ട്വിൻ ഫ്ലവർസ് – 5 23

 

അപ്പോ ചേട്ടൻ ആ മൂന്ന്‌ സ്ത്രീകളെ നോക്കി പുഞ്ചിരിച്ചു.

 

“നിങ്ങളില്‍ ആരാണ് മീനാക്ഷി.” ചേട്ടൻ ഒരു സ്ത്രീയെ മാത്രം സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

 

അപ്പോ ചേട്ടൻ സൂക്ഷിച്ചു നോക്കിയ സ്ത്രീ ചിരിച്ചുകൊണ്ട് തലയാട്ടി.

 

“ഞാനാണ് മീനാക്ഷി എന്ന് നിനക്ക് അറിയാമെന്ന് മനസ്സിലായി, കേട്ടോ..!!” മീനാക്ഷി പിന്നെയും ചിരിച്ചു. “പിന്നേ ഇത് സാവിത്രി, അവള്‍ പൂര്‍ണ്ണിമ.” മീനാക്ഷി മറ്റുള്ള രണ്ടുപേരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. “ഞങ്ങൾ മൂന്ന്‌ കുടുംബങ്ങളും ഒരുമിച്ചാണ് ഇവിടെ കഴിയുന്നത്.” മീനാക്ഷി പറഞ്ഞു.

 

വലിയ കൊട്ടാരം പോലത്തെ മൂന്ന്‌ നില വീടായിരുന്നു അത്. ഇവിടെ നൂറ് പേര്‍ക്ക് സുഖമായി ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ആ കൊട്ടാരം കണ്ടപ്പോ എനിക്ക് തോന്നി.

 

മീനാക്ഷിയും പൂര്‍ണ്ണിമയും സാവിത്രിയും അതിസുന്ദരികളായിരുന്നു. അവരെ കണ്ട് സ്ത്രീകള്‍ക്ക് പോലും അസൂയ തോന്നിപ്പോകുന്ന സൗന്ദര്യം അവര്‍ക്ക് ഉണ്ടായിരുന്നു.

 

“വെറുതെയല്ലാ ഇവരെ ഉപയോഗിച്ച് അവന്‍മാര്‍ക്ക് ഒരുപാട്‌ കാര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത്…!!” എന്റെ അടുത്തിരുന്ന അശ്വതി എന്നോട് രഹസ്യമായി പറഞ്ഞു.

 

അന്നേരം മൂന്ന്‌ ജോലിക്കാരികൾ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും പലഹാരങ്ങളും കൊണ്ടുവന്നു. ചേട്ടൻ മടികൂടാതെ ജ്യൂസ് എടുത്തു. എന്നിട്ട് പലഹാരവും മടി കൂടാതെ എടുത്തതും ആ സ്ത്രീകൾ സന്തോഷത്തോടെ പുഞ്ചിരിച്ചു. അപ്പോ ഞങ്ങളും ജ്യൂസും പലഹാരവും എടുത്തു.

 

ഒടുവില്‍ സല്‍ക്കാരം കഴിഞ്ഞതും കുട്ടികളെ അവിടെതന്നെ വിട്ടിട്ട് ചേട്ടൻ ഞങ്ങളെയും അവർ മൂന്ന്‌ പേരെയും കൂട്ടിക്കൊണ്ട് വില്ലേജ് ഓഫിസിലും, മറ്റ് പല സ്ഥാപനങ്ങളിലും പോയി കാണേണ്ട എല്ലാവരെയും കണ്ട് കാര്യങ്ങൾ ഒക്കെ വളരെ വേഗത്തിൽ, അതും വളരെ സിമ്പിളായി എല്ലാം ശെരിയാക്കിയെടുത്തു. അതുകൂടാതെ ചില ഓഫീസർമാരുടെ വീടുകളിലും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി വേണ്ടപ്പെട്ട കാര്യങ്ങളൊക്കെ പൂര്‍ത്തീകരിച്ചു.

 

ഒടുവില്‍ എല്ലാം കഴിഞ്ഞ് ആറ് മണിയോടെ ഞങ്ങൾ മീനാക്ഷിയുടെ വീട്ടില്‍ തന്നെ തിരികെ വന്നു.

 

എവിടെ ചെന്നാലും, ഏതു ഓഫിസർമാരെ കണ്ടാലും അവരൊക്കെ റൂബി ചേട്ടനെ കണ്ടതും നല്ലോരു കൂട്ടുകാരനെ പോലെയാണ് സംസാരിച്ചതും, സ്വീകരിച്ചതും, പിന്നെ ബഹുമാനവും കൊടുത്തത്. ചേട്ടനും അതുപോലെ തന്നെ അവരോട് തിരിച്ചും ബഹുമാനം കാണിച്ചു. അവരൊക്കെ ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ തന്നെ ചെയ്തു തരികയും ചെയ്തത് കണ്ട് ഞങ്ങൾ എല്ലാവരും ശെരിക്കും ആശ്ചര്യപ്പെട്ടു പോയി.

 

മീനാക്ഷിയും സാവിത്രിയും പൂര്‍ണ്ണിമയും പോലും, ചേട്ടന് എല്ലാവരുടെ മേലും എത്രമാത്രം സ്വാധീനം ഉണ്ടെന്ന് കണ്ടു മനസ്സിലാക്കി ഭ്രമിച്ചു നില്‍ക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടതാണ്.

 

“എല്ലാ കാര്യങ്ങളും ഇത്ര സ്മൂത്തായി നടക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല..!!” മീനാക്ഷി ബഹുമാനത്തോടെ ചേട്ടനോട് പറഞ്ഞു.

 

“അതും മൂന്ന്‌ നാല്‌ ദിവസങ്ങൾ വേണ്ടിവരുന്ന കാര്യങ്ങൾ ഒക്കെ വെറും മണിക്കൂറുകൾ കൊണ്ട്‌ കംപ്ലീറ്റായി കഴിയുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല.” പൂര്‍ണ്ണിമ ആശ്ചര്യത്തോടെ പറഞ്ഞു.

 

“റൂബിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചെങ്കിലും ഇത്ര വലിയ ആളാണെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. പിന്നെ അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്തത് കാണുമ്പോ അതിശയം തോന്നുന്നു.” സാവിത്രി പുഞ്ചിരിയോടെ പറഞ്ഞു.

 

“നമ്മുടെ റൂബി ചേട്ടൻ സാധാരണ ആളൊന്നുമല്ല…” ഗായത്രി എന്റെ ചെവിയില്‍ അഭിമാനത്തോടെ പറഞ്ഞു. എനിക്കും ശെരിക്കും അഭിമാനം തോന്നി.

 

ഒടുവില്‍ ചേട്ടൻ അവര്‍ക്ക് മൂന്ന്‌ ചെക്ക് കൊടുത്തതും അവർ എല്ലാ ഡോക്യുമെൻസും അടങ്ങിയ പെട്ടി ചേട്ടനെ ഏല്പിച്ചു. ചേട്ടൻ അതിനെ അടുത്തിരുന്ന അന്‍സാര്‍ ചേട്ടനെ ഏല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *