മദർ: ജോയ് പറഞ്ഞതെല്ലാം ശരി തന്നെ ജോയി ബോധിച്ച ഒരാളെ കൊണ്ടുവന്നിട്ട് ഇനി ഞാൻ എടുക്കാതിരിക്കുന്നില്ല.
‘ അപ്പോഴേക്കും ആനി സിസ്റ്റർ ചായയുമായി കോൺവെന്റിൽ നിന്ന് നേരെ ഓഫീസ് റൂമിലോട്ട് കയറിവരുകയായിരുന്നു ഓഫീസ് റൂമിന്റെ വാതിൽക്കൽ കാത്തു നിൽക്കുന്ന ഷമീറിനെ നോക്കി ഒന്ന് സൗമ്യമായി പുഞ്ചിരിച്ച് നേരെ ഓഫീസ് റൂമിനകത്ത് കയറി ചായ ടേബിളിൽ വെച്ചു ‘
മദർ: കേട്ടോ ആനി സിസ്റ്ററെ, ആ കുട്ടി പുതിയ അഡ്മിഷൻ ഒന്നുമല്ല ഇനി ജോയ് പോകുമ്പോൾ പകരം ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി നിൽക്കാൻ വന്ന പുതിയ ആളാ. സിസ്റ്റർ ആ കുട്ടിയെ ഇങ്ങോട്ട് വിളിച്ചേ
‘ ഇതു കേട്ട ആനി സിസ്റ്റർ ചെറിയ അതിശയത്തോടെ ജോയിയെയും, മദറിനെയും നോക്കി ഷമീറിനെ അകത്തോട്ട് വിളിച്ചു. ഷമീർ അകത്തു കയറിയതും’
മദർ: ഇരിക്കൂ കുട്ടി
‘ ഷമീർ ജോയിച്ചന്ന് അടുത്തുള്ള കസേരയിൽ ഇരുന്നു. ആനി സിസ്റ്റർ മൂവർക്കും ചായ കപ്പ് എടുത്തുകൊടുത്തു. മദർ ചായ കുടിച്ചു കൊണ്ട് ‘
മദർ: കാര്യങ്ങളെല്ലാം ജോയി പറഞ്ഞു കുട്ടിയുടെ പേരെന്താ?
ഷമീർ : കുഞ്ഞു. ഏയ് അല്ല ഷമീർ
‘ ഒന്നും മനസ്സിലാവാതെ ചെറു ചിരിയോടെ മദർ ജോയിച്ചനെ നോക്കി’
ജോയിച്ചൻ : ഷമീർ എന്നാ ഇവന്റെ പേര് നാട്ടിൽ എല്ലാവരും വിളിക്കുന്ന വിളിപ്പേരാണ് കുഞ്ഞു.
മദർ : ഞാൻ ഈ സ്കൂളിലെ ആരാണെന്ന് അറിയുമോ നിനക്ക്?
ഷമീർ : ഇവിടത്തെ മദർ സുപ്പീരിയർ അല്ലേ! ജോയേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്
മദർ: ഈ രണ്ടുപേരിൽ മദർ നിന്നെ ഏത് പേരാ വിളിക്കേണ്ടത്
ഷമീർ : മദറിന് ഇഷ്ടമുള്ള പേര് വിളിച്ചോ ഏതായാലും എനിക്ക് കുഴപ്പമില്ല
‘ മദർ ആനി സിസ്റ്ററെയും, ജോയിച്ചനേയും മാറിമാറി നോക്കിയ ശേഷം ‘
മദർ: എന്നാൽ നമുക്ക് ഇവനെ എല്ലാവരും വിളിക്കുന്നത് പോലെ വിളിക്കാം അല്ലേ ആനി സിസ്റ്ററെ
‘ ഷമീറിന്റെ വളരെ എളിമയോടും നിഷ്കളങ്കവുമായുള്ള സംസാരം മദറിന് വളരെ ഇഷ്ടപ്പെട്ടിരുന്നു ‘
മദർ: വീട്ടിൽ ആരൊക്കെ ഉണ്ട്? കുട്ടി ഏതുവരെ പഠിച്ചു?
‘ ഷമീർ ജോയിച്ചനെ നോക്കിക്കൊണ്ട് ‘
ഷമീർ: അത് വീട്ടിൽ…..
ജോയിച്ചൻ : മദറെ ഇവൻ പ്ലസ് ടു കഴിഞ്ഞിട്ടേയുള്ളൂ. പിന്നെ വീട്ടിൽ പറയാൻ ആരുമില്ല അച്ഛനും, അമ്മയും ഒക്കെ ചെറുപ്പത്തിലെ മരിച്ചു. പിന്നീട് മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും ഒപ്പമായിരുന്നു വളർന്നത്. മുത്തശ്ശിയുടെ മരണശേഷം മുത്തശ്ശനോടൊപ്പം കൂലിപ്പണിക്ക് പോയി സഹായിക്കാൻ തുടങ്ങി. പ്ലസ് ടു സമയത്ത് ഒഴിവ് ദിവസങ്ങളിൽ ജീവിതകാര്യങ്ങൾ നടന്നു പോകാൻ വേണ്ടി ഓരോരോ മേസ്തിരി മാരുടെ ഹെൽപ്പർ ആയിപ്പോയി ഓരോരോ പണികൾ ചെയ്യുകയും പഠിക്കുകയും ഒക്കെ ചെയ്തു നടക്കുമ്പോഴായിരുന്നു മുത്തശ്ശന്റെ മരണം. ശേഷം നാട്ടിൽ പൂർണ്ണമായും ഒറ്റപ്പെട്ട് ആരുമില്ലാതെ നടക്കുമ്പോൾ ആയിരുന്നുഎല്ലാ പണികളും അറിയുന്ന ഇവനെ നമ്മുടെ സ്കൂളിലോട്ട് പറ്റുമെന്ന് എന്റെ അമ്മച്ചിയാണ് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത് പിന്നെ എല്ലാംകൊണ്ടും എനിക്ക് ഇവനെ പൂർണമായി അറിയുന്നതുകൊണ്ട് വേറെ ഒന്നും ആലോചിക്കാതെ ഇങ് കൊണ്ടുവന്നു. ഇവൻ അറിയാത്ത പണികൾ ഇല്ല എന്ന് തന്നെ പറയാം മദറെ, അല്ല ജീവിക്കാൻ വേണ്ടി അവൻ അതെല്ലാം പഠിച്ചു എന്ന് പറയുന്നതാകും ശരി
‘ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മദറിന് ഷമീറിനോട് വല്ലാത്തൊരു സഹതാപം മനസ്സിനുള്ളിൽ പൊട്ടിയൊലിക്കാൻ തുടങ്ങി അതിന്റെ സൂചക എന്നോണം ഇരു കണ്ണുകളും നിറഞ്ഞു നിന്നു. മദർ ആ കണ്ണുകളുമായി ആനി സിസ്റ്ററെ ഒന്നു നോക്കി. ജോയ് പറഞ്ഞതെല്ലാം കേട്ട് നിൽക്കുന്ന ആനി സിസ്റ്റർ അവനോട് ഒരു പ്രത്യേക വാത്സല്യത്തോടെ നോക്കിയ ശേഷം മദറിനോട് കണ്ണുകൾ അടച്ചു കാണിച്ചു ‘
മദർ: ജോയ് ഈ കുട്ടി ഇനി ഇവിടെ നിൽക്കട്ടെ. എന്താ ആനി സിസ്റ്ററെ സിസ്റ്ററുടെ അഭിപ്രായം
ആനി സിസ്റ്റർ : മദറിന്റെ തീരുമാനമാണ് എനിക്കും
മദർ:മോൻ ഇനി ജീവിതത്തിൽ ഒന്നോർത്തും വിഷമിക്കേണ്ട മോന്റെ കൂടെ ഈ മദർ ഉണ്ട് അല്ല ഞങ്ങളുണ്ട് അല്ലേ അനി സിസ്റ്ററെ
ആനി സിസ്റ്റർ : അതെ കുട്ടി കുട്ടിക്ക് ഇവിടെ ഇഷ്ടമായെങ്കിൽ ഇനിമുതൽ ഇവിടെ നിന്നോളൂ

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും