ഷമീർ : ശരി
( ഇരുവരും ടൗണിൽ ചെന്ന് ഉച്ച ഭക്ഷണം കഴിച്ചശേഷം ടൗണിന്റെ പല ഭാഗത്തും ഒന്ന് കറങ്ങി നേരെ തിയേറ്ററിൽ പോയി മോഹൻലാലിന്റെ നരസിംഹം സിനിമ കണ്ട ശേഷം വീണ്ടും ടൗണിന്റെ മറ്റു പലഭാഗത്തും കൂടി ചുറ്റിനേരെ ടൗണിലെ പാർക്കിൽ വന്നിരുന്നു)
ജോയിച്ചൻ: എങ്ങനെയുണ്ട് പാർക്ക് കാണാൻ ?
ഷമീർ : കാണാൻ നല്ല ഭംഗിയുണ്ട് നല്ല അന്തരീക്ഷം ഇവിടെ ഇരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്
ജോയിച്ചൻ : ഞാൻ പോയാലും നിനക്ക് തോന്നുമ്പോഴൊക്കെ ഇവിടെ വന്നിരിക്കാം. ഈ പാർക്കിൽ കയറാൻ പ്രത്യേകിച്ച് ടിക്കറ്റ് എടുക്കുകയൊന്നും വേണ്ട ടൗണിലെ എല്ലാവരും വിശ്രമിക്കാനും, ഉല്ലസിക്കാനും ഒക്കെ വരുന്ന ഇടമാ ഇത്. നിനക്ക് സിനിമ ഇഷ്ടമായോ?
ഷമീർ : ഇഷ്ടമായി,ഞാൻ ആദ്യമായിട്ടാണ് പുതിയ സിനിമ റിലീസ് സമയത്ത് കാണുന്നത്. ഇവിടുത്തെ തിയേറ്റർ ഒക്കെ കാണാൻ എന്താ വലിപ്പവും ഭംഗിയും
ജോയിച്ചൻ : ഈ ടൗണിലേ കാഴ്ചകൾ എല്ലാം നിന്നെപ്പോലെയുള്ള പക്കാ നാട്ടിൻപുറത്തുകാരനെ നല്ലപോലെ അതിശയിപ്പിക്കാനും, ആകർഷിക്കാനും കഴിവുള്ളതാണ് അതിലൂടെ ഇവിടെയുള്ളവർക്ക് നിന്നെയെല്ലാം പെട്ടെന്ന് പറ്റിച്ച് കെണിയിൽ പെടുത്താൻ പറ്റും അങ്ങനെ പല ചതികളും ഇവിടെ നടക്കുന്നുണ്ട് ടൗണിലെ കാഴ്ചകൾക്ക് പിന്നിൽ അങ്ങനെ ഒരു ലോകവും ഉണ്ട്
ഷമീർ : അയ്യോ
ജോയിച്ചൻ : നീ പേടിക്കേണ്ട. നാട്ടിൽ പുറത്തു വളർന്നു ശീലിച്ച നിനക്ക് ഇത്തരം കള്ളങ്ങൾ ഒന്നും അറിയില്ല അതാ ഞാൻ മുൻകൂട്ടി പറഞ്ഞത്. ഈ ടൗണിൽ നിനക്ക് എന്ത് നേരിടേണ്ടി വന്നാലും നീ പേടിക്കേണ്ട മുകേഷേട്ടനോട് പറഞ്ഞാൽ മതി മുകേഷേട്ടനെ ഈ ടൗണിൽ അറിയാത്തവർ ആരും ഇല്ല അത്രയ്ക്ക് പിടിവാണ്ട് ഉണ്ട് ഇവിടെ ഈ ടൗണിലെ ആൾക്കാരുമായിട്ട്. അതുകൊണ്ട് നിനക്ക് ടൗണിൽ എന്ത് അബദ്ധം പറ്റിയാലും മുകേഷേട്ടനോട് തുറന്നു പറയാൻ മടിക്കരുത്.
ഷമീർ :ഇല്ല, ഞാൻ എല്ലാം നോക്കിയും കണ്ടേ ചെയ്യൂ
ജോയിച്ചൻ : മതി, എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്താൽ മതി
ഷമീർ : ജോയിച്ചാ, അതാരാ ഈ രജനി? ഇന്ന് രണ്ടടത്തു നിന്നായി ആ പേര് കേൾക്കുന്നു. അവർ ആരാ?
ജോയിച്ചൻ : രജനി അല്ലടാ രജനി ചേച്ചി. ഞങ്ങൾ വിളിക്കുന്നത് പോലെ നീ അവളെ പേര് വിളിക്കേണ്ട. അവൾക്ക് നിന്നെക്കാളും പ്രായമുണ്ട്.
ഷമീർ : സോറി, രജനി ചേച്ചി
ജോയിച്ചൻ : രജനി സ്കൂളിലെ ക്ലാസ് മുറികളും, വരാന്തയും എല്ലാം അടിച്ചു വാരി വൃത്തിയാക്കാനും ഉച്ചയ്ക്ക് ഭക്ഷണ ശേഷം കുട്ടികളുടെ പാത്രങ്ങൾ എല്ലാം കഴുകാൻ സഹായിക്കാനും അങ്ങനെ സ്കൂളിലെയും, കുട്ടികളുടെയും ഇങ്ങനെയുള്ള പല ചെറിയ കാര്യങ്ങളൊക്കെ നോക്കാൻ വരുന്ന ഒരു പെണ്ണാണ്.അതുകൊണ്ടുതന്നെ രജനി സ്കൂളിലുള്ളത്എല്ലാവർക്കും വലിയ സഹായമാണ് . ഈ ടൗണിൽ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് നാലുവർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. അന്നുമുതലാ അവളുടെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയതും ആ കുടുംബത്തിലെ മനസ്സമാധാനം ഇല്ലാതായത്
ഷമീർ : വിവാഹശേഷം എന്തുപറ്റി?
ജോയിച്ചൻ :എടാ,അവളുടെ ഭർത്താവ് തികഞ്ഞ മദ്യപാനിയും, മഹാ തല്ലിപ്പൊളിയുമായിരുന്നു അത് എല്ലാവരും അറിയാൻ വൈകിപ്പോയി. ഇപ്പൊ മുകേഷേട്ടൻ പോലീസിനെ ഇടപെടുത്തി അവനെ ഒന്ന് പേടിപ്പിച്ചത് കൊണ്ട് കുറച്ചുകാലമായി പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോകുന്നു. ഇതൊന്നും അവളെ സ്കൂളിൽ വെച്ച് കണ്ട് ഇടപഴകുമ്പോൾ ചോദിക്കരുത്.
ഷമീർ : ഇല്ല
ജോയിച്ചൻ : സ്കൂൾ തുറക്കാറാവുമ്പോഴേക്കും വരും രജനി അപ്പോ കാണാം നിനക്ക്. എന്നാൽ ഇനി നമുക്ക് പോവാം നിനക്കിനി എന്തെങ്കിലും വാങ്ങിക്കാനോ? അങ്ങനെ എന്തെങ്കിലും ഉണ്ടോ?
ഷമീർ : എനിക്കൊന്നും വാങ്ങിക്കാനില്ല. എനിക്കൊന്ന് ഫോൺ ചെയ്യണം നാട്ടിലോട്ട്
ജോയിച്ചൻ : ആരെ?
ഷമീർ : TBS നെ ഇവിടെ എത്തിയിട്ട് ഇതുവരെ ഞാൻ അവനെ വിളിച്ചിട്ടില്ല
ജോയിച്ചൻ : അവനെയോ, നമുക്ക് വിളിക്കാം വീടിനു കുറച്ച് അടുത്തായിട്ട് ഒരു ടെലിഫോൺ ബൂത്ത് ഉണ്ട് തിരിച്ചുപോകുമ്പോൾ അവിടുന്ന് വിളിക്കാം

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും