അവൻ – 2 31അടിപൊളി 

ജോയിച്ചൻ : കുഞ്ഞു പറയുന്നതെല്ലാം ശരിയാണോ എന്ന് മദർ നോക്കിയശേഷം മാത്രം മതി അവന്റെ നിർദ്ദേശങ്ങൾ മദർ മുഖൂരയ്ക്ക് എടുക്കാൻ

മദർ: അതെല്ലാം ഞാൻ നോക്കുന്നുണ്ട്. ഓ സംസാരത്തിനിടയ്ക്ക് ഞാൻ അത് ചോദിക്കാൻ വിട്ടു ആ കുട്ടിയുടെ താമസം ശരിയായോ?

ജോയിച്ചൻ : ഇതുവരെയില്ല ഞാൻ മെൻസ് ഹോസ്റ്റലുകളിൽ നോക്കുന്നുണ്ട് അല്ലെങ്കിൽ എവിടെങ്കിലും പൈയിങ് ഗസ്റ്റ് ആയിട്ട് നിർത്താമെന്ന് ആലോചിക്കുന്നത്. നമ്മുടെ മുകേഷ് ഏട്ടനോട് പറഞ്ഞാൽ അത് എളുപ്പം കിട്ടും ഇന്ന് വൈകുന്നേരം ഞാൻ മുകേഷേട്ടനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്

മദർ: വൈകുന്നേരം പോകുന്നതിനു മുമ്പ് ജോയ് എന്നെ കണ്ടിട്ട് പോയാൽ മതി ഞാനാ കുട്ടിക്ക് താമസിക്കാൻ ഒരു ഇടം കണ്ടിട്ടുണ്ട് നമുക്ക് ആദ്യം അത് ശരിയാകുമോ? എന്ന് നോക്കാംഅതിനുശേഷം മതി മുകേഷിനെ കാണുന്നത്

ജോയിച്ചൻ : ഉവ്വോ? എവിടെയാ?

മദർ: ഞാനത് വൈകുന്നേരം പറയാം ജോയ് ഇപ്പോൾ പൊയ്ക്കോളൂ എന്നിട്ട് പറഞ്ഞപോലെ വൈകുന്നേരം വരും അപ്പോഴേക്കും ഞാൻ ഒന്നുകൂടി മറ്റുള്ളവരുമായി ആലോചിക്കട്ടെ

( വൈകുന്നേരം ജോയിച്ചൻ മദറിനെ കണ്ടു )

ജോയിച്ചൻ : പെയിന്റ് പണിയെല്ലാം ഏകദേശം തീരാറായി സ്കൂൾ തുറക്കാറായതുകൊണ്ടും അവർക്ക് വേറെ വർക്ക് ഉള്ളതുകൊണ്ടും വേഗം തീർക്കുകയാണെന്ന് പറയാം ഇനി കഷ്ടി ഒരു ദിവസം കൂടി കഴിഞ്ഞാൽ പണി തീർത്തു പണിക്കാര് പോകും അവരുടെ പൈസ ബാക്കി അപ്പോൾ കൊടുക്കാം നാളെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇനി പെയിന്റ് അടിക്കാൻ ബാക്കിയുള്ളത് അത് നാളെ കൊണ്ട് തീർന്നില്ലെങ്കിൽ ചിലപ്പോൾ ഒരു ദിവസം കൂടി എടുക്കും

മദർ: അതെല്ലാം അതിന്റെ രീതിക്ക് തന്നെ നടക്കട്ടെ ഞാനിന്ന് ഗാർഡൻ നോക്കി. ഹോ അവിടെയെല്ലാം നല്ല ഭംഗിയിലും അടുക്കും ചിട്ടയിലും എല്ലാ ചെടിച്ചട്ടികളും വെച്ച് പൊട്ടിയതെല്ലാം മാറ്റി പുല്ലും അധികം വളർന്ന ചെടിയുടെ കൊമ്പുകളും എല്ലാം വെട്ടി തൂത്തു വൃത്തിയാക്കി നല്ല മനോഹരമാക്കി ഒരുക്കിയിട്ടുണ്ട്. എനിക്ക് ഗാർഡൻ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ആ കുട്ടി ഗാർഡൻ ഉള്ളിലുള്ള ആ മതിലും, തിണ്ണയിലും എല്ലാം പെയിന്റ് അടിക്കുകയായിരുന്നു ചോദിച്ചപ്പോൾ പെയിന്റ് പണിക്കാരുടെ കയ്യിൽ നിന്ന് ബ്രഷും ബക്കറ്റും വാങ്ങിച്ചാണ് ചെയ്യുന്നതെന്ന് പറഞ്ഞു ഏതായാലും സ്കൂൾ പെയിന്റ് അടിക്കുകയല്ലേ ഗാർഡന്റെ ചെറിയ മതിലും, തിണ്ണയിലും ഒന്നും പെയിന്റ് അടിക്കാൻ അവരുടെ കരാറിൽ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ അത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് വാങ്ങിച്ചതാണ് അത്രയേ. സ്കൂളിൽ വരുന്ന ആര് കണ്ടാലും ഇപ്പോൾ നമ്മുടെ ഗാർഡൻ ഒന്ന് നോക്കും നല്ലൊരു മാറ്റമുണ്ട് ഗാർഡനിൽ

ജോയിച്ചൻ : മദർ വൈകുന്നേരം പറയാമെന്ന് പറഞ്ഞിരുന്നു എല്ലാവരോടും ആലോചിച്ചിട്ട് അതെന്തായി

മദർ: ആ കുട്ടിക്ക് ഞാൻ കണ്ടെത്തിയ താമസം ഇടത്തെക്കുറിച്ച് മറ്റ് സിസ്റ്റേഴ്സിനോട് ആലോചിച്ചപ്പോൾ അവരത് വേണോ? എന്നാ ചോദിച്ചത് പിന്നെ ജോയി കൊണ്ടുവന്ന കുട്ടി ആയതുകൊണ്ടും ഞാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ പിന്നെ എല്ലാം എന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ എന്നായി

ജോയിച്ചൻ : ഇപ്പോഴും മദർ എവിടെയാണെന്ന് പറഞ്ഞില്ല

മദർ: നമ്മുടെ രണ്ടാം നിലയിലെ അറ്റത്തുള്ള മേക്കപ്പ് റൂമിലെ അതിൽ ഒരാൾക്ക് സുഗമമായി താമസിക്കാം അത് ഈ കുട്ടിക്ക് തുറന്നു കൊടുക്കാം ജോയ് എന്തുപറയുന്നു

ജോയിച്ചൻ : അത് കൊള്ളാം അതാവുമ്പോൾ അവൻ എപ്പോഴും സ്കൂളിൽ തന്നെ കാണുമല്ലോ? മദറിന്റെ വിളിപ്പുറത്ത് ഇത്രയും നല്ല സുരക്ഷിതത്വം സൗകര്യമുള്ള താമസ യോഗ്യമായ ഒരു മുറി ആകുമ്പോൾ നമുക്കത് അവൻ കൊടുക്കാം ഞാൻ അവനെ വിളിക്കാം മദർ തന്നെ നേരിട്ട് പറഞ്ഞോളൂ

( ജോയിച്ചൻ ഷമീറിനെ അകത്തോട്ട് വിളിച്ചു )

മദർ: ഷമീർ ഗാർഡൻ നല്ല മനോഹരമാക്കിയിട്ടുണ്ട് ട്ടോ എനിക്കിഷ്ടപ്പെട്ടു

ജോയിച്ചൻ : അതിനു സമ്മാനം എന്നോണം മദർ നിനക്ക് മുകളിലെ ഞാൻ കാണിച്ചു തന്ന മേക്കപ്പ് റൂം നിനക്ക് താമസിക്കാൻ വേണ്ടി തുറന്നു തരുവാൻ തീരുമാനിച്ചു രണ്ടാൾക്ക് സുഖമായിട്ട് കഴിയാൻ പറ്റുന്ന റൂമാ അത് നീ എന്തു പറയുന്നു ഒക്കെയല്ലേ

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *