‘ ഇരുവരും അങ്ങനെ സംസാരിച്ച് നിൽക്കുമ്പോൾ അവരുടെ അടുത്തോട്ട് 60 വയസ്സിന് അടുത്ത് പ്രായമുള്ള ഒരു ഒരാളും 15 വയസ്സിനടുത്ത് പ്രായമുള്ള ഒരു പയ്യനും നടന്നുവരുന്നത് ഷമീർ കണ്ടത് ‘
ജോയിച്ചൻ : ആ വർക്കിച്ചൻ ഇവിടെ ഉണ്ടായിരുന്നോ?
( ജോയിച്ചൻ ഷമീറിനോട്)
ജോയിച്ചൻ : ഇതാണ് വർക്കിച്ചൻ സ്കൂളിലെ മോട്ടറും, പമ്പ് സെറ്റും എല്ലാം നന്നാക്കാൻ വരുന്നത് വർക്കിച്ചൻ ആണ്.
വർക്കിച്ചൻ : ഇതാരാ ജോയിയെ ഈ കുട്ടി?
ജോയിച്ചൻ: ഇതാണ് ഷമീർ ഞാൻ പോയാൽ സ്കൂളിലെ കാര്യങ്ങൾ എല്ലാം നോക്കാൻ വേണ്ടി വന്ന പുതിയ ആൾ. ഇവൻ എന്റെ നാട്ടുകാരനാണ്
( ജോയിച്ചൻ വർക്കിച്ചനോട്)
ജോയിച്ചൻ : എന്തുപറ്റി വർക്കിച്ചാ പമ്പ് സൈറ്റിന് എന്തെങ്കിലും തകരാറുണ്ടോ?
വർക്കിച്ചൻ :ഇല്ല, ഞാൻ പമ്പ് സെറ്റ് ഒന്ന് ക്ലീൻ ചെയ്യാൻ വേണ്ടി വന്നതാ. കഴിഞ്ഞു തിരിച്ചു പോവുകയാണ് സ്കൂളൊക്കെ തുറക്കാൻ പോവുകയല്ലേ അതിനുമുന്നേ ഒന്ന് ക്ലീൻ ചെയ്തു വെക്കാമെന്ന് കരുതി അല്ലെങ്കിൽ സ്കൂൾ തുറക്കുമ്പോൾ മദറിന്റെ വിളി, രജനിയെ കടയിലോട്ട് പറഞ്ഞയക്കൽ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്കൂൾ അടച്ചത് കൊണ്ട് പമ്പ് സെറ്റ് അങ്ങനെ ഉപയോഗിച്ചിട്ടില്ലല്ലോ അപ്പോൾ അതിനകത്ത് എന്തെങ്കിലും കെട്ടിക്കിടക്കാനുള്ള സാധ്യതകൾ ഏറെയാണ് അതിപ്പോയെ വന്നു നോക്കി ക്ലീൻ ചെയ്താൽ ഞാനീ പറഞ്ഞതൊക്കെ ഒഴിവാക്കാമല്ലോ
( ജോയിച്ചൻ ഷമീറിനെ കാണിച്ചുകൊണ്ട് )
ജോയിച്ചൻ : ഓ അങ്ങനെ, ഇനി വർക്കിച്ചന് ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ല സ്കൂളിന്റെ പമ്പ് സെറ്റിന്റെ കാര്യത്തിൽ. ദേ ഇയാൾ ഉണ്ടല്ലോ അത്യാവശ്യം ഈ പണിയെല്ലാം അറിയുന്ന ഒരുത്തന്നാ. ഇവൻ ഇവിടെ ഉണ്ടാകുമ്പോൾ വർക്കിച്ചന് പകുതി പണി കുറഞ്ഞു കിട്ടും
വർക്കിച്ചൻ: അതെയോ സന്തോഷം
( ജോയിച്ചൻ ഷമീറിന് കൂടെയുള്ള പയ്യനെ കാണിച്ചു കൊടുത്തുകൊണ്ട് )
ജോയിച്ചൻ : ഇവനാണ് ജെയിംസ് വർക്കിച്ചന്റെ മകളുടെ മകനാണ് നമ്മുടെ ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു
( ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കിയൊന്നു ചിരിച്ചു തലയാട്ടി)
വർക്കിച്ചൻ : ജോയ് എന്നാ സ്കൂളിൽനിന്ന് രാജിവച്ചു പോകുന്നത്
ജോയിച്ചൻ : സ്കൂൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ പോകും
വർക്കിച്ചൻ : എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ കട തുറന്നിട്ടില്ല ഇനിയും വൈകിയാൽ പറ്റില്ല
‘ ഇങ്ങനെ പറഞ്ഞുകൊണ്ട് വർക്കിച്ചന്നും, ജെയിംസും നേരെ മുകളിലോട്ട് പടവുകൾ കയറിപ്പോയി ‘
ജോയിച്ചൻ : ഇവിടത്തെ ഈ പമ്പ് സെറ്റ് ആണ് സ്കൂളിലെ ടാങ്കിലും കൃഷി സ്ഥലത്തും വെള്ളം എത്തിക്കുന്ന പ്രധാന പമ്പ് സെറ്റ് ഇതെങ്ങാനും കേടായാൽ പിന്നെ ടാങ്കിലെ ഉള്ള വെള്ളം കൊണ്ട് സ്കൂളിലെ കാര്യങ്ങൾ നടത്തണം വർക്കിച്ചൻ വന്നു ശരിയാക്കും വരെ. വർക്കിച്ചൻ ആണെങ്കിൽ ഇപ്പോൾ പ്രായം കൊണ്ട് വയ്യ അതുകൊണ്ടുതന്നെ വിളിച്ചാൽ പെട്ടെന്ന് വരില്ല. അങ്ങേർക്ക് ഇഷ്ടം കടയിൽ ഇരുന്ന് റിപ്പയർ ചെയ്യുന്നതാണ്. പുറത്തുപോയി റിപ്പയർ ചെയ്യാൻ ഉള്ളപ്പോൾ ഒരു സഹായത്തിനാണ് ആ പയ്യനെയും കൂടെ കൂട്ടുന്നത്. നീ വാ ഞാൻ എല്ലായിടവും കാണിച്ചുതരാം
‘ ഷമീർ ആ കൃഷി സ്ഥലം മൊത്തം ഒന്നു നോക്കിയിട്ട് ‘
ഷമീർ: ഹോ ഇത് ഒരുപാട് ഉണ്ടല്ലോ? മൊത്തം വാഴയാണ് പിന്നെ പപ്പായയും, ചീരയും കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട്
( ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരുവരും മുന്നോട്ടു നടന്നു കുറച്ചു മുന്നോട്ടു നടന്നതും അവിടെ ഒരു ഓടിട്ട ഷെഡ് കണ്ടു )
ജോയിച്ചൻ : ഇതാണ് പമ്പ് ഹൗസ് അതായത് പമ്പ് സെറ്റ് ഇരിക്കുന്ന സ്ഥലം
‘ജോയിച്ചൻ അതിന്റെ വാതിൽ തുറന്ന് അകത്തുകയറി പുറകെ ഷമീറും അത്യാവശ്യം വലിപ്പമുള്ള ഒരു ഷെഡ് ആയിരുന്നു അത്. അതിനകത്ത് നീളവും, വീതിയും ഉള്ള ഒരു ബെഞ്ചും അതിനപ്പുറത്ത് ആയിട്ട് ഒരു സ്റ്റൂളും താഴെ ഒരു കോർണറിൽ ബക്കറ്റിൽ സ്പാനറും, സ്ക്രൂഡ്രൈവറും തുടങ്ങിയ ടൂൾസ് ഉണ്ട്. ഷെഡിന്റെ ഏറ്റവും മുന്നിൽ വലിപ്പമുള്ള രണ്ട് പമ്പ് സെറ്റുകളും ചുമരിൽ അതിന്റെ സ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട് ‘

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും