അവൻ – 2 31അടിപൊളി 

ജോയിച്ചൻ : എടാ, ഇത് ടൗണിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് അപ്പോൾ അതിന് അതിന്റേതായ പ്രൗഡിയും, ഭംഗിയിലും ഒക്കെ വേണ്ടേ. നീ ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല നിനക്ക് ഇവിടെ ഒരു കുറവും ഉണ്ടാവില്ല. വാ നമുക്ക് ചെന്ന് മദറെ കാണാം ഇവിടത്തെ ഓഫീസ് മുറിയിൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു കാണുന്നില്ല കോൺവെന്റിൽ കാണും നമുക്ക് അങ്ങോട്ട് പോകാം

( ജോയിച്ചൻ കോൺവെന്റിൽ ചെന്ന് ബെല്ലടിച്ചതും വെളുത്ത് മെലിഞ്ഞ് അഞ്ചര അടിയോളംഉയരമുള്ള 30 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന കാണാൻ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ നായിക സംഗീതയെ പോലെ ഉള്ള ഒരു സിസ്റ്റർ വന്നു കോൺവെന്റിന്റെ ഗേറ്റ് തുറന്നതും ജോയിച്ചൻ ചിരിച്ചുകൊണ്ട് )

 

 

ജോയിച്ചൻ : ഗുഡ്മോർണിംഗ് സിസ്റ്റർ

സിസ്റ്റർ: ഗുഡ് മോർണിംഗ്, അല്ല എന്താ ജോയിച്ചൻ നേരത്തെ

ജോയിച്ചൻ : നേരത്തെയോ?

സിസ്റ്റർ: സമ്മർ വെക്കേഷൻ കഴിയാൻ ഇനിയും ദിവസങ്ങൾ ഇല്ലേ!

ജോയിച്ചൻ : ഓ, അങ്ങനെ

സിസ്റ്റർ: വീട്ടിലിരുന്നിട്ട് സ്കൂളും,പിള്ളേരെയും കാണാഞ്ഞിട്ട് ഉറക്കം വന്നിട്ടുണ്ടാവില്ല അല്ലേ…..!

ജോയിച്ചൻ : പിള്ളേരെ കണ്ടില്ലെങ്കിലും സ്കൂൾ കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല പക്ഷേ ഇവിടെ ഉള്ളവരെ കാണാതായാലാ എനിക്ക് ഉറക്കം വരാത്തത്

‘ ജോയിച്ചൻ പറഞ്ഞത് കേട്ടതും മുഖത്ത് ഒരു തിളക്കം കൂടിയ സന്തോഷത്തോടെ കവിൾ തടങ്ങൾ ചെറുതായി ചുമന്നിട്ട് ഒരു പുഞ്ചിരി ആ ചുവന്ന ചുണ്ടിൽ വിരിയിച്ചുകൊണ്ട് ‘

സിസ്റ്റർ: ഹഹഹ, എന്നാൽ എല്ലാവരെയും വിളിക്കാം ഇവിടെയുള്ളവരെ കാണാഞ്ഞിട്ട് ഇനി ജോയിച്ചന്റെ ഉറക്കം പോണ്ട ഒരാളുടെ ഉറക്കം ഇല്ലാണ്ടാക്കുക എന്ന് പറയുന്നത് ക്രൂരതയല്ലേ.

( സിസ്റ്റർ ഇതെല്ലാം പറയുമ്പോൾ ഷമീർ സിസ്റ്ററിനെ ഒന്ന് ഇടം കണ്ണിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സിസ്റ്ററിന്റെ നിൽപ്പും സംസാരരീതിയും എല്ലാം കണ്ടിട്ട് എന്തൊക്കെയോ ഒരു പിടികിട്ടാത്ത പോലെ മനസ്സിൽ തോന്നുന്നുണ്ടായിരുന്നു )

ജോയിച്ചൻ : എല്ലാവരെയും ഇപ്പോൾ വിളിക്കണ്ട എനിക്കിപ്പോൾ മദറിനെ ഒന്ന് ആദ്യം കാണണം നഴ്സറിയിലെ ഓഫീസ് റൂമിൽ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു അവിടെ കാണാത്തതുകൊണ്ട് ഞാൻ ഇങ്ങോട്ട് വന്നത്

സിസ്റ്റർ: മദർ കുറച്ചുനേരം മുമ്പ് വരെ ഓഫീസ് റൂമിൽ ഉണ്ടായിരുന്നു. ഞാൻ വിളിക്കാം അകത്തുണ്ട്. അതല്ല ഞാൻ ജോയിച്ചനെ പ്രതീക്ഷിക്കാത്ത സമയത്ത് കണ്ടപ്പോൾ ചോദിക്കാൻ മറന്നു ഇതാരാ

ജോയിച്ചൻ : ഇവനോ? അതെല്ലാം പറയാം ആദ്യം മദറിനെ കാണട്ടെ

സിസ്റ്റർ: ഞാൻ പോയി പറയാം

( സിസ്റ്റർ അകത്തോട്ട് പോയി )

ഷമീർ : ജോയിയേട്ടാ ഇതാരാ?

ജോയിച്ചൻ : ഇതാണ് സിസ്റ്റർ ആനി ജോസഫ്. ഇവിടെ നാല് സിസ്റ്റർമാർ ആണ് ഉള്ളത് നമ്മൾ ഇപ്പോൾ പോകുന്നത് മദർ സുപ്പീരിയറിനെ കാണാനാണ് മദറിന്റെ പേര് എൽസി അഗസ്റ്റിൻ പിന്നെയുള്ളത് എമിലി സിസ്റ്ററും, റോസിലി സിസ്റ്ററും അങ്ങനെ നാലു സിസ്റ്റർമാരാണ് ഈ കോൺവെന്റ് മഠത്തിൽ ഉള്ളത്. എല്ലാവരെയും ഞാൻ നിനക്ക് പരിചയപ്പെടുത്തി തരാം. ഇവിടുത്തെ മദർ നല്ല സ്വഭാവമുള്ള ഒരു സിസ്റ്റർ ആണ് അവർ പറയുന്നതെല്ലാം അനുസരിച്ച് ചെയ്തു നിന്നാൽ ഒരു കുഴപ്പവുമില്ലാതെ കൂളായിട്ട് ഈ സ്കൂളിൽ നിന്ന് പോകാം

( അപ്പോഴേക്കും ആനി സിസ്റ്റർ അകത്തു നിന്നു വന്നു )

ആനി സിസ്റ്റർ : മദർ പ്രാർത്ഥനയിലായിരുന്നു കഴിഞ്ഞു ജോയിച്ചനോട് ഓഫീസ് റൂം പൂട്ടിയിട്ടില്ല അകത്തു കയറി ഇരിക്കാൻ പറഞ്ഞു മദർ ഇപ്പോൾ അങ്ങോട്ട് വരും

( ആനി സിസ്റ്റർ അങ്ങനെ പറഞ്ഞതും ഇരുവരും തിരികെ ഓഫീസിൽ വന്നു അകത്തു കയറിയിരുന്നു മദറിനായി വെയിറ്റ് ചെയ്തു. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം മദർ ഓഫീസിൽ എത്തിയതും ജോയിച്ചൻ ബഹുമാനം കണക്കെ എഴുന്നേറ്റു കൊണ്ട് )

ജോയിച്ചൻ : ഗുഡ്മോണിങ് മദർ

‘ 55 വയസ്സിനു മുകളിൽ പ്രായമുള്ള മുടിയെല്ലാം നരച്ച് നല്ല വണ്ണവും വലിയ കണ്ണടയും വെച്ച് മീഡിയം ഉയരവും ഉള്ള സ്ത്രീയെ നോക്കി ഷമീറും ഒപ്പം എഴുനേറ്റു ‘

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *