മുകേഷ്: കഴിക്കു മോനെ നിനക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം ഇതെല്ലാം എടുത്ത് കഴിക്കാം ഈ ടൗണിൽ നിൽക്കുമ്പോൾ നിനക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും എന്നോട് വന്നു പറഞ്ഞാൽ മതി. ഇനി ബേക്കറി പണി പഠിക്കണമെങ്കിൽ അതും ഞാൻ പഠിപ്പിച്ചു തരാം മോനെ കുറിച്ച് എല്ലാ കാര്യങ്ങളും ജോയി പറഞ്ഞു
ഷമീർ : ഈ വീട് സ്കൂളിന്റെ തൊട്ടടുത്താണ് ഇതിന്റെ ടെറസിൽ കയറി നിന്ന് നോക്കിയാൽ സ്കൂൾ മുഴുവനായി കാണാം
മുകേഷ്: കാണാൻ പറ്റും. സ്കൂളിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടായാൽ മദർ ഞങ്ങളുടെ ബേക്കറിയിൽ ആണ് ഓർഡർ ചെയ്യാറ് തികയാതെ വന്നാൽ രജനിയെ അവിടെ നിന്ന് നേരിട്ട് പറഞ്ഞയക്കും അങ്ങനെ ഈ സ്കൂളുമായി ബന്ധങ്ങൾ ഒക്കെ ഉണ്ട്
( ഇരുവരും ചായ കുടി കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു നന്ദൻ കയറിവരുന്നത് ജോയിച്ചൻ ഷമീറിനെ നന്ദന് പരിചയപ്പെടുത്തി തിരിച്ചുനന്ദനെയും പരിചയപ്പെടുത്തിയ ശേഷം അവിടെ നിന്ന് ബൈക്ക് എടുത്ത് തിരികെ വീട്ടിൽ വന്നു )
ജോയിച്ചൻ : നിന്റെ കാര്യം മദറിനെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു പണിപ്പെടേണ്ടി വന്നു. മദർ ആദ്യം സംസാരിച്ചത് കണ്ടപ്പോൾ നിന്നെ ഒഴിവാക്കുമോ എന്ന് പോലും ഞാൻ ഭയന്നു ഒടുവിൽ നിന്റെ സ്ഥിതിഗതികൾ എല്ലാം പറഞ്ഞപ്പോഴാണ് മദറിന്റെ മനസ്സലിയാൻ തുടങ്ങിയത്.
ഷമീർ : മദർ പറയുന്നതെല്ലാം ഞാൻ പുറത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.
ജോയിച്ചൻ: അപ്പോൾ പിന്നെ ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ? നിന്റെ പ്രായം കണ്ടിട്ട് ആ സ്കൂളിലെ കാര്യങ്ങളെല്ലാം നോക്കി നടത്താൻ നിന്നെക്കൊണ്ട് കഴിയുമോ? എന്ന സംശയമാണ് സിസ്റ്റേഴ്സിന് എല്ലാം അത് ക്രമേണ നീ എല്ലാം ഭംഗിയായി ചെയ്തു കാണിച്ചു മാറ്റിയാൽ മതി
ഷമീർ :മം
ജോയിച്ചൻ : ഇപ്പോൾ നിനക്ക് നീ നിൽക്കാൻ പോകുന്ന സ്കൂളും അവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും എല്ലാം ചെറിയൊരു ധാരണയൊക്കെ കിട്ടിയില്ലേ? സ്കൂളിൽ നിൽക്കുമ്പോൾ നീ ഒരു കാര്യം പ്രത്യേകിച്ച് ശ്രദ്ധിച്ചാൽ മതി മദറിനെ പിണക്കാതെ നോക്കണം എപ്പോഴും മദർ നിന്നെ സ്നേഹിച്ചു കൂടെ നിർത്തുന്ന രീതിയിൽ ആയിരിക്കണം നിന്റെ എല്ലാ നടപടികളും അങ്ങനെയാവുമ്പോൾ നിനക്ക് സ്കൂളിൽ ഒരു പ്രയാസവും ഉണ്ടാവില്ല മദർ നിന്നോടൊപ്പം എല്ലാറ്റിനും ഉണ്ടാകുമ്പോൾ നിനക്ക് പിന്നെ സ്കൂളിൽ എന്നാ പേടിക്കാനാ ഉള്ളത്. ഇനി നിനക്ക് വേണ്ടത് ഈ ടൗൺ നമ്മുടെ നാട്ടിൻപുറം പോലെ പരിചയമാവണം എല്ലായിടവും അത് നിന്റെ മനസ്സിലെ ഉൾഭയം ആദ്യം ഇല്ലാണ്ടാക്കും. നാട്ടിൻപുറത്ത് ജീവിച്ച നിനക്ക് ഈ ടൗണിലെ പരിഷ്കാരം നിറഞ്ഞ ഇതുവരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കാഴ്ചകൾ എല്ലാം കാണുമ്പോൾ ആദ്യം ഒരു കൗതുകമായി തോന്നും ഒപ്പം അതെന്താണ് എങ്ങനെയാണെന്ന് ഒന്നും അറിയാത്തതുകൊണ്ട് ഉള്ള മനസ്സിലെ പേടി കാരണം അടുത്തോട്ട് പോവുകയുമില്ല. ഇവിടുത്തെ ജീവിതവും പരിഷ്കാര രീതികളും എല്ലാം നേരിട്ട് കണ്ട് പരിചയം ആയി വരുമ്പോൾ നിന്റെ ഉള്ളിലെ ഉൾഭയം ഒക്കെ മാറും.അതുകൊണ്ട് ഞാൻ നിനക്ക് ആദ്യം ഈ ടൗൺ മുഴുവൻ വരും ദിവസങ്ങളിൽ നല്ലപോലെ പരിചയപ്പെടുത്തിത്തരാം ശേഷം സ്കൂളിലെ എല്ലായിടവും കാര്യങ്ങളും ഒക്കെ
ഷമീർ: ജോയിച്ചൻ പറഞ്ഞത് ശരിയാ എനിക്ക് ഇവിടെ എല്ലാം കണ്ടിട്ട് എന്തോ പോലെയൊക്കെ ഉണ്ട്. എങ്കിലും ഞാനിവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു. എങ്ങനെ വേണ്ടെന്ന് എല്ലാം ജോയിച്ചൻ പറഞ്ഞാൽ മതി
ജോയിച്ചൻ :എടാ,സ്കൂൾ തുറക്കാൻ ഇനിയും രണ്ടാഴ്ചത്തോളം ഉണ്ട്.എനിക്ക് പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല അടുത്ത ആഴ്ചയാണ് പെയിന്റിങ് പണിക്കാർ സ്കൂളിൽ വരുന്നത് നമുക്ക് സ്കൂളിൽ അപ്പോൾ പോയാൽ മതി. അതുകൊണ്ട് ഈ ആഴ്ച നമുക്ക് ടൗൺ മൊത്തം ഒന്ന് കറങ്ങാം നിനക്ക് ടൗണിലെ എല്ലാ സ്ഥലങ്ങളും കാണുകയും ഇവിടത്തെ സ്ഥലപ്പേരും, കെട്ടിടങ്ങളും, ഷോപ്പുകളുംഎല്ലാം എവിടെയാണെന്ന് കണ്ടു മനസ്സിലാക്കുകയും ഈ ടൗണിലുള്ള മൊത്തം കാര്യങ്ങളും നേരിട്ട് കണ്ടറിയാനും കഴിയും. അടുത്ത അധ്യാന വർഷം മുതൽ ഞാൻ സ്കൂളിൽ ഇല്ല അതെല്ലാം മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ നിന്നെയും കൊണ്ട് നേരത്തെ വന്നത് ഇങ്ങനെ വരുമ്പോൾ ആദ്യത്തെ ആഴ്ച ടൗണിൽ കറങ്ങി എല്ലാം നേരിട്ട് കാണിച്ച് മനസ്സിലാക്കി തരാൻ സമയം കിട്ടും.അടുത്തയാഴ്ച അതുപോലെ സ്കൂളിലെ എല്ലാറ്റിനെയും കുറിച്ചും കാണിച്ച് ഏൽപ്പിക്കാനും പറ്റും അപ്പൊ ഇനി നമുക്ക് സമയം കളയാനില്ല എന്നാൽ നമുക്കിനി ടൗണിലോട്ട് ഇറങ്ങാം.

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും