ആനി സിസ്റ്റർ: അങ്ങനെ ആയിക്കോട്ടെ മദർ വരുമ്പോഴേക്കും വരില്ലേ മദർ ജോയ് വന്നില്ലേ എന്ന് തിരക്കി
ജോയിച്ചൻ : എത്തും ഞാൻ ഇവിടെ തന്നെ ഉണ്ട്
‘ ആനി സിസ്റ്ററോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഷമീറിനെയും കൊണ്ട് താഴെ നിലയിലുള്ള എല്ലാ ക്ലാസ് മുറികളും കാണിച്ചുകൊടുത്തു നേരെ സൈഡിലുള്ള സ്റ്റെയർകെയ്സ് കയറി ഒന്നാം നിലയിൽ എത്തി അവിടെയും എല്ലാ ക്ലാസ് മുറികളും തുറന്നു കാണിച്ചു നേരെ വീണ്ടും സ്റ്റെയർകെയ്സ് കയറി രണ്ടാം നിലയിലെ വരാന്തയിൽ എത്തി കുറച്ചു മുന്നോട്ടു നടന്നു ആദ്യ ക്ലാസ് മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയതും ആ നില ഒരു ഹാൾ പോലെ വലതുവശത്ത് ഒരറ്റത്ത് ഒരു സ്റ്റേജ് അതിനു കുറച്ചു മുമ്പിലായി അഞ്ചാറു കട്ടിലുകളും അതിൽ ബെഡ്ഡുകൾ ചുരുട്ടി മടക്കി വെച്ചിരിക്കുന്നു അതിനടുത്തായി നാല് ഷെൽഫുകളും . ഷമീർ അകത്തു കയറി ചുറ്റുമൊന്നു നോക്കി. മുകളിൽ ഇരുമ്പ് പൈപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും വെൽഡ് ചെയ്ത് പിടിപ്പിച്ച് അതിൽ നല്ല കട്ടിയുള്ള ഹാസ്പറ്റോസ് ഇട്ടിരിക്കുന്നു ആ പൈപ്പുകളിൽ കുറച്ചു താഴ്ത്തി ഫാനും പിടിപ്പിച്ചിരിക്കുന്നു. അതിനു താഴെ ക്രോസ്സിൽ വലത് ചുമരിൽ നിന്ന് ഇടത് ചുമരിലോട്ടായിട്ട് ചെറിയ ഇരുമ്പ് പൈപ്പുകൾ ചുമരിൽ നട്ടും, ബോൾട്ടും ചെയ്ത് വെച്ചിരിക്കുന്നു അങ്ങനെ നാലെണ്ണം ആ ചെറിയ ഇരുമ്പ് പൈപ്പുകളിൽ നട്ടും, ബോൾട്ടും ഉള്ള ഇരുമ്പിന്റെ ക്ലിപ്പുകളും ഉണ്ട് ഇടതുവശത്തെ ചുമരുകളിൽ മൂന്നു പൊളികൾ ഉള്ള ജനലുകളും വലതുവശത്തെ ചുമരിൽ കയറിവന്ന വാതിൽ അടക്കം നാലു വാതിലുകളും ഓരോ വാതിലിന് അടുത്തായിട്ട് നല്ല നീളവും വീതിയും ഉള്ള പ്ലൈവുഡ് പോലെയുള്ള പരന്ന മരത്തിന്റെ ഷീറ്റുകൾ മടക്കി ചുമരിനോട് ചേർത്ത് വെച്ചിരിക്കുന്നു ‘
ഷമീർ : ഈ രണ്ടാം നില എന്താ ഇങ്ങനെ?
ജോയിച്ചൻ : നിനക്ക് കണ്ടിട്ട് എന്ത് തോന്നുന്നു
ഷമീർ : കണ്ടിട്ട് ക്ലാസ് മുറികൾ അല്ലെന്ന് മനസ്സിലായി
‘ നീ വാ ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞുകൊണ്ട് ജോയിച്ചൻ ഷമീറിനെ കൂട്ടി ഉള്ളിലൂടെ പതുക്കെ നടന്നു’
ജോയിച്ചൻ : സ്കൂളിന്റെ ഈ രണ്ടാം നില ക്ലാസ് മുറികൾ ആക്കാനും പരിപാടികൾ ഉണ്ടെങ്കിൽ നടത്താനും പറ്റുന്ന രീതിയിലാണ് പണിതിട്ടുള്ളത്.പുറത്തു മഴയോ മറ്റ് അസൗകര്യങ്ങളോ ഉണ്ടാകുമ്പോൾ പുറത്തെ സ്റ്റേജിൽ വച്ച് പരിപാടികൾ നടത്താൻ പറ്റില്ല അത്തരം സന്ദർഭങ്ങളിൽ ഇവിടെ ഈ സ്റ്റേജിലാണ് പരിപാടികൾ നടത്താറ്. ഇനി ക്ലാസുകൾ നടത്താൻ ആണെങ്കിൽ ഇവിടെ ക്ലാസ് മുറികൾ ആക്കുകയും ചെയ്യാം
ഷമീർ :അതെങ്ങനെ?
ജോയിച്ചൻ : കാണിച്ചുതരാം, ചുമരിനോട് ചേർത്ത് മടക്കി വെച്ചിരിക്കുന്ന ഈ മരത്തിന്റെ ഷീറ്റുകൾ കണ്ടോ? ഇത് പരസ്പരം ബിജാവൂരികൾ ഉപയോഗിച്ച് കൂട്ടിച്ചേർത്തതാണ് ഇതിന്റെ മുകളിലത്തെ ഷീറ്റ് പിടിച്ചു വലിച്ചാൽ ബെൽറ്റ് നിവർന്നു വരുന്നതുപോലെ നിവർന്നു വരും അതിന്റെ താഴെയുള്ള എല്ലാ ഷീറ്റുകളോടും കൂടി ഈ ചെറിയ ഇരുമ്പ് പൈപ്പിന്റെ ചുവട്ടിലൂടെ എന്നിട്ട് ഈ ചെറിയ ഇരുമ്പ് പൈപ്പിലുള്ള ഈ ക്ലിപ്പിൽ അതിലെ നട്ടും, ബോൾട്ടും ഇട്ടു മുറുക്കിയാൽ അതൊരു ക്ലാസ് റൂം ആയി തിരിക്കാം ഈ മരത്തിന്റെ ഷീറ്റുകൾ ചുമരിന് പകരം തിരിക്കാൻ ഉള്ളതാണ്
‘ ഇങ്ങനെ പറഞ്ഞു നടക്കുമ്പോഴേക്കും അവർ ഹാളിന്റെ നടുവിൽ എത്തിത്തുടങ്ങിയിരുന്നു. ജോയിച്ചൻ അവിടെനിന്ന് രണ്ടാമത്തെ വാതിലിന് അടുത്തുള്ള ഷീറ്റിന്റെ സൈഡിൽ പിടിച്ചു വലിച്ചു കൊണ്ട് നേരെ ഇടതു ചുമരിന്റെ അടുത്തോട്ട് കൊണ്ടുപോയതും അതിന്റെ താഴെയുള്ള എല്ലാ ഷീറ്റുകളും ഒന്നിന് പുറകെ ഒന്നായി പുറത്തോട്ടു വന്നു ജോയിച്ചൻ ഷീറ്റിന്റെ തുടക്കം ഇടത് ചുമരിൽ കൊണ്ടുപോയി മുട്ടിച്ചപ്പോൾ മൂന്ന് ഷീറ്റുകൾ നേരെ ചുമര് പോലെ നിന്നു’
ജോയിച്ചൻ : ഇനി നീയൊന്നു നോക്കിക്കേ? ഇപ്പോൾ ഇതൊരു ക്ലാസ് റൂം പോലെ ഇല്ലേ! ഒരു ക്ലാസ് റൂമിന് വേണ്ട സ്പേസ് ഇപ്പോൾ ഇവിടെ കിട്ടിയില്ലേ! ഇതുപോലെ എല്ലാ വാതിലിന്റെ അടുത്തുള്ള ഷീറ്റുകളും ഇങ്ങനെ മുന്നോട്ടു വലിച്ചാൽ ഇവിടെ നാല് ക്ലാസ് റൂമുകൾ ആയി

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും