ജോയിച്ചൻ : ഇതാണ് ഇവിടത്തെ പമ്പ് സെറ്റ് വർക്കിച്ചൻ ഇപ്പോ വന്ന് ക്ലീൻ ചെയ്ത് പോയ പമ്പ്. താഴെ കിടക്കുന്ന ടൂൾസ് മുഴുവൻ വർക്കിച്ചന്റെ ആണ് വർക്കിച്ചൻ വരുമ്പോൾ കൊണ്ടുവരേണ്ട മടിക്ക് കുറച്ചു ടൂൾസ് ഇവിടെ വച്ചിട്ട് പോയതാ . ഇതിൽനിന്നാണ് ഈ കൃഷി സ്ഥലത്തോട്ടും, സ്കൂളിലോട്ടും വേണ്ട വെള്ളം പമ്പ് ചെയ്യുന്നത്. ടാങ്കിൽ വെള്ളമില്ലാണ്ട് ആകുമ്പോഴോ കൃഷി നനക്കാനാവുമ്പോ എല്ലാം ഇവിടെ വന്നു സ്വിച്ച് ഇട്ടാൽ മതി.
( ഇങ്ങനെ ഷെഡ്ഡിനകത്തെ കാര്യങ്ങളെല്ലാം കാണിച്ചുകൊടുത്തു അതെല്ലാം നോക്കി മനസ്സിലാക്കിയശേഷം ഷമീർ ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി നേരെ അതിന്റെ മുൻപിലോട്ട് പോയി . അവിടെ സ്ക്വയർ രൂപത്തിൽ നിറയെ വെള്ളമുള്ള വലിയൊരു കിണർ അതിൽ പമ്പ് സെറ്റുകളുടെ 2 പൈപ്പുകളും ഇറക്കി കെട്ടി വെച്ചിരിക്കുന്നു അതിനുചുറ്റും വാഴകളും മറ്റു കൃഷികളും. കൃഷി സ്ഥലത്തിന്റെ അറ്റത്ത് ആവശ്യത്തിന് ഉയരമുള്ള മതിലുകെട്ടി തിരിച്ചിരിക്കുന്നു അതിനുമപ്പുറം റോഡും കടന്നു പോകുന്നു )
ജോയിച്ചൻ : ഇതാണ് ഇവിടത്തെ കിണർ. കണ്ടാൽ കുളം പോലെ ഉണ്ടല്ലേ? ഈ കിണറ്റിൽ നിന്നാണ് സ്കൂളിലോട്ടും കൃഷിയിടത്തിലോട്ടും ഉള്ള വെള്ളം എടുക്കുന്നത്. എമിലി സിസ്റ്ററും, റോസിലി സിസ്റ്ററും രാവിലെ വന്ന് വാഴയും എല്ലാം നനച്ചു പോയിട്ടുണ്ട് അതാ ഇവിടെയെല്ലാം നനഞ്ഞിരിക്കുന്നത്. നീ നനച്ചാൽ മാത്രം പോരാ എല്ലാ കൃഷിയും നോക്കണം നല്ലതുപോലെ
ഷമീർ : ജോയ് ഏട്ടാ ആ റോഡ് എങ്ങോട്ട് പോകുന്നതാ മതിൽ അപ്പുറത്തുള്ള അങ്ങോട്ട് എങ്ങനെയാ പോവുക
ജോയിച്ചൻ : അത് അവിടെയുള്ള വീടുകളിലോട്ട് പോകുന്നതാ മുകേഷേട്ടന്റെ അവിടെനിന്ന് കുറച്ചു മുന്നോട്ട് പോയി ഇടത്തോട്ടുള്ള റോഡിലൂടെ കയറിയാൽ അവിടെയെത്താം. നീ വാ നമുക്ക് അങ്ങോട്ട് പോകാം
( ഇരുവരും നടന്നു വാഴത്തോട്ടത്തിനകത്ത് കൂടെ മതിലിന് അരികിലോട്ട് നീങ്ങി )
ജോയിച്ചൻ: ഈ മതില് സ്കൂളിന്റെ താണ് ഇത് സ്കൂളിന്റെ ബൗണ്ടറി ആണ് ഈ മതിൽ കടന്ന് കുറുക്കന്മാരും, തെരുവ് നായ്ക്കളും എല്ലാം കടന്നുവന്ന് കൃഷികൾ നശിപ്പിക്കാറുണ്ട് അതുകൊണ്ട് നീ ഇവിടെ നല്ലവണ്ണം ശ്രദ്ധിക്കണം കള്ളന്മാരും മൃഗങ്ങളോ ഒന്നും തന്നെ ഇങ്ങോട്ട് ഇതുവഴി കടക്കാതെ നോക്കണം നിന്റെ ഒരു ശ്രദ്ധ എപ്പോഴും ഇവിടെ വേണം. നമുക്കിനി സ്കൂളിലോട്ട് പോകാം അവിടെ പെയിന്റ് പണിക്കാർ അവരുടെ പണി തുടങ്ങിയിട്ടുണ്ട് അതെവിടെ വരെയായി എങ്ങനെയുണ്ട് എന്ന് നോക്കണം
( ഇരുവരും അവിടെ നിന്ന് നേരെ എൽ.പി സ്കൂൾ കെട്ടിടത്തിലോട്ട് വന്നു അവിടെ പണിക്കാർ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ജോയിച്ചൻ അവരോട് എല്ലാം സംസാരിച്ചുകൊണ്ട് ഓരോ നിലകളിലെയും ക്ലാസ് മുറിയിലോട്ടു, സ്റ്റാഫ് റൂമിലോട്ടും, കുട്ടികളുടെ ബാത്റൂമുകളും അങ്ങനെയാ സ്കൂൾ കെട്ടിടം മുഴുവൻ കാണിച്ചു ഷമീറിന് പരിചയപ്പെടുത്തിക്കൊടുത്തു ശേഷം അവിടെ നിന്ന് പിന്നിലുള്ള വഴിയിലൂടെ നഴ്സറി സ്കൂളിലോട്ട് ചെന്നു അവിടെ വരാന്തയിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പണിക്കാരൻ ചെക്കനോട് ആനി സിസ്റ്റർ ചിരിച്ചു സംസാരിച്ചു അവന്റെ പണി നോക്കി നിൽക്കുന്നുണ്ടായിരുന്നു ഇവരെ കണ്ടതും)
ആനി സിസ്റ്റർ : ജോയിച്ചാ പറഞ്ഞപോലെ പണിക്കാര് രാവിലെ തന്നെ വന്നു എൽ പി സ്കൂളിലും പണിക്കാർ ഉണ്ട്
ജോയിച്ചൻ : ഞാൻ അവരെയെല്ലാം കണ്ടു ഞാൻ ഇവർ പണിക്കാർ വരുന്നതിനു മുന്നേ വന്നിരുന്നു നേരെ കുഞ്ഞുവിനെ കൊണ്ടുപോയി നമ്മുടെ കൃഷി സ്ഥലം മൊത്തം ഒന്ന് കാണിച്ചു പരിചയപ്പെടുത്തി എടുക്കുകയായിരുന്നു. വർക്കിച്ചനും ഉണ്ടായിരുന്നു അവിടെ
ആനി സിസ്റ്റർ : അതെയോ? എന്നിട്ട് എന്തൊക്കെയുണ്ട് ഷമീർ വിശേഷങ്ങൾ സ്കൂളും നിങ്ങളുടെ കൃഷിസ്ഥലവും എല്ലാം കണ്ടിട്ട് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ?
ജോയിച്ചൻ : അവനെല്ലാം കണ്ട് ഞെട്ടി ഇരിക്കുകയാണ് ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രയും വലിയ സ്കൂൾ കാണുന്നവൻ
ആനി സിസ്റ്റർ: ഹഹഹ
ജോയിച്ചൻ : ആനി സിസ്റ്ററെ ഞാനിവനെ നഴ്സറി കെട്ടിടത്തിന്റെയും എല്ലായിടവും ഒന്ന് കാണിച്ചു പറഞ്ഞു കൊടുക്കട്ടെ അതും കൂടി ആകുമ്പോൾ എന്റെ പകുതി ജോലി കഴിയും അതുകഴിഞ്ഞ് ഞാൻ വരാം

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും