അവൻ – 2 31അടിപൊളി 

മദർ: അത് അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് തോന്നി.

ജോയിച്ചൻ : ഇനി ഞാൻ ഇല്ലെങ്കിലും അവൻ ഇവിടെ സുഖമായി നിന്ന് എല്ലാ കാര്യങ്ങളും നോക്കിക്കോളും

മദർ: ജോയ്, ജോയിയുടെ ഒഴിവിലോട്ട് പുതിയ ഒരാളെ നിയമിക്കാൻ നോക്കിയിട്ട് പറ്റിയ ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല സ്കൂൾ തുറക്കുമ്പോഴേക്കും ഇനി അത് നടക്കും എന്ന് തോന്നുന്നില്ല. ഫാദറിന്റെ പരിചയത്തിൽ ഉള്ള ഒന്ന് രണ്ട് ആൾക്കാരെ നോക്കാം എന്നു പറഞ്ഞിട്ടുണ്ട് അതെപ്പോൾ ശരിയാകും എന്ന് എനിക്ക് അറിയില്ല ഇനി വരുമ്പോൾ വരട്ടെ

ജോയിച്ചൻ : അത് കാര്യമാക്കേണ്ട പറ്റിയൊരാൾ തന്നെ വരും സമയമെടുത്തായാലും അതുവരെ ഇവിടുത്തെ ടീച്ചർ തന്നെ ക്ലാസ് എടുക്കാൻ മതിയല്ലോ

മദർ:മം, മതി ഞാൻ പറഞ്ഞെന്നേയുള്ളൂ. സ്കൂൾ അടച്ചപ്പോഴും അതിന്റെ പിറ്റേ ദിവസവും ഇവിടെ നിന്ന് നാട്ടിൽ പോയ ടീച്ചേഴ്സ് ആരും തന്നെ ഇതുവരെ എന്നെ വിളിക്ക പോലും ചെയ്തിട്ടില്ല

ജോയിച്ചൻ : ഹഹഹ, സ്കൂൾ തുറക്കാറായില്ലേ അപ്പോ ഇനി നേരിട്ട് കാണാമല്ലോ എന്ന് കരുതി ആയിരിക്കും വിളിക്കാത്തത്

മദർ: ജോയ് ഞാൻ ചോദിക്കാൻ വിട്ടു ഈ കുട്ടിയുടെ താമസം ശരിയായോ?

ജോയിച്ചൻ : എവിടെയും ശരിയായിട്ടില്ല എനിക്ക് അതിനെ കുറിച്ച് നോക്കാൻ സമയം കിട്ടിയിട്ടില്ല. അല്ല മദറിന് എവിടെയെങ്കിലും കിട്ടിയോ? മദറും നോക്കാമെന്ന് പറഞ്ഞതാണല്ലോ?

മദർ: അതെ, ജോയിക്ക് എവിടെയും കിട്ടിയില്ലെങ്കിൽ എന്റെ മനസ്സിൽ ഒരു കാര്യം തോന്നുന്നുണ്ട് അത് ശരിയാകുമോ? മറ്റുള്ളവർക്ക് ഇഷ്ടമാകുമോ? എന്നെനിക്കറിയില്ല അതാ ഞാൻ മിണ്ടാതിരുന്നത്

ജോയിച്ചൻ : അതെവിടെയാ? മദർ പറ

മദർ: ആദ്യം ജോയ് താമസസൗകര്യം ഈ കുട്ടിക്ക് ശരിയാകുമോ? എന്ന് നോക്കൂ അതിനുശേഷം ഞാൻപറയാം

ജോയിച്ചൻ : ശരി മദറെ എന്നാൽ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ പണിക്കാരെ കാര്യങ്ങളെല്ലാം ഒന്നു നോക്കട്ടെ

( അങ്ങനെ അവിടെനിന്ന് ഇറങ്ങി നേരെ പണിക്കാരുടെ ഇടയിൽ ചെന്ന് അതെല്ലാം നോക്കി ജോയിച്ചൻ ഷമീറിനെ മേസ്തിരിക്ക് മറ്റു പണിക്കാർക്കും എല്ലാം പരിചയമാക്കി കൊടുത്തു അതോടെ അവരുമായി ഷമീർ നല്ലൊരു കൂട്ട് ഒക്കെ ആയി തുടങ്ങി അങ്ങനെ രണ്ടുദിവസം പെയിന്റ് പണിയുടെ കാര്യങ്ങൾ നോക്കി വൈകുന്നേരം മദറിനോട് പെയിന്റ് പണിക്കാരുടെ പണിയുടെ കാര്യത്തിൽ വേണ്ട മാറ്റവും ഷമീർ കണ്ടെത്തിയ കുറവുകളും അവന്റേതായ നിർദ്ദേശം എല്ലാം മദറിനെ അറിയിച്ചു അങ്ങനെ കടന്നുപോയി മൂന്നാം ദിവസം മദർ ജോയിച്ചനോട് )

മദർ: സ്കൂളിന്റെ പെയിന്റിങ്ങിൽ ഈ കുട്ടി എന്നോട് വന്ന് പലതും പറയുന്നുണ്ട് ഞാൻ എല്ലാം അവനോട് വേണ്ടപോലെ ചെയ്യാൻ പറഞ്ഞിട്ടുണ്ട് കേൾക്കുമ്പോൾ ഒരു പെയിന്റ് പണിക്കാരൻ പറയും പോലെ ഒക്കെ ഉണ്ട്

ജോയിച്ചൻ : ഞാൻ പറഞ്ഞല്ലോ മദറേ അവന് പെയിന്റ് പണി അറിയാം അങ്ങനെ ഒരു വിധം പെട്ട എല്ലാ പണിയിലും അത്യാവശ്യം അറിവുള്ളവനാണവൻ ഞാൻ അവനെക്കുറിച്ച് ഒന്നും വെറുതെ പറഞ്ഞതല്ല

മദർ: പെയിന്റ് പണി ഇനി രണ്ടു ദിവസം കൊണ്ട് തീർക്കാം എന്ന് മേസ്തിരി പറഞ്ഞു

ജോയിച്ചൻ : ആ എന്നോടും പറഞ്ഞിരുന്നു ഞാൻ എല്ലായിടവും നോക്കി ഇനി ഒരു കോട്ടും കൂടി ബാക്കിയുള്ളൂ

മദർ: ഇന്നലെ രജനി എന്നെ വിളിച്ചിരുന്നു ജോയിയെ തിരക്കി പിന്നെ സ്കൂളിലെ പെയിന്റ് പണി കഴിഞ്ഞോ? എന്ന് അന്വേഷിച്ചു

ജോയിച്ചൻ : അതെയോ? വരും ദിവസങ്ങളിൽ പെയിന്റിംഗ് പണി കഴിഞ്ഞു സ്കൂൾ പുതിയ അധ്യായന വർഷത്തിന് സജ്ജമാവും. ഇനിയാണ് തിരക്കിട്ട പണി മുറ്റത്തെ ഗാർഡനും ഓരോ ക്ലാസ് മുറികളും ഒന്നുകൂടി ഒന്നു നോക്കണം ഞാനിന്ന് കുഞ്ഞിനെ ഗാർഡൻ നന്നാക്കാൻ വിടുകയാണ് എന്നിട്ട് ഞാൻ ക്ലാസ് മുറികളിലേക്ക് പോകും കുഞ്ഞിന് ഞാനെല്ലാം വേണ്ടപോലെ പറഞ്ഞു കൊടുത്തിട്ടുണ്ട് അവന്റെ സ്കിൽ പ്രകാരം ആദ്യം ഗാർഡൻ ഒരുക്കട്ടെ എന്നിട്ട് മാറ്റം വല്ലതും വേണമെങ്കിൽ നോക്കാം എന്ന് കരുതി ഇരിക്കുകയാണ് ഞാൻ

മദർ: അവൻ അതിനുള്ള സ്കില്ല് എല്ലാം ഉണ്ട് അതുകൊണ്ടാണ് ഓരോന്നിലെ കുറവുകൾ കണ്ടെത്തി പറയാൻ കഴിയുന്നത് ജോയ് തീരുമാനിച്ച പോലെ എല്ലാം നടക്കട്ടെ വൈകുന്നേരം ഞാൻ ഗാർഡൻ നോക്കുന്നുണ്ട് എന്നിട്ട് വേണം ഓരോന്നിലും അവൻ പറയുന്ന നിർദ്ദേശങ്ങൾ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *