ഷമീർ : മദർ
( മദർ തിരിഞ്ഞു ഷമീറിനെ നോക്കിക്കൊണ്ട്)
മദർ : എന്താ?
ഷമീർ : ഞാൻ മുകളിലെ മുറി പെയിന്റ് അടിക്കുമ്പോൾ ഏതോ ഒരു സ്ത്രീ അവിടെ വന്നിരുന്നു ഞാൻ മുഖം കണ്ടില്ല ഒരു നീല ചുരിദാർ ആയിരുന്നു വേഷം ആ മുറിയുടെ പുറത്ത് നിന്നു നോക്കിയിട്ട് പോയി ഞാൻ ആരാണെന്ന് നോക്കാൻ വേണ്ടി തിരിഞ്ഞ പോയേക്കും ആ സ്ത്രീ പോയിക്കഴിഞ്ഞിരുന്നു
മദർ:മം
ഷമീർ : മദർ ആരെങ്കിലും മുകളിലോട്ട് പറഞ്ഞയച്ചിരുന്നോ?
‘ ചെറിയ പുഞ്ചിരിയോടെ മദർ ‘
മദർ: ഇല്ലല്ലോ ഞാൻ അങ്ങനെ ആരെയും മുകളിലോട്ട് പറഞ്ഞയച്ചിട്ടില്ല. ഷമീർ അകത്തോട്ട് വാ എന്നിട്ട് ഇവിടത്തെ റജിസ്റ്ററുകൾ ഒന്ന് എൽ പിയിൽ ഇരിക്കുന്ന ജോയിയുടെ അടുത്തു കൊണ്ടുപോയി കൊടുക്കണം ഞാൻ എടുത്തു തരാം
‘ മദർ അങ്ങനെ പറഞ്ഞപ്പോൾ എന്നാലും അപ്പൊ ആരായിരിക്കും വന്നിരിക്കുക ഞാൻ ആരെയാ കണ്ടത്? ഇങ്ങനെ ആലോചിച്ചുകൊണ്ട് ഓഫീസ് റൂമിനകത്ത് കയറിയതും ഓഫീസ് റൂമിന്റെ വാതിലിനടുത്ത് ഇട്ടിരിക്കുന്ന സോഫയിൽ അതാ താടക്ക് കൈ കൊടുത്തുകൊണ്ട് ആ നീല ചുരിദാറുകാരിരിക്കുന്നു
‘അവളെ കണ്ടതും മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിചേനോണം ആദ്യം അവളുടെ മുഖത്തോട്ട് ഒന്ന് നോക്കി അവൾ തിരിച്ചും ഷമീറിനെയും നോക്കി ഷമീർ മദറിന്റെ പുറകിലൂടെ മദറിന്റെ ടേബിളിനടുത്തോണ്ട് ചെന്നു എന്നിട്ട് തിരിഞ്ഞൊന്നും കൂടി നോക്കി ഉറപ്പുവരുത്തി ‘
( മദർ അവളെ കാണിച്ചു കൊണ്ട് )
മദർ: നീ കണ്ട നീല ചുരിദാർ ഇതാണോ?
ഷമീർ : ആ അതെ ഇവരെ തന്നെയാ ഞാൻ കണ്ടത് എനിക്ക് ഉറപ്പുണ്ട്
മദർ: ഞാൻ ഇവളെ മുകളിലോട്ട് പറഞ്ഞയച്ചിട്ടില്ല ഇവൾ പെയിന്റ് പണി കാണാനും എവിടെ വരെ എത്തി എന്ന് അറിയാനും ഒക്കെ മുകളിലോട്ട് വന്നിരുന്നു. ഇവൾ തിരികെ താഴോട്ട് വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു മുകളിലെ മുറിയിൽ നല്ല മനോഹരമായി ഒരാൾ ഡിസൈൻ ചെയ്യുന്നുണ്ടെന്ന്.
‘ മദർ ആ പെണ്ണിനോട് ‘
മദർ: നിനക്ക് ഇതാരാണെന്ന് മനസ്സിലായോ?
പെണ്ണ്: പെയിന്റ് അടിക്കാൻ വന്ന പെയിന്റർ അല്ലേ.
മദർ: ഈ കുട്ടി പെയിന്റർ ഒന്നുമല്ല ജോയ് സ്കൂളിൽ നിന്ന് പോകുമ്പോൾ പകരം നിൽക്കാൻ വേണ്ടി ജോയ് നാട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന ആളാ ഇത്
‘ ഇത് കേട്ടതും തെല്ല് കൗതുകത്തോടെ ആ പെണ്ണ് ഷമീറിനെ ഒന്ന് നോക്കിയശേഷം ‘
പെണ്ണ്: ജോയിച്ചന് പകരം വന്ന ആൾ എന്നോ? ജോയ് മാഷേ കൊണ്ട് മാത്രമേ ഇവിടുത്തെ കാര്യങ്ങൾ മുഴുവൻ നോക്കി നടത്താൻ പറ്റൂ ജോയിച്ചൻ ഇവിടെ ഓടി നടക്കുന്നതെങ്ങനെയാണെന്ന് എനിക്കറിയാം പക്ഷേ അതെല്ലാം ഓടിനടന്ന് ജോയിച്ചനെപ്പോലെ കൊണ്ടുനടക്കാൻ ഈ പയ്യനെ കൊണ്ട്
മദർ: ഇങ്ങനെയൊരു തോന്നൽ ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു പക്ഷേ അതിനെല്ലാം ഗ്യാരണ്ടി ജോയി തന്നെയാ അപ്പോ പിന്നെ എനിക്ക് ധൈര്യമായിട്ട് ഇവനെ നിർത്താമല്ലോ. ഇവൻ വന്നിട്ട് രണ്ടാഴ്ചയായി എല്ലാം കണ്ടറിഞ്ഞു മനസ്സിലാക്കി അവൻ നല്ലപോലെ ചെയ്യുന്നുണ്ട്
ഷമീർ : മദർ ജോയിച്ചൻ അവിടെ കാത്തിരിക്കുന്നു ഉണ്ടാകും ഏതു രജിസ്ട്രാ കൊണ്ടുപോയി കൊടുക്കേണ്ടത്
മദർ: ആ ഷെൽഫിനു മുകളിൽ ഇരിക്കുന്ന രണ്ടെണ്ണം
‘ ഷമീർ ആ റജിസ്റ്ററുകൾ എടുത്ത് അവിടെനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ’
പെണ്ണ്: നിൽക്കൂ ഞാനും വരാം നിന്റെ കൂടെ എനിക്കും ജോയിച്ചേനെ ഒന്ന് കാണണം
( അങ്ങനെ മദറിന്റെ ഓഫീസ് റൂമിൽ നിന്ന് ഷമീറും ആ പെണ്ണും ഒരുമിച്ചിറങ്ങി നേരെ ഏൽ പി സ്കൂളിലോട്ട് നടന്നു. നടന്നുപോകുമ്പോൾ)
പെണ്ണ്: ജോയിച്ചന്റെ വീടിനടുത്താണോ നിന്റെ വീട്
ഷമീർ : അടുത്തുതന്നെയാ വലിയ ദൂരം ഒന്നുമില്ല
പെണ്ണ്: നീ ഏതുവരെ പഠിച്ചു?
ഷമീർ :+2, നിങ്ങൾ ആരാ? മദറിന്റെ ആരെങ്കിലും ആണോ?
പെണ്ണ്: അല്ല പക്ഷേ മദർ എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെയാണ്. ഞാൻ സ്കൂളിലെ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കാൻ വരുന്ന ആളാ പേര് രജനി
‘ പേരുകേട്ടതും ഷമീർ അവിടെ നിന്നു ‘
രജനി: എന്താ അവിടെ നിന്നത് വരുന്നില്ലേ?
ഷമീർ : നിങ്ങളായിരുന്നോ? രജനി
രജനി: അതെ, എന്താ ചോദിക്കാൻ

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും