അവൻ – 2 31അടിപൊളി 

TBS: നിന്നോടൊപ്പം ജോയിച്ചനും ഉണ്ടോ?

ഷമീർ : ഇല്ലടാ ഞാൻ ഒറ്റയ്ക്ക് വന്ന് ഫോൺ ചെയ്യുന്നത് ഇനി ഇവിടെ നടക്കാൻ ഒരാളുടെ കൂട്ട് ഒന്നും എനിക്ക് വേണ്ട. ജോയിച്ചൻ വീട്ടിലിരുന്ന് സ്കൂളിൽ ജോയിച്ചന് നൽകാനുള്ള ജോയിച്ചന്റെ സർവീസ് പേപ്പറുകളും എല്ലാം എഴുതി ശരിയാക്കുകയാണ് സ്കൂളിലെ ജോലി ഒഴിവാക്കി ഇറങ്ങുമ്പോൾ അതെല്ലാം ക്ലിയർ ചെയ്തു കൊടുക്കേണ്ടത് കൊണ്ട് ആ തിരക്കിലാണ്.

TBS: ഹാവൂ, അപ്പോൾ നമുക്ക് ഒന്ന് ഫ്രീയായി സംസാരിക്കാം അല്ലേ

ഷമീർ :നീ പറ, എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷങ്ങൾ?

TBS: ഇവിടെ പഴയതുപോലെതന്നെ കുഴപ്പമൊന്നുമില്ല. ഞാൻ നിന്റെ വീട്ടിൽ എല്ലാം പോയി നോക്കി അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. നിനക്കിപ്പോൾ കുറച്ച് ഉണർവ് വെച്ചിട്ടുണ്ട്

ഷമീർ : ഹഹഹ എന്താ ഇപ്പൊ അങ്ങനെ തോന്നാൻ

TBS: നീ ചിരിക്കൊന്നും വേണ്ട ഞാൻ പറഞ്ഞത് സത്യം തന്നെയാണ് കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ നിനക്ക് ഇത്രയും ഉഷാറില്ലായിരുന്നു വല്ലാത്തൊരു അവസ്ഥയിൽ പെട്ട പോലെയായിരുന്നു നിന്റെ സംസാരം എല്ലാം. ആ അവസ്ഥയും പേടിയും എല്ലാം മാറിയതുകൊണ്ടാണ് നിനക്ക് ഇപ്പോൾ ഈ ഉണർവ് എന്ന് എനിക്കറിയാം

ഷമീർ : നീ പറഞ്ഞതൊക്കെ ശരി തന്നെയാ ഞാൻ ഇനി ഇവിടെ എന്തുവന്നാലും നിൽക്കാൻ തന്നെ തീരുമാനിച്ചു. സന്തോഷമാണോ, സങ്കടമാണോ എന്നൊന്നും അറിയാത്ത ഒരു അവസ്ഥയാണ് മനസ്സിൽ ഇപ്പോ

TBS: കാര്യമില്ലാതെ മനസ്സ് വിഷമിപ്പിക്കേണ്ട

ഷമീർ : നാളെ മുതൽ സ്കൂളിലെ ജോലിക്ക് പോകാൻ തുടങ്ങുകയാണ് ഈയാഴ്ച മുതൽ തന്നെ സ്കൂളിലെ കാര്യങ്ങളെല്ലാം പഠിപ്പിച്ചു തരണമെന്നാ ജോയിച്ചൻ പറയുന്നത്

TBS: നീ സന്തോഷത്തോടെ ജോലിക്ക് കയറിക്കോ

ഷമീർ : ഞാനിവിടെ ഒന്ന് സെറ്റ് ആയി കഴിഞ്ഞശേഷം നിന്നെ വിളിച്ചാൽ നീ വരുമോ ഇവിടേക്ക്

TBS: ഞാൻ വരും. നീ അവിടെ സെറ്റായി കഴിഞ്ഞ ശേഷം എന്നെ വിളിച്ചാൽ എനിക്ക് എന്താ ബുദ്ധിമുട്ട് നിന്നെ കാണാൻ അവിടെ വരാൻ

ഷമീർ : ശരി ഡാ, എന്നാൽ ഞാൻ ഫോൺ വെക്കുകയാ ഇനിയും നീ കവലയിൽ നിന്ന് വീട്ടിൽ എത്താൻ വൈകേണ്ട ഞാൻ നിന്നെ അടുത്ത അടുത്തയാഴ്ച വിളിക്കാം

TBS: അടുത്ത തിങ്കളാഴ്ച നീ ഇതേ സമയത്ത് തന്നെ വിളിച്ചാൽ മതി ഞാൻ ഫോണിന്റെ അടുത്ത് ഉണ്ടാകും എന്നാൽ ശരി ഞാനും വെക്കുകയാണ്

( അങ്ങനെ ഫോൺ ചെയ്തതിനുശേഷം തിരികെ വീട്ടിലെത്തിയ ഷമീറിനോട് ജോയിച്ചൻ )

ജോയിച്ചൻ : ഫോൺ ചെയ്തോ? എന്തൊക്കെയുണ്ട് കൂട്ടുകാരന്റെയും, നാട്ടിലെയും വിശേഷങ്ങൾ?

ഷമീർ : സുഖം തന്നെ

ജോയിച്ചൻ: എന്നാൽ കിടക്കാൻ നോക്ക് നാളെ നമുക്ക് പത്തുമണിയാവുമ്പോഴേക്കും സ്കൂളിലെത്തണം നാളെ മുതൽ സ്കൂളിൽ പെയിന്റ് പണിക്കാർ അവരുടെ പണി തുടങ്ങുകയാണ് നീ അവരോടൊപ്പം എല്ലാം ഇടവും നോക്കണം അവർ എങ്ങനെ പെയിന്റ് പണി ചെയ്യുന്നു എന്തെങ്കിലും കള്ളത്തരം കാണിക്കുന്നുണ്ടോ, നന്നായിട്ടാണോ? എന്നൊക്കെ നോക്കണം. നിനക്ക് അത്യാവശ്യം പെയിന്റ് പണി അറിയുന്നതല്ലേ അതുകൊണ്ട് അവർ കള്ളത്തരം കാണിച്ചാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല

ഷമീർ : അതെല്ലാം ഞാൻ നോക്കിക്കോളാം അവരുടെ പൈന്റിങ് എങ്ങനെയുണ്ടെന്ന് ഞാൻ കണ്ട ശേഷം പറയാം

( അങ്ങനെ പിറ്റേദിവസം ഷമീറും, ജോയിച്ചനും സ്കൂളിലെത്തി. അവർ എത്തും മുമ്പേ പണിക്കാർ വന്നവരുടെ പെയിന്റ് പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ജോയിച്ചൻ സ്കൂളിലെത്തിയതും ആദ്യം തന്നെ ഷമീറിനെ മതിലിന് താഴെയുള്ള കൃഷിസ്ഥലം കാണിച്ചു പരിചയപ്പെടുത്തുവാൻ അങ്ങോട്ടു കൊണ്ടു പോയി )

ജോയിച്ചൻ : നമുക്ക് ആദ്യം കൃഷിസ്ഥലത്ത് പോകാം

ഷമീർ : ശരി

‘ മതിലിന് അറ്റത്തുള്ള ചെറിയ ഗേറ്റ് തുറന്ന് താഴോട്ടുള്ള മുപ്പതോളം പടവുകൾ ഇറങ്ങി താഴേ എത്തിയ ശേഷം’

ഷമീർ : ഞാൻ ഈ ഗേറ്റിന്റെ അടുത്ത് ഇത്രയധികം പടികൾ ഉള്ളത് കണ്ടിരുന്നില്ല. സ്കൂളും , സ്കൂളിന്റെ മുറ്റവും ഈ സ്ഥലവും ഒരേ പോലെ ആണെന്നാ കരുതിയത് ഇതിങ്ങനെ താഴെ മേലെ ഇരിക്കുന്ന സ്ഥലമാണെന്ന് കരുതിയില്ല

ജോയിച്ചൻ : ഈ സ്ഥലങ്ങൾ രണ്ടും ഇങ്ങനെ ആയതുകൊണ്ടും പിന്നെ അവിടെ ആ ഗേറ്റ് പൂട്ടുന്നതുകൊണ്ടുമാണ് സ്കൂളിലെ കുട്ടികൾക്കാർക്കും കൃഷി സ്ഥലത്തോട്ട് കടക്കാൻ പറ്റാത്തത്

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *