( ഷമീർ കുളിച്ചു വന്നശേഷം ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചു ജോയിച്ചൻ ടൗണിന്റെ ആ ഭാഗം എല്ലാം ഷമീറിനെ കാണിച്ചുകൊടുത്തുകൊണ്ട് എല്ലാം എന്താണ് എന്തൊക്കെയാണ് അവിടെയെല്ലാം നടക്കുന്നത് എന്നിവയെ കുറിച്ച് എല്ലാം വിവരിച്ചു കൊടുത്തു )
ഷമീർ,: രാവിലെ കണ്ടപോലെയല്ല ഇപ്പോ ടൗണിൽ എല്ലാം ആളുകൾ നിറഞ്ഞിട്ടുണ്ട്
ജോയിച്ചൻ : നമ്മൾ വരുമ്പോൾ രാവിലെ ആയതുകൊണ്ടാണ് ആളുകൾ അങ്ങനെ ഇല്ലാഞ്ഞത്. ആളുകൾ കൂടുതൽ വരുന്നിടത്ത് നാട്ടുമ്പുറത്തെ സൗകര്യങ്ങൾ മതിയാവുമോ? ഇത്രയേറെ സൗകര്യങ്ങൾ എന്തിനാണ് ടൗണിൽ ഒരുക്കിയിട്ടുള്ളത് എന്ന് ഇപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ.
ഷമീർ :മം, സ്കൂൾ ഇവിടെ അടുത്ത് തന്നെയാണോ? അതെവിടെയാ?
ജോയിച്ചൻ : സ്കൂൾ ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് തന്നെയാണ് ഒരു രണ്ട് കിലോമീറ്റർ കാണും ഇനി തിരികെ വീട്ടിൽ പോയിട്ട് നമ്മൾ പോകുന്നത് സ്കൂളിലോട്ട് ആണ്
‘ തിരികെ വീട്ടിൽ വന്ന് ജോയിച്ചന് എടുക്കാനുള്ള സ്കൂളിലെ പേപ്പേഴ്സും മറ്റുമെടുത്ത് ഷമീറിനെയും ബൈക്കിൽ കേറ്റി നേരെ സ്കൂളിൽ ചെന്ന് ബൈക്ക് നേരെ സ്കൂളിലെ ഷെഡ്ഡിൽ കൊണ്ടുപോയി നിർത്തി ഇരുവരും അവിടെ ഇറങ്ങി ‘
ജോയിച്ചൻ : ഇതാണ് ഞാൻ പറഞ്ഞ സ്കൂൾ
‘ ഷമീർ ഒന്നും മിണ്ടാതെ ചുറ്റും ഒന്ന് നിന്നെടുത്തു നിന്ന് പമ്പരം കറങ്ങും പോലെ കറങ്ങി നോക്കി ഇതുവരെ ജീവിതത്തിൽ കാണാത്തത് കണ്ട ഒരാളെപ്പോലെ നിന്നുകൊണ്ട് ‘
ഷമീർ :ശോ, ഇത് സ്കൂളോ? ഇത്രയും വലിയ സ്കൂൾ ഞാനെന്റെ ജീവിതത്തിൽ ആദ്യമായി കാണുകയ
( ജോയിച്ചൻ സ്കൂളിന് ചുറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് )
ജോയിച്ചൻ: ഈ സ്കൂളിന് ചുറ്റും കാണുന്ന സ്ഥലം മുഴുവൻ ഈ സ്കൂളിന്റെ താണ്. മതിലിന് താഴെ കാണുന്ന സ്ഥലവും സ്കൂളിന്റെതാണ് . അവിടെയാണ് ചെറിയ കൃഷികൾ എല്ലാം ചെയ്യുന്നത് സ്കൂളും ചുറ്റുമുള്ള എല്ലാ സ്ഥലവും കൂടി രണ്ട് ഏക്കറോളം വരും. പിന്നെ ഈ ഷെഡ്ഡിൽ കിടക്കുന്ന ട്രക്കർ ആണ് ഞാൻ പറഞ്ഞ ഇവിടത്തെ വണ്ടി.ബാക്കിയെല്ലാം ഞാൻ നിനക്ക് പറഞ്ഞുതരാം വാ നമുക്ക് സ്കൂളിലോട്ട് പോകാം
‘ ജോയിച്ചൻ ഷമീറിനെയും കൂട്ടി നേരെ സ്കൂളിന് അകത്തോട്ട് കയറി സ്റ്റാഫ് റൂമിൽ ചെന്ന് എടുക്കാനുള്ള ഫയലും എടുത്ത് നേരെ ഷമീറിനെയും കൂട്ടി സ്കൂളിനോട് ചേർന്ന് പിന്നിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലോട്ട് നടന്നു ‘
ഷമീർ: എന്താ സ്കൂളിൽ ആരെയും കാണാത്തത്?
ജോയിച്ചൻ : എടാ, സമ്മർ വെക്കേഷൻ അല്ലേ! പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. എല്ലാവരും അവരവരുടെ നാട്ടിൽ പോയിരിക്കുകയാണ് അതാ ആരെയും കാണാത്തത്.
ഷമീർ : നമ്മളിത് എങ്ങോട്ടാ ഈ പോകുന്നതിപ്പോൾ
ജോയിച്ചൻ: സ്കൂളിന്റെ പ്രധാന കെട്ടിടത്തിലോട്ട്
‘ അപ്പോഴേക്കും ഇരുവരും കെട്ടിടത്തിന്റെ മുൻഭാഗത്ത് എത്തിയിരുന്നു ‘
ജോയിച്ചൻ : ഇതാണ് ഈ സ്കൂളിന്റെ മുൻവശം നമ്മൾ വന്നത് പിൻവശത്തെ റോഡിലൂടെ പിന്നിലുള്ള കെട്ടിടത്തിലോട്ടാണ്. ഇനിയെല്ലാം പറഞ്ഞു തരാം.
‘ ജോയിച്ചൻ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘
ജോയിച്ചൻ: ഇതാണ് ഈ സ്കൂളിന്റെ മെയിൻ ഗേറ്റ് മെയിൻ ഗേറ്റ് കടന്നാൽ നേരെ ചെല്ലുന്നത് മെയിൻ റോഡിലേക്കാണ്. നേരെ മുന്നിൽ കാണുന്ന ഈ കെട്ടിടമാണ് ഇവിടുത്തെ കോൺവെന്റ് കോൺവെന്റ് മഠത്തിൽ സിസ്റ്റേഴ്സ് താമസിക്കുന്നത് അവിടെ മദർ സുപ്പീരിയറും മറ്റു സിസ്റ്റേഴ്സും കാണും ഈ കെട്ടിടത്തിൽ നഴ്സറി സ്കൂൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ൽ. പി. സ്കൂളാണ് നമ്മൾ വന്ന് ഇറങ്ങിയ പിന്നിലെ ആ കെട്ടിടം. യൂ. പി. ഹൈസ്കൂൾ ഇവിടെനിന്ന് 4 കിലോമീറ്റർ അപ്പുറത്താണ് നീ അവിടെ പോവേണ്ട ആവശ്യമില്ല നിന്റെ എല്ലാ ആവശ്യവും, ജോലിയും വേണ്ടത് ഇവിടെയാണ് ഇനി സിസ്റ്റേഴ്സ് പറയുകയാണെങ്കിൽ മാത്രം ഹൈസ്കൂളിൽ പോയാൽ മതി
‘ ഷമീർ ചുറ്റും എല്ലാം ഒന്ന് നോക്കി കണ്ടതിനു ശേഷം ‘
ഷമീർ : ഞാൻ കരുതി ആ കെട്ടിടം മാത്രമേ ഉള്ളൂ എന്ന്. ഇത് ശരിക്കും വലിയൊരു സ്കൂള് തന്നെ രണ്ടു കെട്ടിടങ്ങളും കാണാൻ ഒരേ പോലെയുള്ള ഇരുനില കെട്ടിടം എന്താ ഈ ഗാർഡൻ ഒക്കെ കാണാനുള്ള ഒരു ഭംഗി മൊത്തത്തിൽ കൊള്ളാം ജോയ് ഏട്ടാ

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും