അവൻ – 2 31അടിപൊളി 

രജനി: വേണമെങ്കിൽ സുഖമെന്ന് പറയാം .വീട്ടിലെ കാര്യങ്ങൾ എല്ലാം അങ്ങനെ പോകുന്നുണ്ട്

ജോയിച്ചൻ : രജനി, വേണമെങ്കിൽ അല്ലേ അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. ഞാനിവിടെ ഇല്ലാതെ ഇരുന്നപ്പോൾ മദർ നിന്റെ ഭർത്താവിനെ വിളിച്ചപ്പോൾ ഉണ്ടായതെല്ലാം ഞാൻ അറിഞ്ഞു. നിനക്ക് നല്ലത് വന്നോട്ടെ എന്ന് കരുതിയ കല്യാണം നടത്തിയത് എന്നിട്ട് ഇപ്പോൾ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. അതെല്ലാം വിട്

രജനി : ജോയിച്ചൻ എന്ന പോകുന്നത്?

ജോയിച്ചൻ : അടുത്തയാഴ്ച സ്കൂൾ തുറക്കുകയല്ലേ ഇവിടെ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞു അതുകൊണ്ട് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയുടെ അവസാനം പോകണമെന്ന് ആലോചിക്കുന്നത് എല്ലാവരോടും ഒന്ന് യാത്ര പറയേണ്ടേ അതാ ഞാൻ അവസാനമാക്കാമെന്ന് വെച്ചത് ശനിയോ, ഞായറോ

( ജോയിച്ചൻ ഷമീറിനോട് )

ജോയിച്ചൻ: എടാ, നിങ്ങൾ പരസ്പരം പരിചയപ്പെട്ടില്ലേ

ഷമീർ : ആ പരിചയപ്പെട്ടു

ജോയിച്ചൻ: എന്നാലും ഞാൻ നിങ്ങളെ പരസ്പരം ഒന്ന് പരിചയപ്പെടുത്താം അതെന്റെ ഡ്യൂട്ടിയുടെ ഭാഗമാ

‘ എന്നു പറഞ്ഞുകൊണ്ട് ജോയിച്ചൻ ‘

ജോയിച്ചാൻ: രജനി ഇത് ഷമീർ എന്റെ നാട്ടുകാരനാണ് പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട് നാട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് നീ ഇപ്പോൾ കണ്ട പെയിന്റ് പണി മാത്രമല്ല ഒരുവിധം എല്ലാ പണികളും അറിയാവുന്ന ഒരു മിടുക്കനാണ് നീയും ഇവനും ഒരേ തസ്തികയിൽ പെട്ട ജീവനക്കാരാണ് സ്കൂളിൽ. നീ സ്കൂളിലെ അകത്തെ കാര്യങ്ങൾ നോക്കുമ്പോൾ കുഞ്ഞു അകത്തെയും, പുറത്തേയും കാര്യങ്ങൾ ഒരുപോലെ നോക്കണം ഇവൻ ഇവിടെ എന്തെങ്കിലും അറിയാത്തതോ, മനസ്സിലാവാത്തതോ ഉണ്ടെങ്കിൽ രജനി ഇവന് വേണ്ടപോലെ പറഞ്ഞുകൊടുക്കണം. ഇനി കുഞ്ഞു ഇതാണ് രജനി സ്കൂളിലെ കുട്ടികളുടെ എല്ലാവരുടെയും ചേച്ചിയാണ് അപ്പോൾ ഇത് നിന്റെ രജനി ചേച്ചി എന്തെങ്കിലും കാര്യത്തിൽ സംശയങ്ങളോ, അറിയാത്തതോ ഉണ്ടെങ്കിൽ നീ യാതൊരു മടിയും കാണിക്കാതെ രജനി ചേച്ചിയോട് നേരിട്ട് ചോദിക്കണം. രജനി ചേച്ചി പറയുന്നതെല്ലാം അതോടൊപ്പം അനുസരിക്കുകയും വേണം

ഷമീർ :മം, ശരി

രജനി: ജോയിച്ചൻ പരിചയപ്പെടുത്തി കഴിഞ്ഞെങ്കിൽ ഇനി ഞാൻ ഇറങ്ങിക്കോട്ടെ ഇപ്പത്തന്നെ വൈകി

ജോയിച്ചൻ : എന്നാൽ രജനി ഇറങ്ങിക്കോളു ഞാനും ഇറങ്ങാറായി

( അങ്ങനെ രജനി ആ റൂമിൽ നിന്ന് ഇറങ്ങിപ്പോയി ഷമീർ ജോയിച്ചന്റെ മുന്നിൽ അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞു )

ജോയിച്ചൻ : എടാ താഴെ പോയി നമ്മുടെ പമ്പ് സെറ്റ് ഒന്ന് ഓഫാക്കിയിട്ടു വാ ഇവിടെ വെള്ളമില്ലാണ്ട് ആയപ്പോൾ ഞാൻ പോയി ഓണാക്കിയിരുന്നു

ഷമീർ : ശരി

‘ ഷമീർ പോയി പമ്പ് സെറ്റ് ഓഫ് ചെയ്തു തിരികെ പടികൾ കയറി സ്കൂൾ മുറ്റത്ത് എത്തി ഗേറ്റ് അടച്ച് സ്കൂൾ മുറ്റത്ത് നിന്ന് സ്കൂൾ മുഴുവൻ നോക്കി ഇടത്തോട്ട് തിരിഞ്ഞ് തിരികെ നടക്കുമ്പോൾ സ്കൂളിന്റെ ഗേറ്റിന്റെ അവിടെ നോക്കിയപ്പോൾ ആയിരുന്നു അതാ രജനി ചേച്ചി സ്കൂൾ ഗേറ്റിന് മുന്നിലുള്ള റോഡിൽ അതായത് മുകേഷേട്ടന്റെ വീടിന്റെ മുന്നിലുള്ള ഗെയ്റ്റിന്റെ മുന്നിലൂടെയും കടന്നുപോകുന്ന ആ റോഡിൽ മുകേഷേട്ടന്റെ വീടിന്റെ മുന്നിലുള്ള ഗെയ്റ്റിന്റെ അവിടെ റോഡിൽ നിന്നുകൊണ്ട് നല്ല സന്തോഷത്തിലും വല്ലാത്ത പ്രസരിപ്പിലും നിന്ന് സംസാരിക്കുകയും കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഒക്കെ ചെയ്യുന്നു ആരോടാണെന്ന് നോക്കിയപ്പോൾ ഗേറ്റിന്റെ അവിടെ വെളുത്ത നല്ല ഭംഗിയുള്ള ഒരുത്തൻ ജിം ബോഡിയാണ് പൊക്കവും ഉണ്ട് അവൻ ഗെയ്റ്റിന്റെ മുകളിലൂടെ കൈ രണ്ടും പുറത്തോട്ട് ഇട്ട് ഗേറ്റിൽ തൂങ്ങി കിടന്നുകൊണ്ട് മുദ്രകൾ കാണിക്കുകയും സംസാരിക്കുക ഒക്കെ ചെയ്യുന്നുണ്ട് പെട്ടെന്ന് ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ടതോടെ രജനി ചേച്ചി അവന് ടാറ്റാ കാണിച്ച് പുഞ്ചിരിച്ചുകൊണ്ട് നേരെ നടന്നു. ആ ഓട്ടോയുമായി വന്നിരുന്നത് നന്ദനായിരുന്നു നന്ദൻ ഗെയ്റ്റിന്റെ മുന്നിൽ ഓട്ടോ നിർത്തി അവൻ പെട്ടെന്ന് നേരെ നിന്ന് ഗേറ്റ് തുറന്നു പക്ഷേ ഓട്ടോയിൽ ഇരുന്നിരുന്ന നന്ദൻ എന്നെ മാടിവിളിച്ചു അപ്പോൾ അവനും അതാരെയാണ് വിളിക്കുന്നത് എന്നറിയാൻ എന്നെ തിരിഞ്ഞു നോക്കി ‘

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *