ഷമീർ : മം
ജോയിച്ചൻ : ഹാവൂ അപ്പൊ വലിയ ഒരു കാര്യമാണ് ഇപ്പോൾ ശരിയായത് ഈ ടൗണിൽ സുരക്ഷിതമായ ഒരു ഇടം താമസിക്കാൻ കിട്ടുക എന്ന് പറഞ്ഞാൽ വലിയത് തന്നെ
( മദറിനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി അടുത്തദിവസം നാലാം ദിവസം ഷമീറും, ജോയിച്ചനും സ്കൂളിലെത്തി അന്നേദിവസം രണ്ടാം നിലയിൽ പൈന്റിങ് നടക്കുകയായിരുന്നു ജോയിച്ചൻ മദർ പറഞ്ഞ മേക്കപ്പ് റൂമിന്റെ താക്കോൽ നൽകി)
ജോയിച്ചൻ : നീ പോയി ആ മേക്കപ്പ് റൂം വൃത്തിയാക്കണമെങ്കിൽ വൃത്തിയാക്കിക്കോളൂ എനിക്ക് സ്കൂളിൽ വേറെ ചില പണിയുണ്ട് അതുകൊണ്ട് ഞാൻ വരുന്നില്ല നിന്റെ സാധനങ്ങൾ നമുക്ക് കുറച്ചു കുറച്ചായിട്ട് ഇങ്ങോട്ട് കൊണ്ടുവരാം
‘ ഷമീർ നേരെ അവന് അനുവദിക്കപ്പെട്ട മുറി ലക്ഷ്യമാക്കി നടന്നു നഴ്സറി കെട്ടിടത്തിന്റെ താഴെ നിലയിൽ എമിലി സിസ്റ്റർ ഇരിപ്പുണ്ടായിരുന്നു ഷമീറിനെ കണ്ടതും ചിരിച്ചുകൊണ്ട് ‘
എമിലി സിസ്റ്റർ: ജോയിച്ചൻ എവിടെ?
ഷമീർ : എൽ പി സ്കൂളിൽ ഉണ്ട്
എമിലി സിസ്റ്റർ : കുഞ്ഞു എങ്ങോട്ടാ പോകുന്നത്?
ഷമീർ : ഞാൻ മുകളിലത്തെ മേക്കപ്പ് റൂം വൃത്തിയാക്കാൻ മദർ എന്നോട് അവിടെ താമസിക്കാൻ പറഞ്ഞു
എമിലി സിസ്റ്റർ : അറിയാം, ഞങ്ങളോട് എല്ലാവരോടും ചോദിച്ചിടാ മദർ നിനക്കത് റൂം തന്നത്. അപ്പോ ഇനി ഞങ്ങളോടൊപ്പം താമസിക്കാൻ പോവുകയാണ് അല്ലേ എന്നിട്ടെന്താ നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്
‘ ഷമീർ ചിരിച്ചുകൊണ്ട് ‘
ഷമീർ : സന്തോഷമൊക്കെയുണ്ട് ഇപ്പോ കുറച്ചു തിരക്കിലാണ് മുകളിൽ പെയിന്റ് പണിക്കാർ ഉണ്ട് അവരോടൊപ്പം നിന്ന് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം ഒപ്പം എന്റെ റൂമും വൃത്തിയാക്കണം അതാ ഞാൻ
എമിലി സിസ്റ്റർ: മനസ്സിലായി ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു
( ഷമീർ വേഗം രണ്ടാം നിലയിൽ എത്തി അവിടെ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പണിക്കാരോട് സംസാരിച്ചു അവിടെ നിന്ന് നേരെ അവന്റെ റൂം തുറന്നു സാധനങ്ങൾ എല്ലാം പുറത്തേക്ക് ഇട്ടു മാറാല തട്ടി മുറിയെല്ലാം തൂത്തു വൃത്തിയാക്കി നേരെ തൊട്ടടുത്ത ഹാളിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പെയിന്റ് പണിക്കാരുടെ അടുത്തുചെന്നു. ഷമീറിനെ കണ്ടതും അവരൊന്നു സൗഹൃദമായി പുഞ്ചിരിച്ചു)
പണിക്കാരൻ : നീ ഗാർഡൻ നല്ല ഭംഗിയിൽ പെയിന്റ് അടിച്ചിട്ടുണ്ടല്ലേ ഞാൻ കണ്ടു പെയിന്റിംഗ് അറിയുമോ?
ഷമീർ : അത്യാവശ്യത്തിന് ഒക്കെ അറിയാം പഠിച്ചിട്ടുണ്ട് നാട്ടിലെ പെയിന്റ് പണിക്കാരെ കൂടെ പോയി
പണിക്കാരൻ: എന്നാൽ ഇനി ഞങ്ങളോടൊപ്പം കൂടിക്കോ
ഷമീർ : കൂടാമായിരുന്നു ഇവിടെ നിന്നില്ലായിരുന്നെങ്കിൽ പക്ഷേ ഞാനിപ്പോ വന്നത് നിങ്ങളോടൊപ്പം കുറച്ചു നേരം ഞാനും കൂടിക്കോട്ടെ എന്ന് ചോദിക്കാനാണ്
പണിക്കാരൻ: കുറച്ചു നേരമോ?
ഷമീർ : ഞാനിപ്പോ വന്നത് ഹാളിനു പുറത്തുള്ള റൂം ഞാൻ തന്നെ പെയിന്റ് അടിച്ചോട്ടെ എന്ന് ചോദിക്കാനാ
പണിക്കാരൻ: ഏതു റൂം നീ ഇപ്പോ തൂത്ത് വൃത്തിയാക്കിയതോ?
ഷമീർ : അതെ, മദർ ആ റൂം എനിക്ക് തന്നു ചുമരിൽ വാൾ പ്രൈമർ അടിച്ച് ഞാൻ അങ്ങ് പെയിന്റ് അടിച്ചോട്ടെ?
പണിക്കാരൻ: അതിനെന്താ നീ പെയിന്റ് അടിച്ചോ ബ്രഷും, പെയിന്റും ദാ അവിടെ ഇരിപ്പുണ്ട്
( പണിക്കാരുടെ കയ്യിന്ന് ബ്രഷും, പെയിന്റും വാങ്ങി ഷമീർ അവന്റെ പെയിന്റിംഗ് തുടങ്ങി നല്ല നീറ്റായി രണ്ടു കോട്ടടിച്ച ശേഷം റൂമിലെ ചുമരുകളിൽ ചെറിയ ചെറിയ സിമ്പിൾ ഡിസൈനും, ബോർഡറും എല്ലാം ഇട്ട് മനോഹരമാക്കി മേസ്തിരിക്ക് മറ്റ് പണിക്കാർക്കും എല്ലാം റൂമിന് അനുയോജ്യമായ ആ ഡിസൈനും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു)
മേസ്തിരി: നീ ആള് കൊള്ളാമല്ലോ ഞങ്ങൾ ആയിരുന്നെങ്കിൽ റൂം പെയിന്റ് അടിച്ചു പോകും മാത്രമേ ചെയ്യൂ ഇങ്ങനെയൊന്നും ചെയ്യില്ല
ഷമീർ : ഞാനൊരു ഭംഗിക്ക് വേണ്ടി ചെയ്തതാ ചുമരുകൾ ഇങ്ങനെ പ്ലെയിൻ ആയി കിടക്കുന്നതിനേക്കാളും നല്ലതല്ലേ ഇത്
മേസ്തിരി: അതെ, എന്റെ കൂടെയുള്ള പണിക്കാർ ആരും തന്നെ ഇങ്ങനെയൊന്നും ഡിസൈൻ ചെയ്യില്ല
ഷമീർ : ഹാളിലെ പണി കഴിഞ്ഞോ?
മേസ്തിരി: ഇല്ല, കുറച്ചു കൂടി ഉണ്ട് കഴിയാറായി തുടങ്ങി. ഇനി ഈ ബാത്റൂമുകളും, ഈ ഒരു മുറിയും കൂടിയേ ബാക്കിയുള്ളൂ. ഊണ് കഴിഞ്ഞു രണ്ടാളെ ഈ മുറിയിലോട്ടും, ബാത്റൂമിലോട്ടും വിടണം ഞങ്ങൾ ഹാളിലെ പണി തീർക്കുമ്പോഴേക്കും ആ രണ്ടു പണിക്കാരും കൂടി ഇത് പൂർത്തിയാക്കിക്കോളും അതോടെ ഇന്നത്തോടുകൂടി ഇവിടുത്തെ പൈന്റ് പണി മുഴുവനായിട്ട് തീരും

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും