ട്വിൻ ഫ്ലവർസ് – 5 23

 

*ചോദിച്ചെന്നേയുള്ളു* അവള്‍ റിപ്ലൈ ചെയ്തു.

 

ഒടുവില്‍ ചേട്ടന്റെ കോട്ടേജിന് മുന്നില്‍ വണ്ടി നിർത്തിയതും ഞങ്ങൾ മൂന്ന്‌ പേരും ഇറങ്ങി. അരുളും വണ്ടി നിര്‍ത്തി ഇറങ്ങി അടുത്തേക്ക് വന്നു.

 

“നീങ്കളും റൊമ്പ ടയേടാ ഇറുക്കീങ്ക, അക്കാ.” അരുള്‍ എന്നെയും ചേട്ടനെയും മാറിമാറി നോക്കി പറഞ്ഞു. “അതനാല നാങ്കളും കെളമ്പറോം. നാളയ്ക്ക് പാക്കലാം.” പറഞ്ഞിട്ട് അരുള്‍ അല്ലിയെ നോക്കി.

 

“കറക്റ്റ്…” അല്ലിയും അരുള്‍ പറഞ്ഞതിനോട് യോജിച്ചു. “രണ്ടുപേരും റസ്റ്റ് എടുങ്ക, നാളയ്ക്ക് പാക്കലാം.”

 

അതും പറഞ്ഞ്‌ അവർ രണ്ടുപേരും ഞങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ചിട്ട് അവരുടെ കാറിൽ കേറി പോയി.

 

“എനിക്ക് നല്ല ക്ഷീണം തോന്നുന്നു.” ഞാൻ ചേട്ടനെ നോക്കാതെ പറഞ്ഞു. “ചൂട് വെള്ളത്തില്‍ കുളിച്ചിട്ട് നല്ലത് പോലെ ഉറങ്ങണം.”

 

ഉടനെ ചേട്ടൻ പുഞ്ചിരിച്ചു. എന്നിട്ട് വണ്ടിയില്‍ നിന്നും എന്റെ ലഗേജ് എല്ലാം എടുക്കാൻ തുടങ്ങിയതും ഞാനും ചേട്ടന്റെ കൂടെ കൂടി.

 

എന്റെ ലഗേജ് എടുത്തിട്ട് ഞാൻ ഒന്ന് നിന്നു, ചേട്ടൻ എന്നെ ചേട്ടന്റെ റൂമിലേക്ക് ക്ഷണിക്കും എന്ന പ്രതീക്ഷയോടെ, പക്ഷേ അങ്ങനെ ഒന്നും സംഭവിക്കാത്തത് കൊണ്ട്‌ ഞാൻ ചെറിയൊരു പിണക്കത്തോടെയാണ് എന്റെ റൂമിലേക്ക് നടന്നത്. എന്റെ പിണങ്ങിയു മുഖം കണ്ടെങ്കിലും ചേട്ടൻ ഒന്നും മിണ്ടാതെ പുറകെ വന്നു. രണ്ട് ട്രിപ്പ് വേണ്ടിവന്നു എന്റെ എല്ലാ സാധനങ്ങളും വണ്ടിയില്‍ നിന്നും എന്റെ റൂമിലേക്ക് എടുക്കാന്‍.

 

സാധനങ്ങള്‍ എല്ലാം എന്റെ റൂമിൽ കൊണ്ട് വന്ന ശേഷം അതൊക്കെ ഒതുക്കി സെറ്റാക്കി വെക്കാൻ ചേട്ടനും എന്നെ സഹായിച്ചു. ഞാൻ മുഖം നല്ലോണം കറുപ്പിച്ച് കൊണ്ടാണ് എല്ലാം അടുക്കി പെറുക്കി വച്ചത്‌.

 

“നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്…?” ജോലി എല്ലാം കഴിഞ്ഞ് ചേട്ടൻ ചോദിച്ചു.

 

ഞാൻ മുഖം കൂടുതൽ വലിച്ചു കേറ്റി വച്ചിട്ട് മിണ്ടാതെ നിന്നു. ചേട്ടൻ ഉടനെ ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞു.

 

എനിക്ക് ചിരി വന്നെങ്കിലും ഞാൻ അടക്കിപ്പിടിച്ച് മുഖം വീർപ്പിച്ചു തന്നെ നിന്നു.

 

“ഓക്കെ, നീ കുളിച്ചിട്ട് റസ്റ്റ് എടുക്ക്.” ഒടുവില്‍ തലയാട്ടിക്കൊണ്ട്‌ ചേട്ടൻ പറഞ്ഞു.

 

പറഞ്ഞിട്ട് പോകാൻ തുടങ്ങിയതാണ്. പക്ഷേ പെട്ടന്ന് നിന്നിട്ട് എന്നെ നോക്കി ചോദിച്ചു, “ഞാൻ കോഫീ ഇടാന്‍ പോകുവാ, നിനക്ക് വേണോ..?”

 

“അതിന് പാല്‍ ഇല്ലല്ലോ…!!” ഞാൻ ചേട്ടനോട് പിണങ്ങി ഇരിക്കുന്ന കാര്യം മറന്ന് അറിയാതെ ഞാൻ ചോദിച്ചുപോയി. എന്നിട്ട് പറ്റിപ്പോയ അബദ്ധം അറിഞ്ഞ് ഞാൻ ചിണുങ്ങി നിന്നു.

 

“അവളുടെ ഒരു പിണക്കം..!!” ചേട്ടൻ കളിയാക്കി.

 

“പോടാ…” ഞാൻ പിന്നെയും പിണങ്ങി ചുണ്ട് കോട്ടി നിന്നു.

 

അത് കാര്യമാക്കാതെ ചേട്ടൻ പറഞ്ഞു, “സാധാരണയായി നാട്ടില്‍ നിന്നും ഞാൻ തിരികെ വരുന്ന കാര്യം പറഞ്ഞതും അല്ലി വേണ്ട സാധനങ്ങള്‍ എല്ലാം ഇവിടെ വാങ്ങിച്ച് വയ്ക്കുന്നത് അവളുടെ ശീലമാണ്. അതുകൊണ്ട്‌ തീര്‍ച്ചയായും ഫ്രിഡ്ജിൽ പാല്‍ ഉണ്ടാവും.”

 

ഉടനെ അല്ലിയെ വിചാരിച്ച് ഞാൻ പുഞ്ചിരിച്ചു.

 

“ഇനി പറ, നിനക്ക് കോഫീ വേണോ..?” ചേട്ടൻ പിന്നെയും ചോദിച്ചു.

 

“എനിക്കൊന്നും വേണ്ട. എനിക്ക് സമാധാനം കിട്ടിയാല്‍ മാത്രം മതി.” ഞാൻ മുഖം വീർപ്പിച്ചു കൊണ്ട്‌ തന്നെ പറഞ്ഞു.

 

“എന്നാ റെസ്റ്റ് എടുത്തോ. നിനക്കുള്ള സമാധാനം നിനക്ക് കിട്ടും.” അല്‍പ്പം വിഷമത്തോടെ പറഞ്ഞിട്ട് ചേട്ടൻ എന്റെ റൂമിൽ നിന്നും വേഗം ഇറങ്ങിപ്പോയി.

 

ചേട്ടൻ വിഷമത്തോടെ പോയപ്പോ എനിക്ക് നല്ല സങ്കടം തോന്നി. ഒരു നെടുവീര്‍പ്പോടെ ഞാൻ റൂം വെറുതെ ചാരി ഇട്ടിട്ട് കുളിക്കാന്‍ ബാത്റൂമിൽ കേറി. നേരം വെളുത്തു തുടങ്ങിയിരുന്നത് കൊണ്ട്‌ പേടിയൊന്നും എനിക്ക് തോന്നിയില്ല.

 

കുളി കഴിഞ്ഞ് ഒരു ഫുൾ സ്ലീവ് നൈറ്റ് ഷര്‍ട്ടും, ഇലാസ്റ്റിക്കുള്ള പാന്റും എടുത്തിട്ടു.

Leave a Reply

Your email address will not be published. Required fields are marked *