കുന്ന കെറ്റലും ഉണ്ടായിരുന്നു ‘

ജോയിച്ചൻ : ഇത് വെറും ഒരു മുറിയാണ് ടീച്ചേഴ്സ് ഇത് അവരുടെ വായന സ്ഥലവും ചായകുടിച്ച് വിശ്രമിക്കാനുള്ള ഒരു വിശ്രമകേന്ദ്രവും ആക്കി മാറ്റിയതാണ്

‘ ആ മുറിയടച്ച് ഇടതു സൈഡിലോട്ടു നടന്നു അവിടെ അതുപോലെ മൂന്നു വാതിലുകൾ ഉണ്ടായിരുന്നു അതിൽ ആദ്യത്തെ രണ്ടെണ്ണം ബാത്റൂമുകളും അവസാനത്തേത് ഒരു കട്ടിലും, അലമാരയുമുള്ള അത്യാവശ്യം വലിപ്പമുള്ള ഒരു മുറിയായിരുന്നു. ജോയിച്ചൻ അതെല്ലാം തുറന്നു കാണിച്ച ശേഷം ‘

ജോയിച്ചൻ : ഇത് രണ്ടും ബാത്റൂമുകളാണ് ഒന്ന് കുളിക്കാനും മറ്റൊന്ന് ടോയ്ലറ്റുമാണ് കട്ടിലുള്ള അവസാനത്തെ മുറി ഒരു മേക്കപ്പ് റൂം ആണ് കുട്ടികളെ പരിപാടികൾ ഉണ്ടാകുമ്പോൾ മേക്കപ്പ് ചെയ്യാനും ഒക്കെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. ഇതോടുകൂടി രണ്ടാം നില അവസാനിച്ചു. ഈ മൂന്ന് വാതിലുകളുടെയും നേരെ മുന്നിൽ കാണുന്ന ഈ ചുമരാണ് ഈ രണ്ടാം നിലയുടെ അവസാനം ഇതിന്റെ അറ്റത്ത് കാണുന്ന ജനാല തുറന്നു താഴോട്ട് നോക്കിയാൽ നമ്മുടെ എൽപി സ്കൂളിന്റെ പിന്നിലൂടെ നമ്മൾ ഇങ്ങോട്ട് വരുന്ന വഴിയും എൽ പി സ്കൂളും,, എൽ പി സ്കൂളിന്റെ മെയിൻ ഗേറ്റും എല്ലാം കാണാം.

( ഷമീർ ആ ജനാല തുറന്നു നോക്കി )

ഷമീർ : ഇവിടെ നിന്നു നോക്കിയാൽ ജോയിച്ചൻ പറഞ്ഞതുപോലെ എല്ലാം നന്നായിട്ട് കാണാം ആരൊക്കെ എൽ പി സ്കൂളിൽ നിന്ന് ഇങ്ങോട്ട് വരുന്നുണ്ട് ആരൊക്കെ ഇവിടുന്നങ്ങോട്ട് പോകുന്നുണ്ട് എന്ന് എല്ലാം കൃത്യമായി അറിയാൻ പറ്റും. പിന്നെ നേരെ മുന്നോട്ട് നോക്കിയാൽ മുകേഷേട്ടന്റെ വീടും കൃത്യമായി നല്ലവണ്ണം കാണാം

ജോയിച്ചൻ : ഇതുപോലെ സ്കൂളിന്റെ ചുറ്റും എല്ലാം കൃത്യമായി നിരീക്ഷിച്ചു കാണാൻ വേണ്ടിയാണ് ഈ ജനാല വെച്ചത്

ഷമീർ : ഈ രണ്ട് ബാത്റൂമുകളും നല്ല വൃത്തിയും സൗകര്യവുമുണ്ട്

ജോയിച്ചൻ : അത് ഇവിടത്തെ ടീച്ചേഴ്സും ചിലപ്പോഴൊക്കെ രജനിയും വൃത്തിയാക്കി ഇടുന്നതുകൊണ്ട. ഇപ്പോൾ നിനക്ക് ഈ കെട്ടിടം മുഴുവനായിട്ട് ഏകദേശം മനസ്സിലായി കഴിഞ്ഞല്ലോ ഇനി നമുക്ക് താഴോട്ട് പോകാം മദർ വന്നിട്ടുണ്ടാകും

( അങ്ങനെ ആ രണ്ടാം നിലയിലെ വരാന്തയുടെ അറ്റത്ത് നിന്ന് നടന്ന് വരാന്തയുടെ തുടക്കത്തിലുള്ള സ്റ്റെയർകെയ്സിനടുത്ത് എത്തി അതിലൂടെ താഴെ ഇറങ്ങി. താഴെ നിലയിൽ പെയിന്റ് പണിക്കാർ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നേരെ ചെന്ന് മദറിനെ കണ്ടു)

 

ജോയിച്ചൻ : ഗുഡ്മോർണിംഗ് മദർ

മദർ: ജോയ് എവിടെയായിരുന്നു? പണിക്കാർ വന്നിട്ടും കാണാതായപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു

ജോയിച്ചൻ : എന്നെ തിരക്കിയ കാര്യം ആനി സിസ്റ്റർ പറഞ്ഞിരുന്നു ഞാൻ ഇവനെ നമ്മുടെ സ്കൂൾ കെട്ടിടങ്ങൾ എല്ലായിടവും കാണിച്ചു കൊടുക്കുകയായിരുന്നു

മദർ: എന്നിട്ട് എങ്ങനെയുണ്ട് ഇവിടം ഇഷ്ടമായോ? കണ്ടിട്ട്

ഷമീർ : ഓ ഇഷ്ടമായി

ജോയിച്ചൻ : വന്നപ്പോൾ ഉള്ള എല്ലാ അസ്വസ്ഥകളും മാറി ഇവനിപ്പം മിടുക്കൻ ആയിട്ടുണ്ട് മദറെ

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *