ട്വിൻ ഫ്ലവർസ് – 5 23

 

“ബ്രോ പറഞ്ഞത് പോലെ തന്നെ ചെയ്യാം.” അന്‍സാര്‍ പറഞ്ഞതും മറ്റുള്ളവരും തലയാട്ടി.

 

“പിന്നേ, ഫാക്ടറി കുറിച്ച് എന്തെങ്കിലും വിവരം….?” അഭിനവ് ചോദിച്ചു.

 

“ഞാൻ ഏല്‍പ്പിച്ച വ്യക്തി ഇന്നലെ ആ സ്ത്രീകളെ നേരിട്ട് കണ്ടു സംസാരിച്ചായിരുന്നു, കാര്യങ്ങൾ കേട്ടു കഴിഞ്ഞിട്ട് അവര്‍ എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിട്ട് എന്റെ കുറെ ഡീറ്റയിൽസും ചോദിച്ചു മനസ്സിലാക്കിയ ശേഷം അവരുടെ മറുപടി ഇന്നു പറയാമെന്ന് പറഞ്ഞു പോലും. ഇന്ന്‌ ഉച്ച കഴിഞ്ഞ് അവർ ആ വ്യക്തിക്ക് കോൾ ചെയ്തിട്ട് അവർ തമ്മില്‍ കൂടിയാലോചിച്ച ശേഷം എനിക്ക് കോൾ ചെയ്ത് അവരുടെ തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി എനിക്ക് വിവരം കിട്ടി. അവർ നാളെ എനിക്ക് വിളിക്കുമെന്ന് തോനുന്നു. എന്തായാലും നമുക്ക് നോക്കാം.” എനിക്ക് വിവരം കിട്ടിയ കാര്യങ്ങൾ അവരോട് ഞാൻ വ്യക്തമാക്കി.

 

“പിന്നേ ചേട്ടാ…!!” അശ്വതി എന്നെ വിളിച്ചു. ഞാൻ അവളെ നോക്കിയതും അവള്‍ പറഞ്ഞു, “ഞങ്ങൾക്ക് താമസിക്കാന്‍ തന്ന കോട്ടേജിന് വാടക വേണ്ടെന്ന് ചേട്ടൻ പറഞ്ഞതായി ഡാലി പറഞ്ഞു. പക്ഷേ ഞങ്ങൾ വാടക തരാതെ താമസിക്കുന്നത് മോശമല്ലേ…?” അസ്വസ്ഥതയോടെ അവള്‍ ചോദിച്ചു.

 

“നിങ്ങളുടെ സ്ഥാനത്ത് ഞാനോ ഡാലിയയോ ആയിരുന്നെങ്കില്‍ നിങ്ങൾ എന്തു ചെയ്യുമായിരുന്നു…?” ഞാൻ അവർ എട്ടു പേരുടെ കണ്ണിലും മാറിമാറി നോക്കി ചോദിച്ചു. “ഞങ്ങളോട് വാടക ചോദിക്കുമായിരുന്നോ…?”

 

“അതെങ്ങനെ ഞങ്ങൾ ചോദിക്കും…” അഭിനവ് ധൃതിയില്‍ പറഞ്ഞു. ഉടനെ മറ്റുള്ളവരും അവനെ അനുകൂലിച്ച് തലയാട്ടി.

 

“എന്തുകൊണ്ട്‌ വാടക ചോദിക്കില്ല…?” ഞാൻ അവരോട് ചോദിച്ചു.

 

“ചേട്ടൻ ഞങ്ങൾക്ക് സ്വന്തം ചേട്ടനെ പോലെയല്ലേ…, ഡാലിയ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…!! പിന്നെ എങ്ങനെ ഞങ്ങൾ ചോദിക്കും.” ഗായത്രി പറഞ്ഞു.

 

“നമ്മൾ ബ്രോസ് അല്ലേ…! കുറഞ്ഞ സമയം കൊണ്ടാണെങ്കിലും നി ഞങ്ങളുടെ ബെസ്റ്റിയായി മാറി കഴിഞ്ഞു. അപ്പോ പിന്നെ ഞങ്ങൾ എങ്ങനെ കാശ് മേടിക്കും…?” അന്‍സാര്‍ ചോദിച്ചു.

 

“അപ്പോ പിന്നെ ഞാൻ നിങ്ങളോട് വാടക മേടിക്കുന്നത് എങ്ങനെ ശരിയാവും…? നിങ്ങളോട് വാടക വാങ്ങിച്ചാൽ ഞാൻ എന്നെ സ്വയം അപമാനിക്കുന്നത് പോലെയാവും.” ഞാൻ പറഞ്ഞത് കേട്ട് അവർ എട്ടുപേരും മിഴിച്ചിരുന്നു.

 

ഉടനെ ഡാലിയയും അരുളും അല്ലിയും ചിരിച്ചു.

 

“ശെരിയാ… ഞങ്ങൾ അങ്ങനെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കാരണം ചേട്ടന് നഷ്ട്ടമൊന്നും വരരുതെന്ന് മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളു..” ഗായത്രി പുഞ്ചിരിയോടെ പറഞ്ഞു.

 

“അതൊന്നും ചിന്തിച്ച് നിങ്ങൾ വിഷമിക്കേണ്ട. രണ്ട് കോട്ടേജ് എന്നല്ല, നാല് കോട്ടേജ് നിങ്ങള്‍ക്ക് തന്നാലും അതിനെ നഷ്ടമായി ഞാൻ കാണില്ല.”

 

“എന്നാലും ബ്രോ…!!” രാഹുല്‍ തല ചൊറിഞ്ഞു.

 

“എന്റെ രാഹുലേ… ഓരോ പ്രാവശ്യവും എട്ടക്ക സംഖ്യയാണ് ടാക്സായി ഞാൻ അടയ്ക്കുന്നത്. അപ്പോ എന്റെ വരുമാനം എന്താണെന്ന് കുറച്ചെങ്കിലും നിങ്ങള്‍ക്ക് ഊഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. അതുകൊണ്ട്‌ നിങ്ങൾ കാരണം എനിക്ക് നഷ്ട്ടം വരുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്.” ക്ഷമ നശിച്ച് അല്‍പ്പം കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു.

 

“എട്ടക്ക സംഖ്യയോ…!!” രാഹുല്‍ വായ് പൊളിച്ചു. “അപ്പോ കോടികളാണോ ടാക്സായി ബ്രോ കളയുന്നത്…?!!” അവന്‍ വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു.

 

ഞാൻ ടാക്സ് അടയ്ക്കുന്ന സംഖ്യ കേട്ട് രാഹുല്‍ മാത്രമല്ല, ഡാലിയ ഉള്‍പ്പെടെയുള്ള എല്ലാവരും ഞെട്ടി. അല്ലി പോലും അന്തിച്ചു നിന്നു. പക്ഷേ എന്റെ ബിസിനസ്സ് കുറിച്ചുള്ള ചില ഡീറ്റയിൽസ് അറിയാവുന്നത് കൊണ്ട്‌ അരുള്‍ മാത്രം പുഞ്ചിരിയോടെ എല്ലാവരെയും നോക്കി നിന്നു.

 

“ഞാൻ നികുതി അടയ്ക്കുന്നതിനെ വെറുതെ കളയുന്നു എന്ന് പറഞ്ഞ്‌ പുച്ഛിക്കല്ലെ രാഹുല്‍ ബ്രോ…” ഞാൻ അല്‍പ്പം സീരിയസ്സായി പറഞ്ഞതും അവന്‍ ലജ്ജിച്ചു തല താഴ്ത്തി. “സര്‍ക്കാര്‍ ആയാലും മറ്റുള്ളവർ ആയാലും നികുതി കൊടുക്കേണ്ടിടത്ത് കൊടുത്തിരിക്കണം.” അവര്‍ക്ക് ഒരു പാഠം എന്നപോലെ ഞാൻ തറപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *