ഷമീർ : ഞാനും കൂടിക്കോട്ടെ അവരോടൊപ്പം ഇത് ടീച്ചർമാരുടെ വിശ്രമമുറി ആണെന്നാണ് ജോയിച്ചൻ പറഞ്ഞത്. ഞാനീ വിശ്രമ മുറിയിൽ കയറിക്കോളാം
മേസ്തിരി: നീ എന്റെ പണിക്കാരുടെ കൂടെ കൂടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ അങ്ങനെയാണെങ്കിൽ ഒരു പണിക്കാരൻ മതി പുറത്തോട്ടു അവനു കൂടെ നീയും ഉണ്ടാകുമ്പോൾ രണ്ടുപേരുടെ ആവശ്യമില്ല ആ പണിക്കാരനെ എനിക്ക് ഹാളിൽ നിർത്താമല്ലോ. നമുക്ക് അങ്ങനെ ചെയ്യാം എടാ നീയും കൂടി ഉണ്ടായതുകൊണ്ട് ഇന്ന് പണിയുടെ വേഗത കൂടി ഇവിടത്തെ പെയിന്റ് പണി മുഴുവനായിട്ട് ഇന്നു തന്നെ നമുക്ക് തീർക്കാം.
‘ അങ്ങനെ ഉച്ചക്ക് ശേഷം ഷമീർ ആ വിശ്രമം മുറിയിൽ കയറി അവിടത്തെ ബെഞ്ചും, ഡെസ്കും എല്ലാ സാധനങ്ങളും മുറിയിൽ നിന്ന് പുറത്തേ വരാന്തയിൽ വെച്ച് മുഴുവനായി നല്ലവണ്ണം തൂത്തു വൃത്തിയാക്കി ആ മുറിയും നീറ്റായി പെയിന്റ് അടിച്ച് ടീച്ചേഴ്സിന്‍റെ വായനാമുറിയും, വിശ്രമമുറിയും എല്ലാം ആയതുകൊണ്ട് ചുമരിൽ തുറന്നിരിക്കുന്ന പുസ്തകത്തിന്റെയും, റോസാപ്പൂക്കളുടെയും ചുമറിന്റെ കോർണറുകളിലായി കളർ ബലൂണുകളും, പൂമ്പാറ്റകളെയും എല്ലാം വരച്ചു ചുമരുകൾ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ നെറ്റിയിലെ വിയർപ്പ് തുടയ്ക്കാനും മണിക്കൂറുകളായി വരച്ചുകൊണ്ടിരിക്കുന്ന കൈയുടെ കടച്ചിൽ മാറ്റാനുമായി കൈയൊന്നു നിവർത്താനും ഒക്കെയായി ഒന്ന് തിരിഞ്ഞതും മുറിയുടെ വാതിലിന്റെ അവിടെ നിന്ന് അതുവരെ പുറംതിരിഞ്ഞ് ചുമരിൽ വരച്ചുകൊണ്ടിരിക്കുന്ന ഷമീറിനെ നോക്കിനിന്ന ഒരു നീല കളർ ചുരിദാർ ഇട്ട സ്ത്രീ രൂപം പെട്ടെന്ന് തിരിഞ്ഞ് വാതിലിന്റെ അവിടെ നിന്ന് നേരെ വരാന്തയിലൂടെ നടന്നു പോയി. പെട്ടെന്നായതുകൊണ്ട് മുഖവും വ്യക്തമായി കാണാൻ കഴിഞ്ഞില്ല ‘
” ആരാ വാതിലിന്റെ അവിടെ നിന്ന് പോയത് എനിക്ക് തോന്നിയതാണോ? അതോ ഇനി ആരെങ്കിലും എന്നെ അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നോ? എന്തായാലും നോക്കിയേക്കാം ”
‘ ഇങ്ങനെയുള്ള ചോദ്യങ്ങളും, സംശയങ്ങളും എല്ലാം മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയ ഷമീർ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തുവന്നു അപ്പോൾ ആ വരാന്തയുടെ അറ്റത്തുള്ള സ്റ്റെയർകെസിലൂടെ നീല ചുരിദാറിട്ട ഒരു പെൺ രൂപം ഇറങ്ങിപ്പോകുന്നത്ത് ഒരു മിന്നായം പോലെ കണ്ടതും’
” അതാരാ? അപ്പോ ആരോ എന്നെ ഇവിടെ വന്ന് നോക്കി നിൽപ്പുണ്ടായിരുന്നു ആരായിരിക്കും അത് എന്തിനായിരിക്കും വന്നിട്ടുണ്ടാവുക. എനിക്ക് തോന്നിയതല്ല താഴെ ചെന്ന് മദറിനോട് പറയാം പണി കഴിയട്ടെ’
‘ ഇങ്ങനെയെല്ലാം മനസ്സിൽ സ്വയം ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ട് അവ വയനാ മുറിയിലെ ചുമരിലെ ചിത്രപ്പണികൾ പൂർത്തിയാക്കി സ്റ്റെയർകെയ്സ് ഇറങ്ങി താഴെ മദറിന്റെ ഓഫീസിൽ അടുത്തോട്ട് ചെന്നു. താഴെ എത്തിയതും മദറിന്റെ ഓഫീസ് റൂമിന്റെ വാതിലിനു മുന്നിൽ പെയിന്റ് പണിക്കാരും, മേസ്തിരിയും ഉണ്ടായിരുന്നു. അവർക്കു മുന്നിലോട്ടായിരുന്നു വിയർത്ത് ഷമീർ ഇറങ്ങിച്ചെന്നത്. ഷമീറിനെ കണ്ടതും മേസ്തിരി ബദറിനോട് ‘
മേസ്തിരി: മദറെ മുകളിലെ രണ്ടു റൂമുകൾ പെയിന്റ് അടിച്ചത് ഇവനാണ് അതുമാത്രമല്ല ആ മുറികൾ രണ്ടും നല്ല ഭംഗിയില് ചുമരുകൾ എല്ലാം ഡിസൈൻ ചെയ്തിട്ടുമുണ്ട് ഞാൻ ചുമ്മാ പറയുന്നതല്ല മദറൊന്ന് ചെന്ന് നോക്ക് നല്ല ഭംഗിയുണ്ട് ആ മുറികൾ കാണാൻ ഇന്ന് പണി തീർക്കാൻ കഴിഞ്ഞത് ഇവൻ ഹെൽപ്പ് ചെയ്തതു കൊണ്ടുവാ അല്ലെങ്കിൽ ഒരു ദിവസം കൂടി നീളുമായിരുന്നു പെയിന്റിങ് പണി ഇനി നാളെ നേരം വെളുക്കുമ്പോഴേക്കും എല്ലായിടവും പെയിന്റ് ഉണങ്ങി സെറ്റ് ആയിട്ടുണ്ടാവും
‘ എല്ലാം കേട്ടപ്പോൾ മദർ ഷമീറിനെ നോക്കിയൊന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു’
മേസ്തിരി: ഞങ്ങൾ ഇറങ്ങുകയാണ് ബാക്കിയെല്ലാം ഞാൻ ജോയ് മാഷുമായി സംസാരിച്ചോളാം
മദർ: എന്നാൽ അങ്ങനെ ആയിക്കോട്ടെ
( മദറിനോടും, ഷമീറിനോട്മെല്ലാം യാത്ര പറഞ്ഞു പണിക്കാരും, മേസ്തിരിയുമെല്ലാം അവരുടെ സാധനങ്ങൾ എല്ലാം എടുത്ത് ഇറങ്ങി ശേഷം മദർ ഓഫീസിനകത്തോട്ട് കടക്കാൻ തിരിഞ്ഞപ്പോൾ)

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും