അവൻ – 2 31അടിപൊളി 

‘ ഷമീർ അതെല്ലാം നോക്കിക്കൊണ്ട് ‘

ഷമീർ : സൂപ്പർ ഈ ഐഡിയ കൊള്ളാം ട്രെയിൻ പോലെ ഒരു ഷീറ്റ് മുന്നോട്ടുവലിക്കുമ്പോൾ അതിന്റെ പുറകെ അടുത്ത എല്ലാ ഷീറ്റുകളും പിന്നാലെ പുറത്തോട്ട് വന്നു നേരെ നിൽക്കുന്നു.

ജോയിച്ചൻ : നീ ഇത് ആദ്യമായിട്ട് കാണുന്നതുകൊണ്ടാ ഇനി ഈ ഇരുമ്പ് പൈപ്പിലെ ക്ലിപ്പുകൾ ഉപയോഗിച്ചു മുറുക്കിയാൽ ഇത് അനങ്ങത്തില്ല

ഷമീർ : ജോയിയേട്ടാ ഞാനൊന്ന് ഷീറ്റുകൾ നീക്കി നോക്കിക്കോട്ടെ

ജോയിച്ചൻ : അതിനെന്താ നോക്കിക്കോ

‘ ഷമീർ നേരെ പോയി ഒന്നാമത്തെ വാതിലിന്റെ അടുത്തുള്ള ഷീറ്റ് വലിച്ച് നേരെ ജോയിച്ചൻ മുന്നോട്ടു നടന്ന പോലെ നടന്നു ഷീറ്റ് നേരെ നിവർത്തി അതൊരു ക്ലാസ് റൂം ആക്കി തിരിച്ചു നോക്കി ശേഷം മൂന്നാമത്തെ ഷീറ്റും വലിച്ചു നീക്കി അങ്ങനെ നാല് ക്ലാസ് റൂമുകൾ ആക്കി അവിടെ തിരിച്ചു മാറ്റി കണ്ട ശേഷം പഴയതുപോലെ എല്ലാ ഷീറ്റുകളും മടക്കി ചുമരിനോട് ചേർത്ത് വാതിനടുത്ത് വച്ചശേഷം ‘

ജോയിച്ചൻ : ഇപ്പോൾ നിനക്ക് ഇതെല്ലാം മനസ്സിലായല്ലോ?

ഷമീർ : മനസ്സിലായി, ഈ രണ്ടാം നിലയിൽ ഒരൊറ്റ ബെഞ്ചും, ഡസ്കും പോലുമില്ല ഈ നിലയിൽ കുട്ടികൾ കിടന്നാണോ? പഠിക്കാറ്

ജോയിച്ചൻ : എടാ മണ്ടാ രണ്ടു വർഷമായിട്ട് ഈ നിലയിൽ ക്ലാസുകൾ ഒന്നും വെക്കാറില്ല എല്ലാ ക്ലാസ്സുകളും താഴത്തെ നിലകളിൽ തന്നെയാണ് നടത്തുന്നത്

ഷമീർ : പിന്നെന്താ ഇവിടെ കട്ടിലും, ബെഡും കിടക്കുന്നത്. സിസ്റ്റർമാരുടെ താണോ? സിസ്റ്റേഴ്സ് ഇവിടെയാണോ കിടക്കുന്നത്

ജോയിച്ചൻ: എടാ സിസ്റ്റർമാർ എല്ലാം കോൺവെന്റിലാണ് കിടക്കുന്നത്. ഇത് ടീച്ചേഴ്സ് കിടക്കുന്ന ബെഡും, കട്ടിലുമാ

” ടീച്ചേഴ്സ് ഒന്ന് കേട്ടതും ഷമീറിന്റെ മനസ്സ് ഒരു മിന്നൽ വെളിച്ചം തട്ടി എണീറ്റ പോലെ ”

ഷമീർ : ടീച്ചേഴ്സ്സോ?

ജോയിച്ചർ : ആ ടീച്ചേഴ്സ്, നീയെന്താടാ ഇങ്ങനെ? ടീച്ചർ എന്ന പേര് ആദ്യമായി കേൾക്കുന്നത് പോലെ

ഷമീർ : ഹേയ് ഒന്നുമില്ല, ടീച്ചേഴ്സ് എന്ന പെട്ടെന്ന് കേട്ടപ്പോൾ

ജോയിച്ചൻ :പെട്ടെന്ന് കേട്ടാൽ എന്താ?

ഷമീർ : ഞാൻ കരുതിയത് ഇവിടെ ജോയി ഏട്ടനും പിന്നെ ഇവിടുത്തെ സിസ്റ്റേഴ്സും മാത്രമായിരിക്കും ക്ലാസെടുക്കുന്നത് എന്നാ

ജോയിച്ചൻ : ഹഹഹ, എടാ ഒരു സ്കൂൾ ആവുമ്പോൾ ടീച്ചേഴ്സ് ഉണ്ടാവില്ല എന്നെ കൊണ്ടും ഇവിടത്തെ സിസ്റ്റർമാരെ കൊണ്ടും മാത്രം എങ്ങനെയാടാ ഇത്രയും കുട്ടികളെ നോക്കാനും, പഠിപ്പിക്കാനും പറ്റുക

ഷമീർ : ഇവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സ് എല്ലാവരും സ്കൂളിന്റെ ഈ രണ്ടാം നിലയിലാണോ? കിടക്കുന്നത് അവർക്ക് വീടില്ലേ

ജോയിച്ചൻ : അവർക്ക് വീട് ഒക്കെയുണ്ട്. നീ ഇത് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം നമ്മുടെ നാട്ടിൻപുറത്തെ സ്കൂളിലുള്ള ടീച്ചേഴ്സ് എല്ലാം നാട്ടിൻ പുറത്തുനിന്നു തന്നെ ഉള്ളവരായിരുന്നു അതുകൊണ്ട് അവർക്ക് വൈകുന്നേരം അവർ അവരുടെ വീട്ടിൽ പോകാൻ പറ്റും. പക്ഷേ ഇവിടെ ഒന്നും അങ്ങനെയല്ല ഇവിടെ പഠിപ്പിക്കുന്ന ടീച്ചേർസ് എല്ലാം ദൂരം സ്ഥലത്തുനിന്ന് വരുന്നവരാണ് എന്നും അവരുടെ വീട്ടിൽ പോകാൻ പറ്റില്ല ആദ്യമെല്ലാം ടൗണിലെ ലേഡീസ് ഹോസ്റ്റൽ ആയിരുന്നു താമസിച്ചിരുന്നത് അവിടെ നിന്ന് എന്നും ട്രാഫിക് ബ്ലോക്കിൽ പെടാതെ സമയത്തിന് സ്കൂളിൽ എത്താൻ പറ്റാതെ ബുദ്ധിമുട്ടായപ്പോൾ മദർ ആണ് ടീച്ചേഴ്സിന് താമസിക്കാൻ ഇങ്ങനെ ഒരു സംവിധാനം ഇവിടെ ഒരുക്കിയത്.

ഷമീർ : ഈ സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ ടീച്ചേഴ്സും ഇവിടെ ആണോ? താമസിക്കുന്നത്

ജോയിച്ചൻ : അതെ എല്ലാവരും ഇവിടെ തന്നെയാണ് നിൽക്കുന്നത്

ഷമീർ : അപ്പോ എത്ര ടീച്ചേഴ്സ് ഉണ്ട് സ്കൂളിൽ?

ജോയിച്ചൻ: അവരെല്ലാം വെക്കേഷന് നാട്ടിൽ പോയിരിക്കുകയാണ് വെക്കേഷൻ കഴിഞ്ഞ് എല്ലാവരും തിരികെ വരുമ്പോൾ നിനക്ക് നേരിട്ട് കാണാമല്ലോ അതുവരെ എണ്ണവും പേരും എല്ലാം ചോദിച്ച് ഇങ്ങനെ സമയം കളയാതെ നീ വാ

‘ ഷമീറിനെയും കൂട്ടി ഹാളിലെ നാലാമത്തെ വാതിലിലൂടെ പുറത്തു കടക്കാനായി ജോയിച്ചൻ മുന്നോട്ടു നടക്കുമ്പോൾ ആയിരുന്നു അവിടെ കട്ടിലിനും, ഷെൽഫിനും അടുത്തായി കുറച്ച് ചെറിയ ഹീൽ ഉള്ളതും അല്ലാത്തതുമായ നല്ല ലെതറിന്റെ വില കൂടിയ ചെരുപ്പുകൾ കേടുകൾ പറ്റി പൂത്തു വെള്ള കളർ പിടിച്ച് കിടക്കുന്നത് കണ്ടത് ‘

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *