ട്വിൻ ഫ്ലവർസ് – 5 23

 

അവളുടെ സങ്കടം പറച്ചിലും പരാതി പറച്ചിലും ആലോചിച്ച് എനിക്ക് ചെറിയ സങ്കടം വന്നെങ്കിലും, ചിരിയും ഒപ്പം വന്നു. ഞാൻ ചിരിയോടെ ചേട്ടനെ നോക്കി.

 

ചേട്ടന്റെ കണ്ണിലും പെട്ടന്ന് വാത്സല്യം നിറഞ്ഞു. ചേട്ടൻ മൊബൈൽ എടുത്തു നോക്കി.

 

“ആ ചിത്രശലഭം തന്നേ..” പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞിട്ട് ചേട്ടൻ കോൾ എടുത്തു.

 

“റൂബി അണ്ണാ…!!” വെപ്രാളം പിടിച്ച് അല്ലി വിളിച്ചു കൂവി.

 

ചേട്ടന്റെ മൊബൈൽ വണ്ടിയുടെ ബ്ലൂ ടൂത്തിൽ കണക്റ്റ് ആയിരുന്നത് കൊണ്ട്‌ വണ്ടിയുടെ സ്പീക്കറിൽ അല്ലിയുടെ ശബ്ദം നല്ല ബാസിൽ മുഴങ്ങി. അവൾടെ ശബ്ദത്തില്‍ ചേട്ടനോടുള്ള സ്നേഹവും വാത്സല്യവും, പിന്നെ പരാതിയും നിറഞ്ഞ് നിന്നിരുന്നത് ശെരിക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു.

 

ചേട്ടനോട് ഇനിയും എന്തൊക്കെയോ പരാതി പറയാനുള്ളത് പോലെയും വേറെയും എന്തൊക്കെയോ ചോദിക്കാനും പറയാനുള്ളത് പോലത്തെ ധൃതിയും അവളുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

 

“അണ്ണാ… നീങ്ക എല്ലാരും 5 മണിക്ക് ഇങ്ക വന്ത് സേരുവീങ്ക താന…?” അല്ലി വെപ്രാളം പിടിച്ചു ചോദിച്ചത്‌ കേട്ട് ഞാൻ ചിരിച്ചു.

 

“ഡാലി അക്കാ….!!” ഞാൻ ചിരിക്കുന്നത് കേട്ട് അല്ലി വിളിച്ചു കൂവി.

 

“എടി ചിത്രശലഭമേ…. നിനക്ക് ഉറക്കമൊന്നുമില്ലേ..?” വാത്സല്യപൂർവം ചോദിച്ചു കൊണ്ട്‌ ചേട്ടനും ചിരിച്ചു.

 

“പ്ലീസ്, സൊല്ലുങ്ക അണ്ണാ…” സ്വന്തം അച്ഛനോട് കുഞ്ഞുങ്ങള്‍ കൊഞ്ചലോടെ കെഞ്ചി സംസാരിക്കും പോലെ അവള്‍ കെഞ്ചി. “5 മണിക്ക് ഇങ്ക വന്ത് സേരുവീങ്ക താന..?”

 

“അതേ ഞങ്ങൾ എത്തും. അഞ്ച് മണിക്ക് തന്നെ ഞങ്ങൾ എത്തിച്ചേരും.” ചേട്ടൻ പറഞ്ഞു.

 

“ഓക്കെ… അപ്പോ 5 മണിക്ക് പാക്കലാം…” സന്തോഷത്തോടെ അവള്‍ ചിരിച്ചു.

 

എന്നിട്ട് അവള്‍ പിന്നെയും എന്റെ പേര് വിളിച്ചു കൂവി, “ഡാലി അക്കാ…!!”

 

അവളുടെ സന്തോഷവും എനർജിയൂം എന്നെ ശെരിക്കും ഊർജ്ജപ്പെടുത്തി. ആ സന്തോഷം എന്നിലും പടർന്നു പിടിച്ചു.

 

“എടി കുറുമ്പി…!!” സന്തോഷത്തോടെ ഞാനും വിളിച്ചു.

 

അപ്പോ അല്ലി എന്തോ ഊഹിച്ചത് പോലെ മൂളി ചിരിച്ചു.

 

“നീങ്ക റൊമ്പ ഹാപ്പിയാ ഇറുക്കീങ്ക അക്കാ…!! അപ്പടീനാ നീങ്ക ആസപ്പട്ടത് ഉങ്കളുക്ക് കെടച്ചത് താന..?!” സന്തോഷത്തോടെ അവള്‍ ചോദിച്ചു.

 

അവൾടെ ചോദ്യം കേട്ട് ഞാൻ അന്തംവിട്ടു. എന്നിട്ട് ചേട്ടനെ ഞാൻ പാളി നോക്കി.

 

“സൊല്ലുങ്ക അക്കാ…!!” അവള്‍ വാശി പിടിച്ചു.

 

“പോയ് കിടന്നുറങ്ങടി കുറുമ്പി…” ഞാൻ ചിരിച്ചു. “വെളുപ്പാൻകാലത്ത് എന്റെ രഹസ്യം അറിയാൻ വന്നേക്കുന്നു.”

 

ഞാൻ നാണത്തോടെ പറഞ്ഞത് കേട്ട് അല്ലി പൊട്ടിച്ചിരിച്ചു.

 

“ആഹാ… എല്ലാം പുരിഞ്ചു പോച്ച്….!” അല്ലി സന്തോഷത്തോടെ ചിരിച്ചിട്ട് കോൾ കട്ടാക്കി.

 

അല്ലി പറഞ്ഞ കാര്യം ചേട്ടന് മനസ്സിലായോ എന്നറിയാന്‍ ഞാൻ ചേട്ടനെ പിന്നെയും പാളി നോക്കി. ചേട്ടന്റെ കണ്ണുകൾ ഇപ്പോഴും എന്റെ മേല്‍ പരത്തി നടക്കുന്നത് കണ്ടിട്ട് എന്റെ ദേഹം പിന്നെയും ചൂട് പിടിച്ചു.

 

ഞാൻ ചേട്ടനെ നോക്കുന്നത് കണ്ടതും ചേട്ടൻ വേഗം എന്റെ മേലുള്ള കൊതി നോട്ടം മാറ്റി വേഗം റോഡിലേക്ക് ശ്രദ്ധ തിരിച്ചു.

 

ചേട്ടന്റെ കണ്ണുകളില്‍ കണ്ട കൊതിയും ചേട്ടൻ എന്റെ ദേഹത്ത് നോക്കിയ രീതിയും എല്ലാം എന്റെ വികാരത്തെ ഉണര്‍ത്തി. എന്റെ കണ്‍ട്രോളും നഷ്ടമായി കൊണ്ടിരുന്നു.

 

“നിന്റെ എന്ത് ആഗ്രഹം സാധിച്ചു എന്നാ അല്ലി പറഞ്ഞത്…?” കുസൃതി ചിരിയോടെ ചേട്ടൻ റോഡില്‍ ശ്രദ്ധിച്ചു കൊണ്ട്‌ തന്നെ ചോദിച്ചു.

 

“അതൊക്കെ ഞങ്ങടെ രഹസ്യം, ചേട്ടൻ അറിയണ്ട.” ഞാൻ പറഞ്ഞതും ചേട്ടൻ എന്നെ നോക്കി. ഉടനെ ഞാൻ കുട്ടികളെ പോലെ ചേട്ടന് നാക്ക് നീട്ടി കാണിച്ചു. അതുകണ്ട് ചേട്ടൻ ചിരിച്ചു.

 

എന്തായാലും അല്ലിയെ നിസ്സാരമായി കരുതാന്‍ കഴിയില്ലെന്ന് എനിക്കിപ്പോ മനസ്സിലായി. അന്ന് എന്റെ സംസാരത്തിൽ നിന്ന് ഞാൻ ചേട്ടനെ പ്രണയിക്കുന്ന കാര്യവും, അതും എത്രമാത്രം ഡീപ്പായി സ്നേഹിക്കുന്നു എന്നു പോലും അവള്‍ മനസ്സിലാക്കി അതിനെ കുറിച്ച് ചോദിച്ചതാണ്. എന്നിട്ട്, ഇപ്പൊ ഫോണിലൂടെ കേട്ട എന്റെ വെറും ശബ്ദത്തില്‍ നിന്നുപോലും അവള്‍ എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു. എനിക്ക് ശെരിക്കും ആശ്ചര്യം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *