അവൻ – 2 31അടിപൊളി 

ഷമീർ: എനിക്ക് ഇവിടെ ഇഷ്ടമാവായിക ഒന്നുമില്ല ഞാൻ നിന്നോളാം

ജോയിച്ചൻ : ഇവന് നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറിനിൽക്കുന്ന അസ്വസ്ഥത ഉണ്ടാകും ഇവിടെ വരുമ്പോൾ എന്നാ ഞാൻ കരുതിയത് പക്ഷേ ടൗൺ കണ്ടിട്ടും, സ്കൂൾ കണ്ടിട്ടും എല്ലാം ഇവനാകെ അതിശയപ്പെട്ടിരിക്കുകയാണ്. മദർ എന്നെ വിശ്വസിക്കുന്നതുപോലെ ഇവനെയും വിശ്വസിച്ചു ഓരോ കാര്യങ്ങളും ഏൽപ്പിക്കാം അതെന്റെ ഉറപ്പാണ്

മദർ: ആദ്യം കുറച്ചുനാൾ ഈ കുട്ടി ഇവിടെ നിന്ന് എല്ലാം ഒന്ന് കണ്ടു മനസ്സിലാക്കി പഠിക്കട്ടെ

ജോയിച്ചൻ: അതെല്ലാം ഞാൻ വേണ്ടപോലെ പറഞ്ഞുകൊടുത്തോളം പിന്നെ സിസ്റ്റേഴ്സും ഉണ്ടല്ലോ കൂടെ

മദർ: ഈ കുട്ടിയുടെ താമസം ഇപ്പോൾ എവിടെയാണ്?

ജോയിച്ചൻ : തൽക്കാലം ഞാൻ താമസിക്കുന്ന വാടകവീട്ടിൽ എന്നോടൊപ്പം തന്നെയാണ്

മദർ: ജോയി സ്കൂളിന് റിസൈൻ ചെയ്തു പോകുമ്പോൾ എന്തു ചെയ്യും?

ജോയിച്ചൻ : അപ്പോഴേക്കും ഇവനൊരു സ്ഥലം കണ്ടെത്തണം

മദർ : ജോയ് പോയിക്കഴിഞ്ഞാൽ ടൗണിൽ ഒരു വീട്ടിലോ, റൂമിലോ ഈ പ്രായത്തിലുള്ള ഒരാൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയുമോ?

ജോയിച്ചൻ : മദർ പറഞ്ഞത് എനിക്ക് മനസ്സിലായി പരിചയമില്ലാത്ത ഈ വലിയ ടൗണിൽ ഇവൻ എങ്ങനെ ഒറ്റയ്ക്ക് നിൽക്കുക എന്നല്ലേ! അതെല്ലാം മുൻകൂട്ടി കൊണ്ടാണ് ഞാൻ ഇവനുമായി നേരത്തെ വന്നത് ആദ്യം ഇവനെ എല്ലാം ഒന്ന് ശരിക്കും പരിചയപ്പെടുത്തണം അതിൽ സ്കൂൾ മാത്രമല്ല ടൗണും ടൗണിലെ കാര്യങ്ങളും ജീവിതവും എല്ലാം കാണിച്ചുകൊടുത്തുകൊണ്ട് വേണം അങ്ങനെയാകുമ്പോൾ ഞാൻ പോകും മുമ്പ് തന്നെ ഇവരെല്ലാം പഠിച്ചിട്ടുണ്ടാവും.

മദർ: എന്നാൽ അങ്ങനെ ആവട്ടെ. പിന്നെ ഈ കുട്ടിക്ക് ജോയ് പോകുമ്പോഴേക്കും ഒരു ഇടം താമസിക്കാൻ ഞാനും നോക്കാം

ജോയിച്ചൻ: താങ്ക്യൂ മദർ, മദർ ഒപ്പിടാനുള്ള മറ്റു പേപ്പേഴ്സ് എല്ലാം ഞാൻ എൽപിയിലെ ഓഫീസ് റൂമിൽ വച്ചിട്ടുണ്ട് എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ

( അങ്ങനെ അവിടെ നിന്നിറങ്ങി നേരെ പിൻഭാഗത്തുള്ള എൽ പി സ്കൂളിൽ വന്നു. ഷെഡിലെ ബൈക്കിന് അടുത്തോട്ട് നീങ്ങുമ്പോൾ. സ്കൂൾ മുറ്റവും കഴിഞ്ഞ് നേരെ മുമ്പിൽ ജോയിച്ചൻ ഷമീറിന് ചൂണ്ടിക്കാണിച്ചു കൊടുത്ത മതിലിന്റെ അറ്റത്തുള്ള ചെറിയ ഗേറ്റ് തുറന്ന് താഴെയുള്ള കൃഷിയിടത്തിൽ നിന്ന് രണ്ടു കന്യാസ്ത്രീകൾ കയറിവരുന്നുണ്ടായിരുന്നു. അവർ ജോയിച്ചനെ കണ്ടതും ‘ ഹലോ’ എന്ന് വിളിച്ചു ചിരിച്ചുകൊണ്ട് അടുത്തോട്ട് നടന്നുവന്നു.ഇരു കന്യാസ്ത്രീകളും കാണാൻ ആനി സിസ്റ്ററെ പോലെ വെളുത്ത് മെലിഞ്ഞ് ആവശ്യത്തിന് പൊക്കവും ഒക്കെയുള്ള 30 വയസ്സിന് അടുത്തോളം പ്രായമുള്ള കാണാൻ നല്ല ഭംഗിയുള്ള സുന്ദരികൾ ആയിരുന്നു. ഈ മൂന്നു കന്യാസ്ത്രീകളെയും കണ്ടാൽ നോക്കാതിരിക്കാനോ, സംസാരിക്കാതിരിക്കാന്നോ തോന്നില്ല വല്ലാത്തൊരു പ്രത്യേക ഭംഗിയുള്ള പെണ്ണുങ്ങളാണ് . അവർ അടുത്ത് എത്തിയതും)

ജോയിച്ചൻ : രണ്ടാളും താഴെ കൃഷിയിടത്ത് നിന്നാവും അല്ലേ. പുതുതായിട്ട് എന്തെങ്കിലും അവിടെ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ?

കന്യാസ്ത്രീ : താഴെ കൃഷി സ്ഥലത്തുനിന്നുതന്നെയാ വരുന്നത് അവിടെ ഇപ്പം മൊത്തം മദർ പറഞ്ഞിട്ട് വാഴ വെച്ചിരിക്കുകയാണ്.

ജോയിച്ചൻ : നിങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ രജനി എവിടെ? അവൾ വന്നില്ലേ!

കന്യാസ്ത്രീ : ഇല്ല, വന്നില്ല അവൾ സ്കൂൾ തുറക്കുമ്പോഴേ വരൂ അതിനു മുന്നേ അവളുടെ ഭർത്താവ് വിടില്ല എന്ന് പറഞ്ഞു

ജോയിച്ചൻ : ഭർത്താവ് അവന്റെ കാര്യമൊന്നും പറയാതിരിക്കുകയ നല്ലത്. അവളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമമാണ് എന്തുമാത്രമാണ് രജനി സഹിക്കുന്നത് ജീവിതത്തിൽ

കന്യാസ്ത്രീ : സ്കൂൾ അടച്ചു ജോയിച്ചൻ പോയ പിറ്റേദിവസം അവനെ മദറിന് ഫാദറിനെ മേടയിൽ ചെന്ന് കാണാൻ വേണ്ടി ഇവിടത്തെ വണ്ടി ഓടിക്കാൻ വേണ്ടി വിളിച്ചതാ ആദ്യം വരാമെന്ന് പറഞ്ഞു പിറ്റേദിവസം പോകേണ്ട സമയമായിട്ടും അവനെ കാണാതായപ്പോൾ മദർ ഫോൺ ചെയ്തപ്പോൾ മദ്യപിച്ച് അവൻ മദറിനെ ഫോണിലൂടെ ഞാൻ സ്കൂളിലെ ഡ്രൈവർ അല്ല എനിക്ക് വരാൻ സൗകര്യമില്ല എന്നൊക്കെ പറഞ്ഞു മദറിനോട് ദേഷ്യപ്പെട്ട് ഫോൺ വെച്ചു. പിറ്റേദിവസം രജനി വന്നു മദറിനോട് ക്ഷമ പറഞ്ഞു പോയി

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *