ട്വിൻ ഫ്ലവർസ് – 5 23

 

“നിങ്ങൾ ഉറങ്ങിക്കാണുമെന്ന് കരുതിയതാ.. പക്ഷേ ഇപ്പൊ സന്തോഷമായി.” ചിരിച്ചുകൊണ്ട് കുട്ടികളോട് ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ടതൊക്കെ എടുത്ത് കഴിക്കു..” അവരോട് പറഞ്ഞതും അവർ അഞ്ചു പേരും ചിരിച്ചു കൊണ്ട്‌ റൂമിലേക്ക് ഓടി.

 

“എന്റെ ബ്രോ, ഇന്ന്‌ ഫുൾ റെസ്റ്റാണെന്ന് പറഞ്ഞിട്ട് ബ്രോ മുങ്ങി, അല്ലേ..!!” ഫ്രാന്‍സിസ് ചിരിച്ചു.

 

“രാവിലെ ഒന്‍പത് മണിക്കേ ഞങ്ങൾ ഇങ്ങോട്ട് വന്നു. അപ്പോ ദേ ഡാലി ഒറ്റക്ക് ഹാളില്‍ ഇരിക്കുന്നു. ചേട്ടൻ മുങ്ങിയ കാര്യം അപ്പഴാ ഡാലിയ പറഞ്ഞത്.” ഷാഹിദ ചിരിയോടെ പറഞ്ഞു.

 

ഞാൻ ഡാലിയയെ ഒന്ന് നോക്കി. പക്ഷെ അവള്‍ ദേഷ്യത്തില്‍ എന്നെ മൈന്റ് ചെയ്യാതെ ഇരുന്നു.

 

“ഒന്‍പത് കഴിഞ്ഞു, ചേട്ടൻ എന്താ ഇത്രയും വൈകിയത്…?” ഗായത്രി ചോദിച്ചു.

 

“ഞങ്ങളുടെ കോഴ്സിന്റെ കാര്യത്തെ കുറിച്ച് മറ്റേ പുള്ളിയോട് സംസാരിച്ചായിരുന്നോ..?” രാഹുല്‍ ചോദിച്ചു.

 

“ടീ ഫാക്ടറിയുടെ കാര്യത്തിൽ എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയോ, ബ്രോ…?” അന്‍സാര്‍ തിരക്കി.

 

“എല്ലാം പറയാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡാലിയ ഇരിക്കുന്ന ഡബിള്‍ കുഷൻ ചെയറിൽ ചെന്ന് ഇരിക്കാൻ നോക്കിയതും ഡാലിയ മുഖം വീർപ്പിച്ചു കൊണ്ട്‌ എനിക്ക് സ്ഥലം തരാതെ അവളുടെ കാല്‍ മുകളില്‍ എടുത്തു വച്ചു.

 

“നിന്റെ ഈ വേല ഒന്നും നടക്കില്ലടി പെണ്ണേ..!!” പറഞ്ഞു കൊണ്ട്‌ ഞാൻ അവളെ കോരിയെടുത്തു. അപ്പോ ഡാലിയ ചിരിച്ചുകൊണ്ട് ചിണുങ്ങി.

 

അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട്‌ ഞാൻ ആ ചെയറിൽ ഇരുന്ന ശേഷം അവളെ എന്റെ അടുത്ത് ചെയറിൽ ഇരുത്താതെ, അവളെ എന്റെ മടിയിലാണ് ഇരുത്തിയത്.

 

“ചേട്ടാ….”പെട്ടന്ന് ഡാലിയയുടെ മുഖം നാണത്തിൽ ചുവന്നു തുടുത്തു. അവളുടെ ദേഷ്യവും പിണക്കവും ഉടനെ അലിഞ്ഞു പോയി.

 

എല്ലാവർക്കും മുന്നില്‍ വച്ച് അവളെ എന്റെ മടിയില്‍ ഇരുത്തിയത് കൊണ്ട്‌ അവള്‍ക്ക് നാണം വന്നെങ്കിലും ഞാൻ അങ്ങനെ ചെയ്തത് അവള്‍ക്ക് ഇഷ്ട്ടപ്പെട്ട പോലെ അവള്‍ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട്‌ അവള്‍ അഹങ്കാരത്തോടെ മിനിയെ നോക്കി.

 

അവളുടെ ആ നോട്ടത്തില്‍ താക്കീത് ഉണ്ടായിരുന്നു. ഞാൻ ഡാലിയക്ക് സ്വന്തം എന്നത് പോലെയും, മേലാൽ എന്നെ വളയ്ക്കാൻ ശ്രമിക്കരുത് എന്ന് അറിയിക്കും പോലെയാണ് ഡാലിയ മിനിയെ നോക്കിയത്.

 

“ആഹാ…. നിങ്ങൾ തമ്മില്‍ എന്തോ ഉണ്ടല്ലോ…?!” പെട്ടന്ന് അസൂയ മറച്ചു കൊണ്ട്‌ മിനി കളിയാക്കി.

 

അല്ലി പെട്ടന്ന് സന്തോഷത്തോടെ ഡാലിയക്ക് കണ്ണ് ചിമ്മി കാണിച്ചിട്ട് ചിരിച്ചു. അരുളും സന്തോഷത്തോടെ ഞങ്ങളെ നോക്കി.

 

“ഞങ്ങൾ തമ്മില്‍ എന്തൊക്കെയോ ഉണ്ടെന്നത് ശെരിയാണ്..” ഞാൻ പറഞ്ഞിട്ട് ഡാലിയയുടെ ഇടുപ്പിൽ പതിയെ പിടിച്ച് അവളെ ഇക്കിളിപ്പെടുത്തി.

 

ഉടനെ ഡാലിയ ചിരിച്ചുകൊണ്ട് എന്റെ തുടയിൽ നുള്ളീട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് എന്റെ അടുത്തായി എന്നോട് ചേര്‍ന്നിരുന്നു.

 

“ചേട്ടൻ മറ്റേ പുള്ളിയെ വിളിച്ച് സംസാരിച്ചായിരുന്നോ…?” ഞങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉയരും മുമ്പ്‌ ഡാലിയ പെട്ടന്ന് ചോദിച്ചു.

 

“അതേ… ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ച് കാര്യങ്ങൾ ഏര്‍പ്പാടാക്കി കഴിഞ്ഞു. നാളെ മുതൽ നിങ്ങളുടെ കോഴ്സ് തുടങ്ങും. ഡെയ്ലി നാല്‌ മണിക്കൂര്‍ വച്ച് ഒരു മാസം ഉണ്ടാവും. എട്ട് മുതൽ പന്ത്രണ്ടു മണി വരെ.” അത്രയും പറഞ്ഞിട്ട് ഞാൻ അവര്‍ക്ക് ഒരു ബിസിനസ്സ് കാർഡ് കൊടുത്തു.

 

“ഫീസിന്റെ കാര്യം…” ഫ്രാന്‍സിസ് ചോദിച്ചു.

 

“സാധാരണ ഫീസിന്റെ പകുതി മാത്രം കൊടുത്താൽ മതി.” ഞാൻ പറഞ്ഞു.

 

“അത് എത്രയാ…?” അഭിനവ് തിരക്കി.

 

“ആ ബിസിനസ്സ് കാര്‍ഡിലുള്ള നമ്പറിൽ രാവിലെ വിളിച്ചാല്‍ മതി. എല്ലാ വിവരങ്ങളും പുള്ളി തന്നെ നിങ്ങളോട് പറയും.” ഞാൻ പറഞ്ഞു. “രാവിലെ ഏഴു മണിക്ക് അയാളെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. മറക്കാതെ വിളിക്കണം. കാര്യങ്ങൾ അയാള്‍ പറയും. കോഴ്സ് നടക്കുന്ന ലൊക്കേഷനും അയാള്‍ അയച്ചു തരും.”

Leave a Reply

Your email address will not be published. Required fields are marked *