സുമ ചുണ്ടുകള്‍ ഇറുക്കി പിടിച്ചു കൊണ്ട് തലയാട്ടി.
“അരവിന്ദും വിഷ്ണുവും പെണ്‍കുട്ടികളെ വളച്ചും പറ്റിച്ചും സ്വന്തം കാര്യങ്ങൾ നടത്തിയ ശേഷം അവരെ കുഞ്ഞമ്മയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന ഏജന്റുകൾ ആയിരുന്നു.” സാമുവേല്‍ അണ്ണൻ വെറുപ്പോടെ പറഞ്ഞു.
അത് കേട്ട് ദേഷ്യത്തില്‍ ഞാൻ വീഡിയോ ക്ലോസ് ചെയ്തിട്ട് വേഗം എഴുനേറ്റു. ഉടനെ സുമയും സാമുവേല്‍ അണ്ണനും എഴുനേറ്റ് എന്നെ അഭിമുഖീകരിച്ചു.
“എനിക്ക് ഈ വീഡിയോ കാണാനുള്ള ക്ഷമ ഒന്നുമില്ല. കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് ഇപ്പൊ എനിക്ക് അറിയണം.” ഞാൻ അക്ഷമനായി പറഞ്ഞു. ഉടനെ സുമ തലയാട്ടി.
“പതിനഞ്ചു വയസ്സ് തൊട്ടേ വിഷ്ണുവും അരവിന്ദും എസ്കോർട് ആയി കുഞ്ഞമ്മയുടെ കീഴില്‍ പ്രവർത്തിച്ച് വരികയാണ്. കുഞ്ഞമ്മ അവരെ വിളിച്ചു കൊടുക്കുന്ന അഡ്രസ്സിൽ ചെന്ന് അവിടെയുള്ള പെണ്ണിനെ രണ്ടുപേരും ഒരുമിച്ച് ചേര്‍ന്ന് സുഖിപ്പിക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. പിന്നെ പെണ്‍കുട്ടികളെ പ്രേമിച്ച് പറ്റിച്ച് കുഞ്ഞമ്മയുടെ വലയിൽ കുരുക്കി കൊടുക്കുന്നതിലും ഇവർ സമര്‍ഥരാണ്. ഇവരെ സ്നേഹിച്ച പെൺകുട്ടികൾ കാണാതായതോടെ ഇവർ ജോലി ചെയ്തിരുന്ന കമ്പനി ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങി. പക്ഷേ പിന്നെയും അവിടെ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ കാണാതാവാൻ തുടങ്ങിയതും കമ്പനിക്ക് തെളിവൊന്നും കിട്ടിയില്ലെങ്കിലും ഇവരുടെ മേല്‍ സംശയം ഉള്ളത് കൊണ്ട് കമ്പനി ഇവരെ പുറത്താക്കി. ഇപ്പൊ പെണ്‍കുട്ടികളെ പറ്റിച്ച് കുഞ്ഞമ്മയുടെ പിടിയില്‍ ആക്കി കൊടുക്കാന്‍ വേണ്ടിയാണ് ഇവന്മാർ രണ്ടുപേരും ബ്രോഡ് ടെക്നോയിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചത്.” സുമ പറഞ്ഞു നിര്‍ത്തി.
“അപ്പോ കുഞ്ഞമ്മ ഒളിവില്‍ നിന്നുകൊണ്ട് പുതിയ സാമ്രാജ്യം കെട്ടി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു, അല്ലേ…?” ഞാൻ സുമ ചേച്ചിയോടും സാമുവേല്‍ അണ്ണനോടും ചോദിച്ചു.
അവർ തലയാട്ടി.
“അപ്പൊ എന്റെ ഊഹം തെറ്റിയില്ല, അല്ലേ…?” സാമുവേല്‍ അണ്ണനെ നോക്കി ഞാൻ ചോദിച്ചതും അണ്ണൻ ഒന്ന് തല താഴ്ത്തി നിന്നു.
എന്നിട്ട് തല ഉയർത്തി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “ശെരിയാണ്, നിന്റെ ഊഹം തെറ്റിയില്ല. നി പറഞ്ഞ സംശയങ്ങളും ഊഹങ്ങളും കാര്യമായി എടുക്കാതെ കുഞ്ഞമ്മ പൂര്‍ണമായി തകർന്നു എന്ന് വിശ്വസിച്ചത് എന്റെ തെറ്റ്. ഇപ്പൊ ആ തെറ്റ് ഞാൻ മനസ്സിലാക്കി കഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ വാക്കുകളെ ഞാൻ നിസാരമായി തള്ളിക്കളയില്ല.” സാമുവേല്‍ അണ്ണൻ പറഞ്ഞിട്ട് നെറ്റി ഉഴിഞ്ഞു.
“പക്ഷേ റൂബി പറയുന്നു എന്തു ചെറിയ കാര്യമായാലും ഞാൻ ഒരിക്കലും അതിനെ നിസാരമായി എടുത്തിട്ടില്ല. റൂബി എന്നോട് പറയുന്ന എന്ത് സംശയം ആയാലും, അവന്റെ ഊഹാപോഹങ്ങൾ ആയാലും, അതൊക്കെ അടിസ്ഥാനമാക്കി ഞാൻ എപ്പോഴും അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കാരണം റൂബിനെ പരിചയപ്പെട്ട നിമിഷം തന്നെ എന്റെ സിക്സ്ത്ത് സെൻസ് അവനെ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നു.” സുമ ചേച്ചി സാമുവേല്‍ അണ്ണനെ നോക്കി സീരിയസ്സായി പറഞ്ഞു. “ഇനിയെങ്കിലും സാമുവേല്‍ അണ്ണൻ റൂബിന്‍ പറയുന്ന സംശയങ്ങള്‍ എല്ലാം നിസ്സാരമായി തള്ളിക്കളയരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.”
“ശെരി സമ്മതിച്ചു.” സാമുവേല്‍ അണ്ണൻ സുമയേ നോക്കി കൈ കൂപ്പി. അപ്പോ സുമയുടെ ചുണ്ടില്‍ ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.
സുമയുടെ മുഖത്ത് പുഞ്ചിരി കാണാന്‍ കഴിയുന്നത് തന്നെ ഒരു അല്‍ഭുതമാണ്. അതുകണ്ട് ഞാനും പുഞ്ചിരിച്ചു.
“അപ്പോ കുഞ്ഞമ്മ എവിടെയാണെന്ന് അരവിന്ദിന് അറിയാമോ..?” പുഞ്ചിരി മാറ്റി ഞാൻ സീരിയസ്സായി ചോദിച്ചു.
“ഇല്ല, അവർ രണ്ടുപേര്‍ക്കും അറിയില്ല, റൂബി.” സുമ പല്ലുകള്‍ ഞെരിച്ചു. അവര്‍ക്ക് മാത്രമല്ല, നമ്മുടെ നിരീക്ഷണത്തിലുള്ള കുഞ്ഞമ്മയുടെ ആളുകളില്‍ ആര്‍ക്കും കുഞ്ഞമ്മ എവിടെയാണെന്നും കുഞ്ഞമ്മയുടെ രഹസ്യ താവളം എവിടെയാണെന്നും അറിയില്ല.” സുമ നിരാശയോടെ പറഞ്ഞു. “അവള്‍ ഒളിവില്‍ പോയ ശേഷം അവള്‍ ആരെയും ഫോണിൽ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. മെയിൽ വഴി മാത്രമാണ് അവള്‍ നിർദ്ദേശങ്ങൾ കൊടുക്കുന്നത്. ഞങ്ങൾ അവളെ ട്രെയിസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല.”
